For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കു ഫോം വീണ്ടെടുക്കാന്‍ ഒരു വഴി മാത്രം- മുന്‍ താരത്തിന്റെ ഉപദേശം ഇങ്ങനെ

രണ്ടു വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലുമില്ല

1

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ഉപദേശവുമായി മുന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്വാദ്. റണ്‍മെഷീനെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന കോലി ബാറ്ററെന്ന നിലയില്‍ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപോവുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും കോലി ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു.

2019 നവംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സെഞ്ച്വറി. ഒരു സമയത്ത് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡിനൊപ്പം പോലും എത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമായിരുന്നു കോലി. എന്നാല്‍ ഇനി അതിനു കഴിയില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

 അടിസ്ഥാന കാര്യങ്ങളിലേക്കു മടങ്ങിപ്പോവണം

അടിസ്ഥാന കാര്യങ്ങളിലേക്കു മടങ്ങിപ്പോവണം

വിരാട് കോലിയെപ്പോലെയൊരു ടോപ് പ്ലെയര്‍ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവുന്നത് ഇതു വരെ കാണാത്തതോ, കേള്‍ക്കാത്തതോ അല്ലെന്നും ഏതൊരു ക്രിക്കറ്റര്‍ക്കും കരിയില്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോവേണ്ടി വരുമെന്നും ഗെയ്ക്വാദ് പറഞ്ഞു.
വിരാട് കുറച്ച് ആത്മാന്വേഷണം നടത്തേണ്ടതുണ്ട്. ബാറ്റിങിലെ അടിസ്ഥാന കാര്യങ്ങളിലേക്കു അദ്ദേഹം തിരികെ പോവണം. ഇത്തരത്തിലുള്ള മോശം സമയം ഒരുപാട് താരങ്ങളുണ്‍ക്കുണ്ടായിട്ടുണ്ട്. 1974ല്‍ സുനില്‍ ഗവാസ്‌കര്‍ മുതല്‍ മൊഹീന്ദര്‍ അമര്‍നാഥ് വരെയുള്ളവര്‍ ഇതിലൂടെ കടന്നുപോയി. ആ സമയത്ത് അവര്‍ എല്ലാം ശ്രമിച്ചുനോക്കി, പ്രതിരോധിച്ചും ആക്രമിച്ചുമെല്ലാം കളിച്ചു. പക്ഷെ ഒരിക്കലും റണ്‍സ് നേടാനായില്ല. ഇതു തന്നെയാണ് വിരാടിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഇതൊരു സൈക്കിളാണെന്നും ഗെയ്ക്വാദ് നിരീക്ഷിച്ചു.

 കോലിക്കു മുന്നേറണമെന്നുണ്ട്

കോലിക്കു മുന്നേറണമെന്നുണ്ട്

ആത്മവിശ്വാസം അതിരു കടക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുക്കും. അതുകാരണം ചിലപ്പോള്‍ എവിടെയുമെത്തില്ല. വിരാട് വളരെ ആവേശത്തോടെ ഗെയിമിനെ സമീപിക്കുന്ന ക്രിക്കറ്റാണ്. ഗവാസ്‌കറിനെയോ, അമര്‍നാഥിനെയോ പോലെയല്ല. ബാറ്റ് ചെയ്യുമ്പോള്‍ മുന്നോട്ട് പോവണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. പക്ഷെ എങ്ങനെ പോവണമെന്നു വിരാടിന് അറിയില്ല. ഇവിടെയാണ് ബാറ്റിങ് കോച്ച് ചിത്രത്തിലേക്കു വരുന്നത്. ഒന്നുകില്‍ വിരാട് പ്രതിരോധാത്മക ശൈലിയോ, ആക്രമണോത്സുക ശൈലിയോയാണ് സ്വീകരിക്കുന്നത്. ഇവ രണ്ടിനുമിടയില്‍ ഒന്നുമില്ല, ഇവിടെയാണ് വിരാടിന്റെ പ്രശ്‌നമെന്നും ഗെയ്ക്വാദ് വിലയിരുത്തി.

 നല്ല കാലം കഴിഞ്ഞിട്ടില്ല

നല്ല കാലം കഴിഞ്ഞിട്ടില്ല

ബാറ്റിങില്‍ ഇപ്പോഴത്തെ പ്രകടനങ്ങളുടെ പേരില്‍ വിരാട് കോലിയുടെ നല്ല കാലം അവസാനിച്ചതായി പറയാന്‍ സാധിക്കില്ലെന്നു ഗെയ്ക്വാദ് ചൂണ്ടിക്കാട്ടി. വിരാട് ഇപ്പോഴും വളരെ ഫിറ്റാണ്, റിഫ്‌ളക്‌സുകളും മികച്ചതാണ്. കരിയറില്‍ ഏതൊരു ക്രിക്കറ്റര്‍ക്കും ഇതുപോലെയുള്ള മോശം കാലമുണ്ടാവും. 1972ലെ രഞ്ജി ട്രോഫിയില്‍ ഞാന്‍ ബറോഡയ്ക്കു വേണ്ടി കളിച്ചപ്പോള്‍ അഞ്ചു തവണയാണ് പൂജ്യത്തിനു പുറത്തായത്. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചു.
മുഹമ്മദ് അസ്ഹറുദ്ദീന്‍ അദ്ദേഹത്തിന്റെ ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും സെഞ്ച്വറിയടിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി ഫ്‌ളോപ്പായി. പക്ഷെ അന്നു ഞാനും ഗുണ്ടപ്പ വിശ്വനാഥുമായിരുന്നു സെലക്ടര്‍മാര്‍. ഇയാള്‍ തീര്‍ച്ചയായും ടീമില്‍ തുടരണമെന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്. നോക്കൂ, വിരാട് വളരെ ഫിറ്റായ പ്ലെയറാണ്. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നത് ചിലപ്പോള്‍ ഒരു താരത്തിന്റെ പ്രകടനത്തെ ബാധിച്ചേക്കും. പ്രത്യേകിച്ചും ടി20യില്‍ കളിക്കുന്നത്. കാരണം ടി20യില്‍ പിച്ചുകള്‍ വ്യത്യസ്തമാണ്, ബൗള്‍ ചെയ്യുന്ന ലൈന്‍ വ്യത്യസ്തമാണ്, ഫീല്‍ഡിങ് പൊസിഷനുകളും വ്യത്യസ്തമാണെന്നും ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തു.

 കോലിക്കുള്ള ഉപദേശം

കോലിക്കുള്ള ഉപദേശം

ഫോം വീണ്ടെടുക്കാന്‍ വിരാട് കോലി ഇനി ചെയ്യേണ്ടത് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ പരമാവധി സിംഗിളുകളും ഡബിളുകളും നേടാന്‍ ശ്രമിക്കണം. പക്ഷെ കോലി ബൗണ്ടറി ഷോട്ടുകള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. തന്റെ റേഞ്ചില്‍ വരുന്ന ഒരു ബോള്‍ വരികയാണെങ്കില്‍ അദ്ദേഹം അതിനു ശ്രമിക്കുകയും ചെയ്യുന്നതായി കാണാം. തന്റെ ഓഫ്സ്റ്റംപ് എവിടെയാണെന്നു പോലും വിരാടിന് അറിയില്ല. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ കവര്‍, മിഡ് ഓഫ് ഓഫ്, മിഡ് ഓണ്‍ എന്നീ ഭാഗങ്ങളിലേക്കായിരിക്കണം ഷോട്ടുകള്‍. പോയിന്റ് ഏരിയയിലേക്ക് ആവരുത്. ബാറ്റിങ് കോച്ചുമാര്‍ അവിടെയുണ്ട്. പക്ഷെ കഴിഞ്ഞ കുറച്ച് പരമ്പരകളിലായി ബാറ്റിങില്‍ ഇന്ത്യ പതറുകയാണ്. ബൗളിങാണ് ഇന്ത്യക്കു കരുത്താവുന്നത്. മുന്‍നിരയിലെയും മധ്യനിരയിലെയും ബാറ്റര്‍മാര്‍ എന്താണ് ചെയ്യുന്നത്? ഞങ്ങളുടെ കാലത്ത് ഉപദേശം തേടാന്‍ വീഡിയോ അനാലിസ്റ്റുകള്‍ ഇല്ലായിരുന്നു. ഇപ്പോള്‍ എല്ലാ ടീമിനും അവരുമുണ്ടെന്നും ഗെയ്ക്ക്വാദ് പറഞ്ഞു.

Story first published: Wednesday, December 8, 2021, 17:38 [IST]
Other articles published on Dec 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+