IND vs NZ: രഹാനെയ്ക്കു എന്തുപറ്റി, മോശം ഫോമിനു കാരണമെന്ത്? കോലിയുടെ മറുപടി ഇങ്ങനെ
സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദന ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ മോശം ഫോമാണ്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചത് രഹാനെയായിരുന്നു. സമനിലയില്‍ കലാശിച്ച ഈ ടെസ്റ്റില്‍ ബാറ്റിങില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു.
മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ രഹാനെയെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. പരിക്കാണെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണമെങ്കിലും മോശം ഫോമിനെ തുടര്‍ന്ന് ഒഴിവാക്കിയതാണെന്ന സംശയം ശക്തമാണ്. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രഹാനെയെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതോടെ പ്ലെയിങ് ഇലവനിലും രഹാനെയ്ക്കു സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടിയിരിക്കുകയാണ്. രഹാനെയ്ക്കു പകരം രോഹിത് ശര്‍മ ടെസ്റ്റ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനാവുമെന്നാണ് വിവരം.

രാഹനെയെ വിലയിരുത്താന്‍ കഴിയില്ല
അജിങ്ക്യ രഹാനെയുടെ ഫോം വിലയിരുത്താന്‍ എനിക്കു സാധിക്കില്ല. ആര്‍ക്കും അതിനു സാധിക്കുകയുമില്ല. താന്‍ കടന്നു പോവുന്ന അവസ്ഥയെക്കുറിച്ച് ആ വ്യക്തിക്കു മാത്രമേ അറിയുകയുള്ളൂവെന്നും കോലി വ്യക്തമാക്കി. കഴിഞ്ഞ 12 ടെസ്റ്റുകളില്‍ നിന്നും 20ല്‍ താഴെയാണ് രഹാനെയുടെ ബാറ്റിങ് ശരാശരി. മാത്രമല്ല ഈ വര്‍ഷം ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടുമില്ല.

നമ്മള്‍ പിന്തുണയ്ക്കണം
ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ വിലയിരുത്തുമ്പോള്‍ അജിങ്ക്യ രഹാനെയെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ഭീതിയുടെ ബട്ടണ്‍ അമര്‍ത്താന്‍ ടീം ആഗ്രഹിക്കുന്നില്ലെന്നും കോലി വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതുപോലെയുള്ളവര്‍ക്കു നമ്മുടെ പിന്തുണയാണ് ആവശ്യം. പ്രത്യേകിച്ചും നമുക്ക് വേണ്ടി മുമ്പ് വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളവരാണെങ്കില്‍ തീര്‍ച്ചയായും പിന്തുണ അര്‍ഹിക്കുന്നു. ഇപ്പോള്‍ എന്തു സംഭവിക്കുമെന്ന് കളിക്കാര്‍ ചോദിക്കേണ്ട തരത്തിലുള്ള ഒരു അന്തരീക്ഷം നമ്മുടെ ടീമില്‍ ഇല്ല.
പുറത്ത് നിന്നുള്ളവരെപ്പോലെ പ്രതികരിക്കാന്‍ ഒരു ടീമിനു കഴിയില്ല. പുറത്തുള്ളവര്‍ ഒരാള്‍ നല്ല പ്രകടനം നടത്തുമ്പോള്‍ വാനോളം ഉയര്‍ത്തും, കുറച്ചു മാസങ്ങള്‍ക്കകം ചില ചെറിയ സ്‌കോറുകളുടെ പേരില്‍ അയാളെ അടിമുടി വിമര്‍ശിക്കുകയും ചെയ്യും. ഇത്തരമൊരു രീതി ടീമിനകത്ത് നടക്കില്ലെന്നും കോലി വ്യക്തമാക്കി.

ടീമിനകത്ത് നടക്കുന്നത് അറിയാം
താരങ്ങളെന്ന നിലയില്‍ ടീമിനകത്തു നടക്കുന്നത് എന്താണെന്നു ഞങ്ങള്‍ക്കറിയാം. പുറത്ത് ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്, പക്ഷെ അതിനെ ടീമിനകത്തേക്കു കൊണ്ട് വന്ന് പ്രകടനത്തെ ബാധിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അജിങ്ക്യ രഹാനെയെ മാത്രമല്ല ടീമിലെ എല്ലാവരെയും ഞങ്ങള്‍ പിന്തുണയ്ക്കും.
പുറത്തു നിന്നുള്ള നിര്‍ദേശങ്ങളുടെയും വിമര്‍ശനങ്ങളുടെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ തീരുമാനമെടുക്കാറില്ലെന്നും കോലി വിശദീകരിച്ചു.

സ്വന്തം ഫോം
ബാറ്റിങില്‍ സ്വന്തം ഫോമിനെക്കുറിച്ചും വിരാട് കോലി പ്രതികരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല. 2019ല്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ അവസാനത്തെ സെഞ്ച്വറി. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കോലി ഈ കാത്തിരിപ്പ് അവസാനിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനും രണ്ടാമിന്നിങ്‌സില്‍ 36 റണ്‍സിനും അദ്ദേഹം പുറത്തായിരുന്നു.
പക്ഷെ തന്റെ ബാറ്റിങില്‍ എന്തെങ്കിലും കറക്ഷന്‍ വരുത്തേണ്ടതായി തോന്നിയിട്ടില്ലെന്നു കോലി വ്യക്തമാക്കി. ഒരേ രീതിയിലാണ് എല്ലാ കളിയിലും പുറത്താവുന്നതെങ്കില്‍ പരിഹരിക്കേണ്ട പ്രശ്‌നമുണ്ടെന്നാണ് അര്‍ഥം. ഈ മോശം സമയത്തെ അതിജീവിച്ച് തിരിച്ചുവരാന്‍ കഴിയുമെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണം. അതാണ് പോരാട്ടമെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications