
രാജസ്ഥാന്‍ റോയല്‍സ് ഉജ്ജ്വലമായി കളിച്ചു. അവര്‍ക്കു വളരെ നല്ലൊരു ദിവസമായിരുന്നു. ഗംഭീരമായി പെര്‍ഫോം ചെയ്ത റോയല്‍സ് ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യുമെന്നാണ് തോന്നുന്നത്. മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ദയനീയമായിരുന്നു. ടീമെന്ന നിലയില്‍ അവര്‍ക്കു എല്ലാ മേഖലയിലും ആഴം കുറവാണ്. അവസാന രണ്ടു സ്ഥാനക്കാരായേക്കുമെന്ന സൂചനയാണ് തുടക്കത്തില്‍ എസ്ആര്‍എച്ച് നല്‍കുന്നതെന്നും കെ ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടീം ഘടനയെ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫറും വിമര്‍ശിച്ചിരുന്നു. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ എട്ടാം നമ്പറില്‍ ബാറ്റിങിനു ഇറക്കിയ ഹൈദരാബാദിന്റെ തീരുമാനത്തിനെതിരേയായിരുന്നു അദ്ദേഹം രംഗത്തുവന്നത്.

വാഷിങ്ടണ്‍ സുന്ദറിനെ തീര്‍ച്ചയായും എട്ടാം നമ്പറിനു മുകളില്‍ ഹൈദരാബാദ് ബാറ്റ് ചെയ്യിക്കണം. ഈയൊരു പൊസിഷനില്‍ ബാറ്റ് ചെയ്യിച്ചാല്‍ അവനില്‍ നിന്നും ഒരും നേടാമെന്നു കരുതേണ്ട. പവര്‍പ്ലേയില്‍ വാഷിങ്ടണിനെക്കൊണ്ട് കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യിക്കണം. ബാറ്റിങില്‍ ആറാം നമ്പറിലോ, ഏഴാം നമ്പറിലോ ഇറക്കുകയും വേണം. അതു അവനു ആത്മവിശ്വാസം നല്‍കുമെന്നും ജാഫര്‍ നിരീക്ഷിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 210 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളില്‍ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഫിഫ്റ്റിയാണ് റോയല്‍സിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. 27 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മലാളി താരം ദേവ്ദത്ത് പടിക്കല്‍ (41), ജോസ് ബട്‌ലര്‍ (35), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (32) എന്നിവരും ഉജ്ജ്വലമായി ബാറ്റ് ചെയ്തു.

മറുപടിയില്‍ മികച്ച തുടക്കം ആവശ്യമായിരുന്ന ഹൈദരാബാദിന് തകര്‍ച്ചയാണ് നേരിട്ടത്. മൂന്നിന് ഒമ്പതിലേക്കും അഞ്ചിന് 37ലേക്കും അവര്‍ കൂപ്പുകുത്തി. എങ്കിലും എയ്ഡന്‍ മര്‍ക്രാമിന്റെ (57*) ഫിഫ്റ്റി അവരുടെ മാനം കാത്തു. ഏഴു വിക്കറ്റിനു 149 റണ്‍സാണ് അവര്‍ നേടിയത്. 41 ബോളില്‍ താരം അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. വാഷിങ്ടണ്‍ സുന്ദര്‍ 40 (14 ബോള്‍, 5 ബൗണ്ടറി, 2 സിക്‌സര്‍), 24 (18 ബോള്‍, 2 സിക്‌സര്‍) എന്നിവരും ബാറ്റിങില്‍ മോശമല്ലാത്ത സംഭാവന നല്‍കി. യുസ്വേന്ദ്ര ചാഹല്‍ മൂന്നും ട്രെന്റ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും രണ്ടു വിക്കറ്റുകള്‍ വീതവുമെടുത്തിരുന്നു.