For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക് പാണ്ഡ്യ വിരമിക്കുന്നു! ഒരു ഫോര്‍മാറ്റില്‍ ഇനി കളിച്ചേക്കില്ല

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നീക്കം

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌ന നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഒരു മല്‍സരം പോലും ഹാര്‍ദിക് കളിച്ചിട്ടില്ല.

ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇനി സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും അദ്ദേഹം കളിക്കാനിടയില്ല. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതു വരെ തന്നെ ഇനി ദേശീയ ടീമിലേക്കു പരിഗണിക്കരുതെന്ന് ഹാര്‍ദിക് അടുത്തിടെ ബിസിസിഐയോടു അഭ്യര്‍ഥിക്കുകും ചെയ്തിരുന്നു. പുറംഭാഗത്തേറ്റ പരിക്കാണ് ഹാര്‍ദിക്കിന്റെ കരിയറിനു തിരിച്ചടിയായിരിക്കുന്നത്. ശസ്ത്രക്രിയക്കു വിധേയനായ ശേഷം തിരിച്ചെത്തിയിട്ടും താരത്തിനു പഴയ ഫിറ്റ്‌നസ് ഇപ്പോഴും തിരിച്ചുപിടിക്കാനായിട്ടില്ല.

 ടെസ്റ്റില്‍ നിന്നും വിരമിച്ചേക്കും

ടെസ്റ്റില്‍ നിന്നും വിരമിച്ചേക്കും

കുറച്ചു കാലമായി പരിക്കുകള്‍ കാരണം ഹാര്‍ദിക് പാണ്ഡ്യ വലയുകയാണ്. ഇതു കാരണം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനും നിശ്ചിത ഓവര്‍ മല്‍സരങ്ങളിലും ഐപിഎല്ലിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഹാര്‍ദിക് ഒഫീഷ്യലായി ബിസിസിഐയെ ഒന്നും അറിയിച്ചിട്ടില്ല.
ടെസ്റ്റ് നിന്നും വിരമിച്ചാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്തു തന്നെയായാലും നിലവില്‍ ഹാര്‍ദിക് ഞങ്ങളുടെ ടെസ്റ്റ് പ്ലാനിന്റെ ഭാഗമല്ല. എങ്കിലും വിരമിച്ചാല്‍ അതു ടീമിനു വലിയ നഷ്ടം തന്നെയായിരിക്കും. ഒരു ബാക്കപ്പിനെ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

 പഴയ ഹാര്‍ദിക്കിനെ വേണം

പഴയ ഹാര്‍ദിക്കിനെ വേണം

ഹാര്‍ദിക് പാണ്ഡ്യക്കു ഇപ്പോള്‍ 28 വയസ്സ് മാത്രമേയുള്ളൂ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി കളിക്കേണ്ടെന്നു അദ്ദേഹം തീരുമാനിക്കുകയാണെങ്കില്‍ അതു ഇന്ത്യയെ സംബന്ധിച്ച് നഷ്ടം തന്നെയായിരിക്കും. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഹാര്‍ദിക്. അടുത്ത രണ്ടു വര്‍ഷത്തിനിടെ രണ്ട ലോകകപ്പുകള്‍ നടക്കാനിരിക്കെ നമുക്ക് പഴയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കിനെ തിരികെ വേണം. ബൗളിങില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവാണ് കൂടുതല്‍ പ്രധാനമെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ടെസ്റ്റില്‍ പുതിയ സീം ബൗളിങ് ഓള്‍റൗണ്ടറായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടു വരുന്ന താരം ശര്‍ദ്ദുല്‍ ടാക്കൂറാണ്. കഴിഞ്ഞ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ചില മികച്ച പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിരുന്നു. ഹാര്‍ദിക്ക് ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയാണെങ്കില്‍ ശര്‍ദ്ദുല്‍ ടെസ്റ്റില്‍ തന്റെ സ്ഥാനമുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 ബൗളിങില്‍ നിന്നു വിട്ടുനില്‍ക്കുന്നു

ബൗളിങില്‍ നിന്നു വിട്ടുനില്‍ക്കുന്നു

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഹാര്‍ദിക് കുറച്ചു കാലമായി ബൗളിങില്‍ അത്ര സജീവമല്ല. പലപ്പോഴും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാത്രമാണ് അദ്ദേഹം കളിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഹാര്‍ദിക്കിനു ബൗളിങില്‍ പഴയ താളം നഷ്ടമായിട്ടുണ്ട്. സ്ഥിരമായി അദ്ദേഹം ബൗള്‍ ചെയ്യാറുമില്ല. 2020, 21 സീസണുകളിലെ ഐപിഎല്ലുകൡ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നില്ല.
ഈ വര്‍ഷം നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന നിശ്ചിത ഓവര്‍ പരമ്പരയില്‍ അദ്ദേഹം ബൗളിങ് പുനരാരംഭിച്ചിരുന്നെങ്കിലും പഴയ നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നില്ല. ശ്രീലങ്കയിലും ഹാര്‍ദിക് വിഷമിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിലും താരത്തിന്റെ ബൗളിങ് ഇന്ത്യ മിസ്സ് ചെയ്തിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദിനം, ടി20 എന്നിവയിലായി ആകെ 46 ഓവറുകളാണ് ഹാര്‍ദിക് ബൗള്‍ ചെയ്തിട്ടുള്ളത്. ദീര്‍ഘകാലമായി അദ്ദേഹം ടെസ്റ്റില്‍ കളിച്ചിട്ടുമില്ല.

11 ടെസ്റ്റുകള്‍ കളിച്ചു

11 ടെസ്റ്റുകള്‍ കളിച്ചു

ഇന്ത്യക്കു വേണ്ടി 11 ടെസ്റ്റുകളിലാണ് ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ കളിച്ചിട്ടുള്ളത്. 2018ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹം അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ടെസ്റ്റ് കരിയറില്‍ 31.29 ശരാശരിയില്‍ 532 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 108 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. കൂടാതെ 31.05 ശരാശരിയില്‍ 17 വിക്കറ്റുകളും ഹാര്‍ദിക് നേടിയിട്ടുണ്ട്. 28 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

Story first published: Tuesday, December 7, 2021, 20:03 [IST]
Other articles published on Dec 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+