For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കല്‍ പ്രഖ്യാപിക്കാനൊരുങ്ങി ഹര്‍ഭജന്‍ സിങ്, ലക്ഷ്യം ഐപിഎല്ലില്‍ പുതിയ റോള്‍

മുംബൈ: ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ് കളിമതിയാക്കുന്നു. അടുത്തയാഴ്ച ഔദ്യോഗികമായ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം. പിടി ഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിരമിക്കല്‍ പ്രഖ്യാപിച്ച് ഐപിഎല്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ഇടം പിടിക്കുകയെന്നതാണ് ഹര്‍ഭജന്‍ സിങ്ങിന്റെ ലക്ഷ്യമെന്നാണ് സൂചന. ഒരു ടീമുമായി ഹര്‍ഭജന്‍ ധാരണയിലെത്തിയെന്നുമാണ് വിവരം.

1

ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ ശേഷിക്കുന്ന ഏക താരമെന്ന് വേണം ഹര്‍ഭജനെ വിശേഷിപ്പിക്കാന്‍. അദ്ദേഹം അരങ്ങേറിയപ്പോള്‍ ടീമിലുണ്ടായിരുന്നവരിലാരും ഇന്ന് കളിക്കുന്നില്ല. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ വളര്‍ന്ന ഹര്‍ഭജന്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഹാട്രിക് വിക്കറ്റ് നേടുന്ന ആദ്യത്തെ താരമാണ്. 2001ല്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ഹര്‍ഭജന്റെ നേട്ടം. റിക്കി പോണ്ടിങ്,ആദം ഗില്‍ക്രിസ്റ്റ്,ഷെയ്ന്‍ വോണ്‍ എന്നിവരെ മടക്കിയാണ് ഹര്‍ഭജന്‍ ഹാട്രിക് നേടിയത്. ഹര്‍ഭജന് ശേഷം 2006ല്‍ ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യക്കായി ഹാട്രിക് വിക്കറ്റ് നേടിയിരുന്നു.

Also Read: IND vs SA: ഏകദിനത്തില്‍ 'ഗബ്ബാറിനെ' മാറ്റിനിര്‍ത്തരുത്, ധവാന്‍ തീര്‍ച്ചയായും ടീമില്‍ വേണം, കാരങ്ങളിതാ

2

കളത്തിനകത്തും പുറത്തും പോരാട്ടവീര്യം കാത്ത് സൂക്ഷിക്കുന്ന ഹര്‍ഭജന്‍ അരങ്ങേറ്റ സീസണ്‍മുതല്‍ ആക്രമണോത്സകത കൊണ്ടുനടക്കുന്ന താരമാണ്. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഭാഗമാവാന്‍ ഹര്‍ഭജനായി. ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജനെങ്കിലും വിരമിക്കല്‍ മത്സരം ലഭിക്കാത്ത സൂപ്പര്‍ താരങ്ങളോടൊപ്പമാണ് അദ്ദേഹമുള്ളത്.

Also Read:സൗത്താഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര- ഇന്ത്യ ഇത്തവണ കാത്തിരിപ്പ് തീര്‍ക്കും! കാരണങ്ങളറിയാം

3

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടപ്പോഴും ഐപിഎല്ലില്‍ അദ്ദേഹം കളി തുടര്‍ന്നിരുന്നു. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. 41കാരനായ ഹര്‍ഭജന് ഇനിയൊരു തിരിച്ചുവരവ് പ്രയാസമായതിനാല്‍ത്തന്നെയാണ് അദ്ദേഹം വിരമിക്കല്‍ തീരുമാനത്തിലേക്കെത്തിയത്.

Also Read: IND vs NZ: രഹാനെയ്ക്കു എന്തുപറ്റി, മോശം ഫോമിനു കാരണമെന്ത്? കോലിയുടെ മറുപടി ഇങ്ങനെ

4

ഇന്ത്യക്കായി 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റുമാണ് ഹര്‍ഭജന്റെ പേരിലുള്ളത്. ടെസ്റ്റില്‍ 25 തവണ അഞ്ച് വിക്കറ്റ് പ്രകടനവും അഞ്ച് തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഏകദിനത്തില്‍ മൂന്ന് തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായത്. ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും ഹര്‍ഭജന്റെ പേരിലുണ്ട്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് ഇന്ത്യക്ക് വിജയം നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Also Read: IPL 2022: ബൗളര്‍മാരിലെ വലിയ കോടിപതി ആരാവും? റബാദ മുതല്‍ ജാമിസന്‍വരെ, അഞ്ച് പേരിതാ

5

163 ഐപിഎല്ലില്‍ നിന്ന് 150 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. അതും 7.8 എന്ന മികച്ച ഇക്കോണമിയില്‍. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഹര്‍ഭജന്‍ സിങ്ങിന് സാധിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഹര്‍ഭജന്‍ പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയും കളിച്ചു. അവസാന സീസണില്‍ കെകെആറിനൊപ്പവും അദ്ദേഹം ഉണ്ടായിരുന്നു. പരിശീലക സംഘത്തില്‍ ഇടമാണ് ഹര്‍ഭജന്റെ ലക്ഷ്യമെങ്കിലും ഏത് ടീമിനൊപ്പമാണ് പുതിയ യാത്രയെന്നത് വ്യക്തമല്ല.

Also Read: ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള ഇന്ത്യന്‍ വംശജരായ അഞ്ച് ക്രിക്കറ്റ് താരങ്ങളിതാ

6

നിരവധി റെക്കോഡുകള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ നാലാമത്തെ ബൗളറാണ് ഹര്‍ഭജന്‍. കഴിഞ്ഞിടെയാണ് ആര്‍ അശ്വിന്‍ ഹര്‍ഭജനെ മറികടന്നത്. ടെസ്റ്റില്‍ 400 വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും ഹര്‍ഭജനാണ്. 31 വയസും 4 ദിവസവും പ്രായം ഉള്ളപ്പോഴാണ് ഹര്‍ഭജന്‍ ഈ നേട്ടത്തിലെത്തിയത്. 29 വയസും 273 ദിവസവും ഉള്ളപ്പോഴാണ് മുത്തയ്യ മുരളീധരന്‍ ഈ നേട്ടത്തിലെത്തിയത്.

Story first published: Tuesday, December 7, 2021, 18:22 [IST]
Other articles published on Dec 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+