For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'അശ്വിനെ പറഞ്ഞ് മനസിലാക്കിക്കുക പ്രയാസം', വിദേശത്ത് ബാറ്റിങ്ങും വേണം; സാബ കരീം

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഈ മാസം അവസാനത്തോടെ ആരംഭിക്കുകയാണ്. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ നമ്പര്‍ വണ്‍ ടെസ്റ്റ് ടീമായാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോകാനൊരുങ്ങുന്നത്. ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. പേസിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയിലാണ് ആശങ്കകള്‍. പേസിന് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് ബൗളിങ് കരുത്തുണ്ട്.

1

സ്പിന്നര്‍മാര്‍ക്ക് വലിയ റോള്‍ ദക്ഷിണാഫ്രിക്കയിലില്ല. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്നത് കണ്ടറിയണം. ഒരു സ്പിന്നര്‍ക്ക് മാത്രമാണ് ഇന്ത്യ അവസരം നല്‍കാന്‍ സാധ്യത. രവീന്ദ്ര ജഡേജ ഫിറ്റാണെങ്കില്‍ ബാറ്റിങ് മികവിന്റെ അടിസ്ഥാനത്തില്‍ അശ്വിനെ മറികടന്ന് ജഡേജ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടേക്കും. ജഡേജയുടെ അഭാവത്തില്‍ മാത്രമാവും അശ്വിന് പരിഗണന ലഭിക്കുക.

Also Read: IND vs SA: ഇന്ത്യക്ക് വലിയ തിരിച്ചടി, പരിക്കേറ്റ ജഡേജക്കും ശുബ്മാന്‍ ഗില്ലിനും പരമ്പര നഷ്ടമായേക്കും

2

അവസാന ഇംഗ്ലണ്ട് പര്യടനത്തിലും അശ്വിനെ ഇന്ത്യ പുറത്തിരുത്തുകയാണ് ചെയ്തത്. ദക്ഷിണാഫ്രിക്കയിലും അശ്വിനെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. ഇപ്പോഴിതാ അശ്വിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുക പ്രയാസമാണെന്നും അശ്വിന് ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാനാവില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം.

Also Read: IND vs SA: ഇന്ത്യയിലായാലും വിദേശത്തായാലും അശ്വിന്‍ പ്ലേയിങ് 11ല്‍ വേണം- മുഹമ്മദ് കൈഫ്

3

'വിദേശ പര്യടനങ്ങളില്‍ എന്തുകൊണ്ടാണ് അശ്വിനെ പരിഗണിക്കാത്തതെന്നത് മുന്‍ ടീം മാനേജ്‌മെന്റും അവനെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിരിക്കും. എന്നാല്‍ അശ്വിനെയത് പറഞ്ഞ് ബോധ്യപ്പെടുത്തുക വളരെ പ്രയാസമാണ്. അവനെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ വ്യത്യസ്തമായ വഴിതന്നെ തേടേണ്ടിവരും. വീണ്ടും അശ്വിനെ ഒഴിവാക്കേണ്ടി വന്നാല്‍ ഈ ടീം മാനേജ്‌മെന്റും അശ്വിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. സാഹചര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അശ്വിന്‍ മികച്ച ഫോമിലാണ്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന നിലയില്‍ ഇന്ത്യന്‍ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്തുക പ്രയാസമാണ്'-സാബ കരീം പറഞ്ഞു.

Also Read: എന്തുകൊണ്ടാണ് കോലി ഏറ്റവും മികച്ച ടെസ്റ്റ് നായകനാകുന്നത്? കാരണം ചൂണ്ടിക്കാട്ടി സല്‍മാന്‍ ബട്ട്

4

ഇംഗ്ലണ്ടില്‍ ഇന്ത്യ അശ്വിനെ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇതിന്റെ നിരാശ പരസ്യമായിത്തന്നെ അശ്വിന്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അശ്വിനെ മാറ്റിനിര്‍ത്തുക എളുപ്പമല്ല. ദക്ഷിണാഫ്രിക്കയില്‍ ഓഫ് സ്പിന്നിന് കാര്യമായൊന്നും ചെയ്യാനാവില്ലെന്നതാണ് ചരിത്രം. എന്നാല്‍ അശ്വിന്‍ ഏത് പിച്ചിലും മികവ് കാട്ടാന്‍ കെല്‍പ്പുള്ള സ്പിന്നറാണ്.

Also Read: Ashes: പട നയിച്ച് കമ്മിന്‍സ്, അഞ്ചു വിക്കറ്റ്- ഇംഗ്ലണ്ട് 147 റണ്‍സിനു ഓള്‍ഔട്ട്

5

സമീപകാലത്തെ അശ്വിന്റെ ഫോമാണ് ഏറ്റവും എടുത്തുപറയേണ്ടത്. ഹര്‍ഭജന്‍ സിങ്ങിനെയും മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് അശ്വിന്‍. കൂടാതെ അവസാന ന്യൂസീലന്‍ഡ് പരമ്പരയില്‍ രണ്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുമായി പരമ്പരയിലെ താരമാവാനും അശ്വിന് സാധിച്ചിരുന്നു. ഇത്രയും മികച്ച ഫോമിലുള്ള താരത്തെ കൃത്യമായ വിശദീകരണമില്ലാതെ മാറ്റിനിര്‍ത്തുക ബുദ്ധിമുട്ട് തന്നെയാണ്.

Also Read: 'കോലിയെന്ന വന്മരം', വീരനായകന് കീഴില്‍ ഇന്ത്യ നാട്ടില്‍ നേടിയ നാല് വലിയ ടെസ്റ്റ് ജയങ്ങളിതാ

6

'പേസിനെ പിന്തുണക്കുന്ന വിദേശ പിച്ചുകളില്‍ ഇന്ത്യ നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും പരിഗണിക്കാനാണ് സാധ്യത. ഏഴാം നമ്പറില്‍ മികച്ചൊരു ഓള്‍റൗണ്ടറേയും ടീമിന് ആവിശ്യമാണ്. കാരണം ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെയാവും ഇന്ത്യ ടീമിലേക്ക് പരിഗണിക്കുക. അതുകൊണ്ടാണ് ഏഴാം നമ്പറില്‍ ജഡേജക്ക് അവസരം ലഭിക്കുന്നത്. എന്നാല്‍ അശ്വിന് ദക്ഷിണാഫ്രിക്കയില്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടാനാവുമെന്നാണ് പ്രതീക്ഷ'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

Also Read: IND vs SA: 'ഇന്ത്യ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ന്യൂസീലന്‍ഡിലെ തകര്‍ച്ച ആവര്‍ത്തിക്കും'; ഗവാസ്‌കര്‍

7

രവീന്ദ്ര ജഡേജക്ക് പരിക്കാണെന്നാണ് റിപ്പോര്‍ട്ട്. ജഡേജ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവാനും സാധ്യതകളേറെ. അതുകൊണ്ട് തന്നെ ജഡേജയുടെ അഭാവത്തില്‍ അശ്വിന് അവസരം ലഭിച്ചേക്കും. അക്ഷര്‍ പട്ടേലും പരിക്കിന്റെ പിടിയിലാണെന്നാണ് സൂചന. അനുഭവസമ്പന്നരായ ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്ക് ഉയരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാന കാര്യമാണ്. ബാറ്റിങ് നിര നിരാശപ്പെടുത്തിയാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരും.

Story first published: Wednesday, December 8, 2021, 15:34 [IST]
Other articles published on Dec 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+