Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: അശ്വിന് ദക്ഷിണാഫ്രിക്കയില്‍ അവസരം ലഭിക്കാതിരുന്നാലും അത്ഭുതമില്ല- സ്റ്റീവ് ഹാര്‍മിസന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസീലന്‍ഡിനെയും നാണം കെടുത്തി നാട്ടിലേക്ക് മടക്കി അയച്ചിരിക്കുകയാണ്. ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചതോടെ തട്ടകത്തില്‍ എതിരാളികളില്ലാതെ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ 14ാം പരമ്പരയെന്ന ബഹുമതിയാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി ചെറുതല്ല. ദക്ഷിണാഫ്രിക്കയിലാണ് ഇന്ത്യയുടെ അടുത്ത പര്യടനം. ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയായി മാറാന്‍ സാധ്യതയുള്ള പരമ്പരയാണ് വരാനിരിക്കുന്നത്.

ഇതുവരെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. സമനില നേടിയതുപോലും അപൂര്‍വ്വമായാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. മികച്ച ബൗളിങ് നിര ഒപ്പമുള്ളത് ഇത്തവണ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ആര്‍ അശ്വിന്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ബൗളറെന്ന നിലയില്‍ മികവ് കാട്ടുന്നു. എന്നാല്‍ പലപ്പോഴും വിദേശ പിച്ചുകളില്‍ അശ്വിന് മുഴുവന്‍ മത്സരങ്ങളിലും അവസരം ലഭിക്കാറില്ലെന്ന് തന്നെ പറയാം.

അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ അശ്വിന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അശ്വിന് മുഴുവന്‍ മത്സരത്തിലും അവസരം ലഭിക്കാതിരുന്നാലും അത്ഭുതപ്പെടാനില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസറായിരുന്ന സ്റ്റീവ് ഹാര്‍മിസന്‍. അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്.

ashwin

ദക്ഷിണാഫ്രിക്കയില്‍ പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചാവും തയ്യാറാക്കുകയെന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ സ്പിന്നര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിച്ചേക്കില്ല. അതുകൊണ്ടാണ് ഹാര്‍മസന്‍ ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. 'ഇന്ത്യന്‍ ടീമിനെ പ്രവചിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം വിരാട് കോലിയുടെ പദ്ധതികള്‍ക്കനുസരിച്ചാവും ടീമുണ്ടാവുക. അശ്വിനെ ഇംഗ്ലണ്ടില്‍ കളിപ്പിക്കില്ലെന്ന് ആരെങ്കിലും കരുതിയതാണോ? അതുകൊണ്ട് തന്നെ കോലി എന്താണ് ചിന്തിക്കുന്നതെന്നതിനനുസരിച്ചാവും ടീമുണ്ടാവുക'- ഹാര്‍മിസന്‍ പറഞ്ഞു .

ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചില്‍ അശ്വിനെ പുറത്തിരുത്തി നാല് പേസര്‍മാരെയും രവീന്ദ്ര ജഡേജയേയും ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. ഒരു സ്പിന്നറെ മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നതെങ്കില്‍ അശ്വിന് മുകളില്‍ ജഡേജക്ക് ഇന്ത്യ മുന്‍തൂക്കം നല്‍കും. കാരണം ജഡേജയുടെ ബാറ്റിങ് കരുത്ത് അശ്വിനെക്കാളും മികച്ചതാണ്. അതുകൊണ്ട് തന്നെ ആദ്യ പരിഗണന ജഡേജക്ക് തന്നെ ഇന്ത്യ നല്‍കുമെന്ന കാര്യം ഉറപ്പാണ്.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ആര്‍ക്കാവും മുഖ്യ പരിഗണന നല്‍കുകയെന്നത് കണ്ടറിയണം. സമീപകാലത്തായി ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ കാര്യം. രണ്ട് പേരും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളാണ്. വലിയ അനുഭവസമ്പത്തും ഇവര്‍ക്കുണ്ട്. എന്നാല്‍ സമീപകാലത്തായി തിളങ്ങാനാവുന്നില്ല .

ദക്ഷിണാഫ്രിക്കയില്‍ ഇവര്‍ രണ്ട് പേരും ടീമിലുണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി എന്നിവരെല്ലാം മികവ് കാട്ടുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയിലെ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം . രഹാനെയേയും പുജാരയേയും ഇന്ത്യ മാറ്റിനിര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് ഹാര്‍മിസന്‍ പറഞ്ഞു.

'നാട്ടില്‍ നേടിയ സെഞ്ച്വറിയുടെ കരുത്തില്‍ മായങ്ക് അഗര്‍വാളും ശ്രേയസ് അയ്യരും ദക്ഷിണാഫ്രിക്കയില്‍ കളിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?. രഹാനെയും പുജാരയും ദക്ഷിണാഫ്രിക്കയില്‍ കളിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. ആര്‍ അശ്വിന് കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും അത്ഭുതം തോന്നില്ല. കാരണം ജഡേജ ടീമിലെ നിര്‍ണ്ണായക താരമാണ് . അശ്വിനെക്കാളും നന്നായി ജഡേജ ബാറ്റുചെയ്യുമെന്നതും മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. എന്നാല്‍ അശ്വിന്‍ വലിയ പ്രതിഭയാണ്. പേസ് പിച്ചിലും വിക്കറ്റ് നേടാന്‍ മിടുക്കനാണ്.

Story first published: Wednesday, December 8, 2021, 8:47 [IST]
Other articles published on Dec 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+