
ഇപ്പോഴിതാ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിക്കേണ്ട യുവതാരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. അത് മറ്റാരുമല്ല ഇന്ത്യ അണ്ടര്‍ 19 ടീമിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന യശ്വസി ജ യ്‌സ്വാളിനെയാണ് കനേരിയ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലേക്ക് പരിഗണിക്കാവുന്ന യുവതാരമാണ് ജയ്‌സ്വാളെന്നാണ് കനേരിയ പറയുന്നത്.
Also Read:എന്തുകൊണ്ടാണ് കോലി ഏറ്റവും മികച്ച ടെസ്റ്റ് നായകനാകുന്നത്? കാരണം ചൂണ്ടിക്കാട്ടി സല്‍മാന്‍ ബട്ട്

'സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ബെഞ്ചിലുണ്ട്. എന്നാല്‍ ഈ അവസരത്തില്‍ യശ്വസി ജയ്‌സ്വാളിനെ പരാമര്‍ശിക്കാത്തത് ശരിയല്ല. അണ്ടര്‍ 19 ടീമിലൂടെ വളര്‍ന്ന താരമാണവന്‍. ഐപിഎല്ലിലും മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. എന്നാല്‍ അവനില്‍ മികച്ചൊരു ടെസ്റ്റ് പ്രതിഭയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ടെസ്റ്റ് ക്രിക്കറ്റിലാവും അവന് കൂടുതല്‍ തിളങ്ങാനാവുക. അവന്‍ അണ്ടര്‍ 19 കളിക്കുമ്പോള്‍ മുതല്‍ ഞാന്‍ അവനെ പിന്തുടരുന്നുണ്ട്. അവന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു'-കനേരിയ പറഞ്ഞു.
Also Read: Ashes: പട നയിച്ച് കമ്മിന്‍സ്, അഞ്ചു വിക്കറ്റ്- ഇംഗ്ലണ്ട് 147 റണ്‍സിനു ഓള്‍ഔട്ട്

ഇതുവരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താത്ത താരമാണ് യശ്വസി ജയ്‌സ്വാള്‍. ഇന്ത്യയുടെ ഭാവി താരമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ജയ്‌സ്വാള്‍. എന്നാല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്താനുള്ള പക്വതയും അനുഭവസമ്പത്തുമാവാന്‍ ഇനിയും സമയം ആവിശ്യമാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡ് യുവതാരത്തിനുണ്ട്. 21 മത്സരത്തില്‍ നിന്ന് 51.94 ശരാശരിയില്‍ 987 റണ്‍സാണ് അവന്‍ നേടിയത്.
Also Read: 'കോലിയെന്ന വന്മരം', വീരനായകന് കീഴില്‍ ഇന്ത്യ നാട്ടില്‍ നേടിയ നാല് വലിയ ടെസ്റ്റ് ജയങ്ങളിതാ

ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ ഐപിഎല്ലില്‍ 13 മത്സരത്തില്‍ നിന്ന് നേടിയത് 289 റണ്‍സാണ്. അവസാന സീസണില്‍ 10 മത്സരത്തില്‍ നിന്ന് 249 റണ്‍സാണ് അടിച്ചത്. മെഗാ ലേലത്തിന് മുമ്പായി രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ ജയ്‌സ്വാളാണ്. പ്രതിഭാശാലിയായ താരം രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണം ലഭിച്ചിട്ടുള്ള യുവതാരങ്ങളിലൊരാള്‍ക്കൂടിയാണ്. താരത്തിന്റെ മികവ് ദ്രാവിഡിന് അറിയാവുന്നതിനാല്‍ത്തന്നെ മികവ് തുടര്‍ന്നാല്‍ വൈകാതെ അവസരം ലഭിക്കുമെന്നുറപ്പാണ്.
Also Read: IND vs SA: അശ്വിന് ദക്ഷിണാഫ്രിക്കയില്‍ അവസരം ലഭിക്കാതിരുന്നാലും അത്ഭുതമില്ല- സ്റ്റീവ് ഹാര്‍മിസന്‍

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഇത്തവണ ചരിത്ര നേട്ടം സ്വപ്‌നം കാണുന്നതിനാല്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇന്ത്യ ഇറക്കേണ്ടതായുണ്ട്. അനുഭവസമ്പത്ത് ഇവിടെ പ്രധാന ഘടകമാണ്. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ സമീപകാല പ്രകടനം മോശമാണെങ്കിലും ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചിലെ സാഹചര്യം അനുസരിച്ച് ഇന്ത്യ ഇരുവരെയും ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.
Also Read: ചാഹറും സെയ്‌നിയും സൗത്താഫ്രിക്കയെ എറിഞ്ഞിട്ടു, 268ന് പുറത്ത്- പൃഥ്വിയും ദേവ്ദത്തും ഫ്‌ളോപ്പ്

അതേ സമയം പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയാവുന്നുണ്ട്. യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്‍,സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഇവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ഇതില്‍ ജഡേജയുടെ പരിക്കാണ് ഇന്ത്യക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത്. ജഡേജക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പകരക്കാരെ കണ്ടെത്തുക ഇന്ത്യക്ക് എളുപ്പമാവില്ല.
Also Read: IND vs SA: 'ഇന്ത്യ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ന്യൂസീലന്‍ഡിലെ തകര്‍ച്ച ആവര്‍ത്തിക്കും'; ഗവാസ്‌കര്‍

രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യന്‍ ടീം വിദേശ പര്യടനങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന് മുന്നില്‍ സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും കണ്ട ഇന്ത്യയുടെ മികവ് ദക്ഷിണാഫ്രിക്കയില്‍ കാട്ടാനാവുമോയെന്ന് കണ്ടുതന്നെ അറിയണം.


Click it and Unblock the Notifications