Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന ക്യാപ്റ്റന്‍സി- കോലിയെ നീക്കിയാല്‍ കുഴപ്പമാവും! പകരം 'സോപ്പിട്ട്' മാറ്റും

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയൊരു തലവേദനയാണ് സെലക്ഷന്‍ കമ്മിറ്റി അഭിമുഖീകരിക്കുന്നത്. നിലവില്‍ വിരാട് കോലിയാണ് ഏകദിന ടീമിന്റെ നായകനെങ്കിലും അദ്ദേഹത്തിനു പകരം ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായ രോഹിത് ശര്‍മയെ ഏകദിനത്തിന്റെ കൂടി ചുമതല നല്‍കാനാണ് ബിസിസിഐയുടെ നീക്കം. സെലക്ഷന്‍ കമ്മിറ്റിയും ഇതിനോടു യോജിക്കുന്നുണ്ട്. പക്ഷെ കോലിയെ എങ്ങനെയാണ് ഏകദിന നായകസ്ഥാനത്തു നിന്നും മാറ്റുകയെന്നതാണ് ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും അഭിമുഖീകരിക്കുന്ന പ്രശ്‌നം.

നിലവില്‍ ടി20, ഏകദിന ടീമുകളെ രോഹിത്തും ടെസ്റ്റ് ടീമിനെ കോലിയും നയിക്കണമെന്ന അഭിപ്രായമാണ് ബിസിസിഐയ്ക്കുള്ളത്. പക്ഷെ കോലി സ്വയം ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയാത്തതിനാല്‍ എങ്ങനെ രോഹിത്തിനെ ദൗത്യമേല്‍പ്പിക്കുമെന്നതാണ് ബിസിസിഐ നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷമായിരുന്നു കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. പക്ഷെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 രണ്ടു ക്യാപ്റ്റന്മാര്‍ ശരിയാവില്ല

രണ്ടു ക്യാപ്റ്റന്മാര്‍ ശരിയാവില്ല

ഏകദിനത്തില്‍ തുടര്‍ന്നും ടീമിനെ നയിക്കാനാണ് കോലി ആഗ്രഹിക്കുന്നത്. പക്ഷെ ഇതു പ്രാവര്‍ത്തികമല്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം ടി20യും ഏകദിനവും വലിയ മാറ്റമില്ലാത്ത ഫോര്‍മാറ്റാണ്. ഓവറുകളില്‍ മാത്രമാണ് ഏക വ്യത്യാസം. രണ്ടു ടീമുകളിലെയും ഏറെക്കുറെ ഒരേ താരങ്ങളുമാണുള്ളത്. അതുകൊണ്ടു തന്നെ രണ്ടു വ്യത്യസ്ത നായകന്‍മാര്‍ ഏകദിനത്തിലും ടി20യിലും ടീമിനെ നയിക്കുന്നത്. പല പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കളിക്കാര്‍ക്കിടയില്‍ തന്നെ ആശയക്കുഴങ്ങള്‍ സൃഷ്ടിക്കാനും ടീമിന്റെ പ്രകടനത്തെ ബാധിക്കാനും ഇതു വഴിവയ്ക്കും. ഈ കാരണങ്ങളാലാണ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി രോഹിത്തിനെ ഏല്‍പ്പിക്കാന്‍ ബിസിസിഐ ശ്രമിക്കുന്നത്. പക്ഷെ കോലി ഇതിനു വഴങ്ങുമോയെന്നതാണ് ഏറ്റവും വലിയ ചോദ്യം. ടീമിലെ ഐക്കണ്‍ താരം കൂടിയായ അദ്ദേഹത്തെ പിണക്കിയാല്‍ അതു വലിയ കുഴപ്പങ്ങളിലേക്കു നയിക്കാനും സാധ്യതയുണ്ട്.

 ഇരുവരെയും വിളിച്ച് ചര്‍ച്ച ചെയ്യും

ഇരുവരെയും വിളിച്ച് ചര്‍ച്ച ചെയ്യും

ഏകദിന ക്യാപ്റ്റന്‍സി പ്രശ്‌നം നല്ല രീതിയില്‍ തന്നെ പരിഹരിക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കം. ഇതിനു വേണ്ടി വിരാട് കോലിയെും രോഹിത് ശര്‍മയെയും പ്രത്യേകമോ, ഒരുമിച്ചോ വിളിച്ച് ഇതേക്കുറിച്ച് ചര്‍ച്ച നടത്തി തീരുമാനമെടുക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ രോഹിത്തിന്റെ ഭാഗത്തു നിന്നും പ്രശ്‌നങ്ങളൊന്നുമില്ല. കോലിയെയാണ് സെലക്ഷന്‍ കമ്മിറ്റിക്കു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കേണ്ടത്. ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കി പകരം രോഹിത്തിനെ ചുമതലയേല്‍പ്പിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായേക്കില്ല. പകരം കോലിയെ അനുനയിപ്പിച്ച് സ്വയം ക്യാപ്റ്റന്‍സിയൊഴിയാന്‍ പ്രേരിപ്പിക്കാനാണ് സാധ്യത. അദ്ദേഹം അതിനു തയ്യാറായാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. പിന്നീട് രോഹിത്തിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്യാം.

 സൗത്താഫ്രിക്കന്‍ പര്യടനം

സൗത്താഫ്രിക്കന്‍ പര്യടനം

വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ ആര് ടീമിനെ നയിക്കുമെന്നതാണ് ചോദ്യം. കോലിയെ തന്നെ ഈ പരമ്പരയില്‍ കൂടി നായകനായി നിലനിര്‍ത്തണോ, അതോ രോഹിത്തിനെ ദൗത്യം ഏല്‍പ്പിക്കണമോയെന്നതാണ് സെലക്ഷന്‍ കമ്മിറ്റിയെ കുഴപ്പിക്കുന്ന ചോദ്യം. ഈയൊരു വെല്ലുവിളിയെ തുടര്‍ന്നാണ് ഏകദിന ടീമിനെ പ്രഖ്യാപിപ്പിക്കുന്നത് വൈകിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെന്നു അഭ്യൂഹങ്ങളുണ്ട്.
ടെസ്റ്റ്, ഏകദിന ടീമുകളെ ഒരുമിച്ച് പ്രഖ്യാപിക്കാനായിരുന്നു ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നത്. പക്ഷെ ഇത് ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. ടെസ്റ്റ് ടീമിനെ ആദ്യം തിരഞ്ഞെടുത്ത ശേഷം ഏകദിന ടീമിനെ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചിട്ടുണ്ട്.

 2023ലെ ഏകദിന ലോകകപ്പ്

2023ലെ ഏകദിന ലോകകപ്പ്

2023ലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്. ഈ ടൂര്‍ണമെന്റ് വരെയെങ്കിലും ഏകദിനത്തില്‍ നായകനായി തുടരാനാണ് കോലിയുടെ ആഗ്രഹമെന്നാണ് സൂചന. ടി20 ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍സി ഒഴിഞ്ഞതു പോലെ ഒരു പക്ഷെ 2023ലെ ലോകകപ്പിനു ശേഷം ഏകദിനത്തിലും നായകസ്ഥാനമൊഴികുയെന്നതാവും കോലിയുടെ പ്ലാന്‍.
ഏകദിന ക്യാപ്റ്റന്‍സി ഒരു സെന്‍സിറ്റിവ് വിഷയമാണ്. ടി20 ക്യാപ്റ്റനാക്കിയതിനാല്‍ സ്വാഭാവികമായും നിശ്ചിത ഓവര്‍ ടീമിന്റെ നാകസ്ഥാനം രോഹിത്തിലേക്കു വരേണ്ടതാണ്. പക്ഷെ അതിനു മുമ്പ് സെലക്ടര്‍മാര്‍ക്കു കോലിക്കൊപ്പം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നിലപാട് അറിയുകയും വേണം. തന്റെ റോളിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട് എന്നതിനാല്‍ രോഹിത്തുമായും ഈ വിഷയം സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും സെലക്ഷന്‍ പാനലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Story first published: Wednesday, December 8, 2021, 13:14 [IST]
Other articles published on Dec 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+