For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെപ്പോലെ മറ്റാരുമില്ല, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍- പ്രശംസിച്ച് പഠാന്‍

മുംബൈ: വിരാട് കോലിയുടെ പരിമിത ഓവറിലെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വിപരീത അഭിപ്രായമുള്ള താരങ്ങള്‍ നിരവധിയാണ്. ഭേദപ്പെട്ട വിജയ ശരാശരി തന്നെ കോലിക്ക് പറയാനാവുമെങ്കിലും ഐസിസി കിരീടങ്ങളില്ലാത്തതിനാല്‍ത്തന്നെ പല തവണ കോലിയുടെ പരിമിത ഓവറിലെ ക്യാപ്റ്റന്‍സി ചോദ്യം ഉയര്‍ത്തുന്നു. എന്നാല്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ കോലിയോളം മികച്ച മറ്റൊരു നായകനും ഇല്ലെന്ന് തന്നെ പറയാം. ഇന്ത്യയില്‍ മാത്രമല്ല വിദേശ പിച്ചുകളില്‍ ഇന്ത്യക്ക് അസാധ്യമായിരുന്ന പല വിജയങ്ങളും ടീമിന് നേടിക്കൊടുത്ത നായകനാണ് കോലി.

1

തട്ടകത്തില്‍ ഒരു വമ്പന്മാര്‍ക്ക് മുന്നിലും കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തലകുനിച്ചിട്ടില്ല. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരെല്ലാം ഇന്ത്യയില്‍ പരമ്പരക്കെത്തി നാണംകെട്ട് മടങ്ങുകയാണ് ചെയ്തത്. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ഇംഗ്ലണ്ടിലും ഗംഭീര പ്രകടനം നടത്താനായി. ഇപ്പോഴിതാ കോലിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്നാണ് ഇര്‍ഫാന്‍ കോലിയെ വിശേഷിപ്പിച്ചത്.

'നേരത്തെ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍ കോലിയാണ്. 59.09 വിജയ ശരാശരിയുമായി അവനാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള നായകന്റെ വിജയ ശരാശരി 45 ശതമാനമാണ്'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ടെസ്റ്റ് നായകനെന്ന നിലയില്‍ കോലിയുടെ മികവിനെ എതിരാളികള്‍ പോലും അംഗീകരിക്കും.

2

ആക്രമണോത്സകതയാണ് കോലിയുടെ മുഖമുദ്ര. സ്ലഡ്ജ് ചെയ്താല്‍ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ യാതൊരു മടിയും കോലി കാട്ടാറില്ല. മികച്ചൊരു ടീം കൂട്ടുകെട്ട് സൃഷ്ടിച്ചെടുക്കാന്‍ കോലിക്കായിട്ടുണ്ട്. പ്രധാനമായും ബൗളിങ്ങിന്റെ കാര്യത്തില്‍. ഇന്ത്യ എക്കാലത്തെയും നേരിട്ട പ്രധാന പ്രശ്‌നം വിദേശ പിച്ചുകളിലെ ബൗളിങ് പ്രകടനമാണ്. പ്രധാനമായും പേസര്‍മാരുടെ കാര്യത്തില്‍. എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് മികച്ച പേസ് ബൗളിങ് കൂട്ടുകെട്ടിനെ സൃഷ്ടിച്ചെടുക്കാനായി.

വിദേശ പേസര്‍മാരുടെ ആക്രമണത്തിന് അതേ നാണയത്തില്‍ ഇന്ത്യക്ക് മറുപടികൊടുക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം എതിരാളികളെ അവരുടെ തട്ടകത്തില്‍ വിറപ്പിക്കുന്നു. യുവ ബൗളര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാവും കോലി മിടുക്കുകാട്ടുന്നു. ടീം സെലക്ഷനെതിരേ പല തവണ വിമര്‍ശനം നേരിട്ടപ്പോഴും മികച്ച മത്സരഫലം സൃഷ്ടിച്ചാണ് കോലി മറുപടി നല്‍കിയത്.

3

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും കോലിയുടെ മികവിനെ പ്രശംസിച്ചു. 'കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ടെസ്റ്റിന്റെ അംബാസഡര്‍മാരാണ് ഇന്ത്യ. ടെസ്റ്റിന് അത്രയധികം പ്രാധാന്യം നല്‍കുന്ന നായകനാണ് വിരാട് കോലി. ഇത്രയധികം പരിമിത ഓവര്‍ മത്സരങ്ങളും ഐപിഎല്ലും കളിച്ചിട്ടും ഇന്ത്യന്‍ ടീം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുന്നത് ലോക ക്രിക്കറ്റിന് തന്നെ അത്ഭുതമാണ്. ഇന്ത്യന്‍ ടീമിലെ ഏതൊരു താരത്തോട് ചോദിച്ചാലും അവരെല്ലാം ടെസ്റ്റ് ക്രിക്കറ്റിനെ വളരെയധികം സ്‌നേഹിക്കുന്നവരാണെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഇത്രയും മികച്ച പ്രകടനം കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കാട്ടാന്‍ ഇന്ത്യക്ക് സാധിക്കുന്നത്. ഇപ്പോഴും ഒന്നാം സ്ഥാനക്കാരാവുന്നത് അതുകൊണ്ടാണ്'- രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഇത്രയും ഉന്നതങ്ങളിലേക്കെത്തിച്ചതിന് പിന്നില്‍ രവി ശാസ്ത്രിയുടെ പങ്കും ചെറുതല്ല. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിലാണ് ടീം ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തുടങ്ങിയത്. ഏത് തട്ടകത്തിലും സ്ഥിരതയോടെ കളിക്കാന്‍ ഇന്ത്യയെ പ്രാപ്തരാക്കിയത് രവി ശാസ്ത്രിയാണ്. അദ്ദേഹം വെട്ടിത്തുറന്ന വഴിയിലൂടെയാണ് ഇന്ത്യയുടെ കുതിപ്പ്. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന് കീഴിലും ഇന്ത്യ പഴയ മികവ് വിദേശ പിച്ചുകളില്‍ തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, December 7, 2021, 10:58 [IST]
Other articles published on Dec 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+