For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിജയത്തിന്റെ രഹസ്യം ബാറ്റിന്റെ അധിക ഭാരം'- മുഹമ്മദ് കൈഫ്

മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുപോയ വഴികളിലൂടെയെല്ലാം ചരിത്രം സൃഷ്ടിച്ച സച്ചിന്റെ റെക്കോഡുകള്‍ ഇന്നും അത്ഭുതമായിത്തന്നെ നിലകൊള്ളുന്നു. കാലമെത്ര കഴിഞ്ഞാലും ആരൊക്കെ വന്നാലും പോയാലും സച്ചിനെന്ന ഇതിഹാസ താരത്തിന്റെ സിംഹാസനം മറ്റുള്ളവരെക്കാള്‍ ഒരുപടി മുകളില്‍ത്തന്നെയാവും.

ലോക ക്രിക്കറ്റിലെ ഇതിഹാസ ബൗളര്‍മാരായ ഗ്ലെന്‍ മഗ്രാത്തും വസിം അക്രമവും വഖാന്‍ യൂനിസും ഷെയ്ന്‍ വോണും മുത്തയ മുരളീധരനുമെല്ലാം സച്ചിന്റെ പ്രതിഭക്ക് മുന്നില്‍ പല തവണ തലകുനിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ ദൈവമെന്ന വിശേഷണം ചാര്‍ത്തപ്പെട്ടുകിട്ടിയ സച്ചിന്റ സ്‌ട്രൈയ്റ്റ് ട്രൈവുകളും കവര്‍ ഡ്രൈവുകളും എന്നും ആരാധക മനസില്‍ മായാതെയുണ്ടാവും.

24 വര്‍ഷക്കാലം മൈതാനത്തെ അടക്കിഭരിച്ച സച്ചിന്‍ 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും ഒരു ടി20യില്‍ നിന്ന് 10 റണ്‍സും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് സച്ചിന്റെ പേരിലാണ്. 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോഡ് പെട്ടെന്നൊന്നും തകര്‍ക്കപ്പെടാന്‍ യാതൊരു സാധ്യതയുമില്ല. ഇപ്പോഴിതാ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിജയത്തിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

 സച്ചിന്റെ വിജയത്തിന് കാരണം ബാറ്റ്

സച്ചിന്റെ വിജയത്തിന് കാരണം ബാറ്റ്

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിജയങ്ങള്‍ക്ക് കാരണം അദ്ദേഹത്തിന്റെ ബാറ്റിന്റെ അധികഭാരമാണെന്നാണ് മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടത്. 'അധികമാളുകളും സച്ചിന്റെ പ്രതിഭയെക്കുറിച്ചും കഴിവുകളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാല്‍ സച്ചിന്റെ ആയുധം ബാറ്റാണ്. അധിക ഭാരമുള്ള ബാറ്റുകൊണ്ട് കൃത്യമായ ടൈമിങ് ലഭിച്ചാല്‍ എളുപ്പത്തില്‍ ബൗണ്ടറി പോകും. ഭാരം കുറഞ്ഞ ബാറ്റുകൊണ്ട് കളിച്ചാല്‍ സച്ചിന് ഇതേ പ്രകടനം നടത്താന്‍ സാധിക്കില്ല. ഓരോ താരങ്ങളും ഓരോ തരത്തിലുള്ള ബാറ്റാണ് ഉപയോഗിക്കുന്നത്. രാഹുല്‍ ദ്രാവിഡ് സച്ചിനില്‍ നിന്ന് വ്യത്യസ്തനാണ്. ഭാരം കുറഞ്ഞ ബാറ്റാണ് അദ്ദേഹം ഉപയോഗിക്കുന്നത്. പ്രതിഭയും കഠിനാധ്വാനവും പിന്നെ ഭാരം കൂടുതലുള്ള ബാറ്റും, അതാണ് സച്ചിന്റെ വിജയത്തിന്റെ രഹസ്യം. പറയുന്നതിന്റെ അര്‍ഥം ഭാരക്കൂടുതലുള്ള ബാറ്റ് മാത്രമാണ് സച്ചിന്റെ വിജയത്തിന്റെ കാരണമെന്നല്ല'- കൈഫ് പറഞ്ഞു.

സച്ചിന്‍ നല്‍കിയ ഉപദേശം

സച്ചിന്‍ നല്‍കിയ ഉപദേശം

ബാറ്റിന്റെ പ്രശ്‌നത്തെക്കുറിച്ച് സച്ചിന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ചും കൈഫ് പറഞ്ഞു. 'ഞാന്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിക്കുന്ന സമയം. എനിക്ക് യുവ പേസര്‍ ഡെയ്ല്‍ സ്റ്റെയിനെ നേരിടേണ്ടി വന്നു. അവന്‍ എനിക്കെതിരേ ബൗണ്‍സറെറിഞ്ഞു. ഞാന്‍ പുള്‍ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ കൃത്യമായി കണക്ട് ചെയ്യാനായില്ല. അത് ബാറ്റിന്റെ പോരായ്മകൊണ്ടാണെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടുകയും ബൗണ്‍സറുകളെ ഒഴിവാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു'-കൈഫ് പറഞ്ഞു,

എന്റെ ഭാര്യ ഇപ്പോള്‍ സന്തോഷത്തിലല്ല

എന്റെ ഭാര്യ ഇപ്പോള്‍ സന്തോഷത്തിലല്ല

തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും കൈഫ് മനസ് തുറന്നു. ഇന്ത്യന്‍ ടീമില്‍ ഏറെ നാളുകളായി കളിച്ച അദ്ദേഹം വിരമിക്കലിന് ശേഷവും ക്രിക്കറ്റില്‍ നിന്ന് മാറിനിന്നില്ല. അവതാരകനായും കമന്റേറ്ററായും പ്രവര്‍ത്തിച്ച കൈഫ് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനാണ്. 'എന്റെ ഭാര്യ ഇപ്പോള്‍ ഒട്ടും സന്തോഷത്തിലല്ല. കാരണം വിരമിച്ച ശേഷം അവളോടും കുടുംബത്തോടുമൊപ്പം സമയം ചിലവിടാമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് സാധ്യമായില്ല. റോഡ് സേഫ്റ്റി സീരീസ്,കമന്ററി,പരിശീലനം,ജീവിതം എത്രത്തോളം തിരക്കേറിയതാണെന്നത് ചിന്തിച്ചിട്ട് മനസിലാകുന്നില്ല. എന്നാല്‍ പുതിയ ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ പഠിക്കാന്‍ സാധിച്ചു. കമന്റേറ്ററായത് പരിശീലകനെന്ന നിലയിലെത്തിയപ്പോള്‍ വളരെ സഹായിച്ചു. ഓരോ പന്തിനെക്കുറിച്ചും കമന്ററി പറയുന്നത് ഒരുപാട് പുതിയ അറിവുകള്‍ നല്‍കി'- കൈഫ് പറഞ്ഞു.

Story first published: Wednesday, December 8, 2021, 16:32 [IST]
Other articles published on Dec 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+