Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യയിലായാലും വിദേശത്തായാലും അശ്വിന്‍ പ്ലേയിങ് 11ല്‍ വേണം- മുഹമ്മദ് കൈഫ്

മുംബൈ: ന്യൂസീലന്‍ഡിനെ നാണംകെടുത്തി നാട്ടിലേക്ക് മടക്കിവിട്ട ഇന്ത്യക്ക് മുന്നിലെ അടുത്ത വെല്ലുവിളി ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. ഇന്ത്യ ഇതുവരെ ടെസ്റ്റ് പരമ്പര നേടാത്ത ദക്ഷിണാഫ്രിക്കയില്‍ ഇത്തവണ ചരിത്ര നേട്ടം തന്നെയാണ് വിരാട് കോലിയും സംഘവും സ്വപ്‌നം കാണുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ പരമ്പരയുണ്ട്. ദക്ഷിണാഫ്രിക്കയിലെ വേഗ പിച്ചില്‍ കാര്യങ്ങള്‍ പ്രയാസമായതിനാല്‍ത്തന്നെ ഏറ്റവും മികച്ച ടീമിനെത്തന്നെയാവും ഇന്ത്യ അയക്കുക.

1

ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച സ്പിന്നര്‍ മാത്രമല്ല ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍ എന്ന് തന്നെ അശ്വിനെ വിശേഷിപ്പിക്കാനാവും. എന്നാല്‍ സമീപകാലത്തായി അശ്വിനെ വിദേശ പര്യടനങ്ങള്‍ ഇന്ത്യ കാര്യമായി പരിഗണിക്കുന്നില്ല. അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു മത്സരത്തില്‍ പോലും അശ്വിന് ഇന്ത്യ അവസരം നല്‍കിയില്ല. ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പരമ്പരയില്‍ രണ്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റും നിര്‍ണ്ണായക റണ്‍സുകളും നേടിയ ആര്‍ അശ്വിന്‍ പരമ്പരയിലെ താരമാവുകയും ചെയ്തിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യ അശ്വിനെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമോയെന്നത് കണ്ടറിയണം.

ഒരു സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിക്കുന്നതെങ്കില്‍ അത് രവീന്ദ്ര ജഡേജയായിരിക്കുമെന്നുറപ്പ്. അശ്വിനെക്കാളും നന്നായി ബാറ്റ് ചെയ്യാന്‍ ജഡേജക്ക് മികവുണ്ട്. അതിനാല്‍ത്തന്നെ വിദേശ പിച്ചുകളില്‍ അശ്വിനെക്കാളും പരിഗണനയും ലഭിക്കുന്നു. ഇപ്പോഴിതാ ഇന്ത്യയിലായാലും പുറത്തായാലും അശ്വിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. ട്വിറ്ററിലൂടെയായിരുന്നു കൈഫിന്റെ പ്രതികരണം.

2

'ഇന്ത്യയുടെ വിശ്വസ്തനായ മാച്ച് വിന്നര്‍ മറ്റൊരു മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം കൂടി നേടിയിരിക്കുകയാണ്. അശ്വിന്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ തീര്‍ച്ചയായും വേണം. അത് ഇന്ത്യയിലായാലും വിദേശത്തായാലും. അശ്വിന്‍ അത് അര്‍ഹിക്കുന്ന പ്രകടനം നടത്തിയിട്ടുണ്ട്'- കൈഫ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വേഗ പിച്ചില്‍ ഇന്ത്യ ബാറ്റിങ് കരുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കും. നാല് പേസര്‍മാരെയും ഒരു സ്പിന്നറെയോ മൂന്ന് പേസറെയോ ഒരു സ്പിന്നറെയോ കളിപ്പിക്കാനാണ് സാധ്യത.

ഹനുമ വിഹാരി സ്പിന്‍ എറിയും. അദ്ദേഹത്തെ പരിഗണിച്ചാല്‍ ബാറ്റിങ്ങിലും ഇന്ത്യക്ക് ശക്തി ഉയരും. അതുകൊണ്ട് തന്നെ ഇന്ത്യ വിഹാരിയെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ അശ്വിന് പുറത്തിരിക്കേണ്ടി വരും. ദക്ഷിണാഫ്രിക്ക പേസിന് അനുകൂലമായ പിച്ചൊരുക്കുമെന്നുറപ്പാണ്. പുല്ല് നിറഞ്ഞ പിച്ചൊരുക്കിയാല്‍ അവസാന ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്ക് സംഭവിച്ചത് ആവര്‍ത്തിക്കപ്പെടാനും സാധ്യത കൂടുതലാണ്.

3

അശ്വിന്‍ ഏത് പിച്ചിലും തന്റേതായ ശൈലികൊണ്ട് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. ന്യൂസീലന്‍ഡ് പരമ്പരയിലൂടെ ഹര്‍ഭജന്‍ സിങ്ങിന്റെ 417 വിക്കറ്റിനെ മറികടന്ന് ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറാവാനും അശ്വിന് സാധിച്ചിരുന്നു. നിലവില്‍ 427 വിക്കറ്റ് അശ്വിന്റെ പേരിലുണ്ട്. അധികം വൈകാതെ കപില്‍ ദേവിന്റെ 434 വിക്കറ്റ് നേട്ടവും അശ്വിന്‍ തകര്‍ത്തേക്കും. അനില്‍ കുംബ്ലെയുടെ 619 വിക്കറ്റ് നേട്ടത്തെ മറികടക്കുക അശ്വിന് എളുപ്പമാവില്ല.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയെക്കുറിച്ച് അശ്വിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'പ്രത്യേകിച്ച് ഒന്നുമില്ല. എല്ലാ മത്സരവും കളിക്കാനാവുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുകയെന്നതാണ് ലക്ഷ്യം. ഇതുവരെ ഞങ്ങള്‍ക്കതിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഞങ്ങള്‍ക്കതിന് സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്'. വിരാട് കോലി അശ്വിന് വിദേശ പര്യടനങ്ങള്‍ വലിയ പരിഗണന നല്‍കാറില്ലെങ്കിലും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും.

Story first published: Wednesday, December 8, 2021, 11:49 [IST]
Other articles published on Dec 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+