For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രഹാനെ, പുജാര, ഇഷാന്ത്, മൂന്ന് പേര്‍ക്കും അവസാന അവസരം, തിരിച്ചുവരവ് സാധ്യമോ?

മുംബൈ: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ദക്ഷിണാഫ്രിക്ക ഡീന്‍ എല്‍ഗറെ ക്യാപ്റ്റനാക്കിയുള്ള ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി അറിയേണ്ടത് ഇന്ത്യന്‍ ടീമിനെയാണ്. ഏഴാം തീയ്യതി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇന്ത്യ ടീം പ്രഖ്യാപനം വൈകിപ്പിക്കുകയാണ്. പ്രധാനമായും സീനിയര്‍ താരങ്ങളെ പരിഗണിക്കുന്ന കാര്യത്തിലെ ആശയക്കുഴപ്പവും താരങ്ങളുടെ പരിക്കുമാണ് ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകാനുള്ള കാരണം.

1

അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര,ഇഷാന്ത് ശര്‍മ എന്നീ മൂന്ന് സീനിയര്‍ താരങ്ങളുടെ കാര്യമാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഇവരില്‍ ആരൊക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുമെന്ന് കണ്ടറിയണം. മൂന്ന് പേരുടെയും സമീപകാല പ്രകടനങ്ങള്‍ മോശമാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അനുഭവസമ്പത്ത് പ്രധാനപ്പെട്ടതായതിനാല്‍ ഇവരെ മാറ്റിനിര്‍ത്തുകയും എളുപ്പമല്ല.

Also Read: ഹാര്‍ദിക് പാണ്ഡ്യ വിരമിക്കുന്നു! ഒരു ഫോര്‍മാറ്റില്‍ ഇനി കളിച്ചേക്കില്ല

2

ഒടുവിലായി ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഇന്ത്യ മൂന്ന് സീനിയര്‍ താരങ്ങള്‍ക്കും അവസാന അവസരമെന്ന നിലയില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിക്കുമെന്നാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും നിരാശപ്പെടുത്തിയാല്‍ പിന്നീട് ഇവര്‍ക്ക് അവസരം ലഭിക്കുക പ്രയാസമാവും. കാരണം മികവ് കാട്ടി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. അതുകൊണ്ട് തന്നെ യുവതാരങ്ങളെ ഇനിയും മാറ്റിനിര്‍ത്താനാവില്ല.

Also Read: IND vs SA: 'ഇന്ത്യന്‍ സെലക്ടര്‍മാര്‍ പാടുപെടും, ടീം തിരഞ്ഞെടുപ്പ് കടുപ്പം', ഹര്‍ഭജന്‍ സിങ്

3

ഇന്ത്യന്‍ ടീമിന്റെ ഭാവി മുന്നില്‍ക്കാണുമ്പോള്‍ മാറ്റം അനിവാര്യമാണെന്ന് പറയാം. എന്നാല്‍ അവസാന അവസരമെന്ന നിലയില്‍ മൂന്ന് പേര്‍ക്കും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ അവസരം നല്‍കും. പുജാര 2019 ജനുവരിയിലാണ് അവസാന സെഞ്ച്വറി നേടിയത്. രഹാനെയുടെ സമീപകാല ശരാശരി 20 ആണ്. അതുകൊണ്ട് തന്നെ മാറ്റം ഇന്ത്യക്ക് അനിവാര്യമായിരിക്കുകയാണ്.

Also Read: IND vs SA: പുജാരയും രഹാനെയും വേണ്ട! പകരം ഇന്ത്യ ഇറക്കണ്ടവരെ നിര്‍ദേശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍

4

രഹാനെ -പുജാര എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ്. ഇന്ത്യയുടെ മധ്യനിരയില്‍ 171 ടെസ്റ്റില്‍ നിന്ന് 30 സെഞ്ച്വറി ഉള്‍പ്പെടെ 11384 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുണ്ട്. പല മത്സരങ്ങളിലും ഈ കൂട്ടുകെട്ട് ഇന്ത്യയുടെ രക്ഷക്കെത്തിയിട്ടുമുണ്ട്. വിദേശ പര്യടനങ്ങളില്‍ ഇരുവരുടെയും ബാറ്റിങ്ങാണ് ഇന്ത്യയുടെ നട്ടെല്ല്. ഏറെ നേരം ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ ഇരുവര്‍ക്കും സാധിക്കും. പുജാര അവസാന 42 ഇന്നിങ്‌സിലും സെഞ്ച്വറി നേടാതെ മുന്നോട്ട് പോകുമ്പോള്‍ ഡിസംബര്‍ 2020ലാണ് രഹാനെയുടെ അവസാന സെഞ്ച്വറി പ്രകടനം.

Also Read: IND vs NZ: ഇവ സംഭവിച്ചത് ടെസ്റ്റ് ചരിത്രത്തിലാദ്യം!- ടെസ്റ്റ് പരമ്പരയിലെ അഞ്ച് അദ്ഭുതങ്ങള്‍

5

പുജാരക്ക് പകരക്കാരനായി ഹനുമ വിഹാരിയെ പരിഗണിക്കണമെന്നാണ് ഉയര്‍ന്നുവരുന്ന അഭിപ്രായം. വിഹാരി അനുഭവസമ്പന്നായ താരമാണ്. ഇന്ത്യന്‍ ടീമിനൊപ്പവും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച് കൈയടി നേടാന്‍ വിഹാരിക്ക് സാധിക്കുന്നുണ്ട്. ഇന്ത്യ വേണ്ടവിധം അവസരം നല്‍കാത്ത താരമാണ് വിഹാരി. നിലവില്‍ മധ്യനിരയില്‍ ചുരുങ്ങിയ അവസരം മാത്രമാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. സ്ഥിരത കാട്ടുന്ന താരം അധികം വൈകാതെ പുജാരക്ക് പകരക്കാരനായി എത്തിയേക്കും.

Also Read: വിരമിക്കല്‍ പ്രഖ്യാപിക്കാനൊരുങ്ങി ഹര്‍ഭജന്‍ സിങ്, ലക്ഷ്യം ഐപിഎല്ലില്‍ പുതിയ റോള്‍

6

രഹാനെക്ക് പകരക്കാരനായി ശ്രേയസ് അയ്യര്‍ക്കാണ് മുഖ്യ പരിഗണന ലഭിക്കുന്നത്. ശ്രേയസ് അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയ ഏക താരം ശ്രേയസാണ്. ആഭ്യന്തര ക്രിക്കറ്റിലും 40ന് മുകളില്‍ ശരാശരിയുണ്ട്. അതുകൊണ്ട് തന്നെ രഹാനെയെ ഉത്തമ പകരക്കാരനായി ശ്രേയസിനെ വിശേഷിപ്പിക്കാം.

Also Read: ചാഹറും സെയ്‌നിയും സൗത്താഫ്രിക്കയെ എറിഞ്ഞിട്ടു, 268ന് പുറത്ത്- പൃഥ്വിയും ദേവ്ദത്തും ഫ്‌ളോപ്പ്

7

ഇഷാന്ത് വിദേശ പിച്ചുകളില്‍ മികവ് കാട്ടുന്ന പേസറാണ്. പ്രധാനമായും ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍. എന്നാല്‍ പ്രായവും പരിക്കും അദ്ദേഹത്തെ തളര്‍ത്തുന്നു.അതുകൊണ്ട് തന്നെ ഇഷാന്തിന് ഇനി അധികനാള്‍ മുന്നോട്ട് പോകാനാവില്ല. ഇഷാന്തിന് പകരം മുഹമ്മദ് സിറാജ് ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമായി മാറും.

Story first published: Wednesday, December 8, 2021, 14:32 [IST]
Other articles published on Dec 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+