വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ബെയര്‍‌സ്റ്റോ ബെസ്റ്റ്, ഇന്ത്യക്കാരില്‍ മനീഷ് പാണ്ഡെ!- ഏറ്റവും ഫിറ്റ്‌നസുള്ള താരങ്ങള്‍

യോ- യാ ടെസ്റ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണിത്

ക്രിക്കറ്റെന്ന ഗെയിമില്‍ ഇപ്പോള്‍ ഫിറ്റ്‌നസിന് മുമ്പത്തേക്കാളധികം പ്രാധാന്യമുണ്ട്. കാരണം ടി20 ഫോര്‍മാറ്റിന്റെയും ഫ്രാഞ്ചൈസി ലീഗുകളുടെയും വരവോടെ താരങ്ങള്‍ക്കു നിന്നുതിരിയാന്‍ പോലും സമയമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇത്രയും തിരക്കേറിയ ഷെഡ്യൂള്‍ ഉള്ളതിനാല്‍ തന്നെ തുടര്‍ച്ചയായി കളിക്കുന്നതിനും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതിനും മികച്ച ഫിറ്റ്‌നസും കൂടി കൂടിയേ തീരു.

യോ യോ ടെസ്റ്റാണ് ക്രിക്കറ്റര്‍മാരുടെ ഫിറ്റ്‌നസ് അളക്കുന്നതിനായി ഉപയോഗിച്ചു വരുന്നത്. ഈ ടെസ്റ്റില്‍ ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഒരു താരം ഫിറ്റാണോ, അല്ലയോ എന്നു കണ്ടെത്തുന്നത്. ഒരു നിശ്ചിത സ്‌കോര്‍ ലഭിച്ചെങ്കില്‍ മാത്രമേ താരം യോ യോ ടെസ്റ്റില്‍ പാസാവുകയുള്ളൂ. ബിസിസിഐയുമായുള്ള മുഖ്യ കരാറുള്ള താരങ്ങള്‍ക്കു ഐപിഎല്ലില്‍ കളിക്കണമെങ്കില്‍ യോ യോ ടെസ്റ്റില്‍ പാസാവണമെന്ന നിബന്ധനയുമുണ്ട്. നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്നവരില്‍ യോ യോ ടെസ്റ്റില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ലഭിച്ച താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ജോണി ബെയര്‍സ്‌റ്റോ (21.8)

ജോണി ബെയര്‍സ്‌റ്റോ (21.8)

ഐപിഎല്ലിലെ ഫിറ്റ്‌നസ് കിങെന്നു വിശേഷിപപ്പിക്കാവുന്ന താരം ഇംഗ്ലീഷ് വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജോണി ബെയര്‍സ്‌റ്റോയാണ്. പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കുന്ന അദ്ദേഹത്തിനാണ് യോ യോ ടെസ്റ്റില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ലഭിച്ചിട്ടുള്ളത്. 21.8 എന്ന അതിശയിപ്പിക്കുന്ന സ്‌കോറാണ് ബെയര്‍സ്‌റ്റോയ്ക്കുള്ളത്. ടൂര്‍ണമെന്റില്‍ മറ്റൊരു താരത്തിനും 20 പോലും നേടാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ സീസണ്‍ വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ താരമായിരുന്നു ബെയര്‍‌സ്റ്റോ. ടീമിനു വേണ്ടി മികച്ച ചില ഇന്നിങ്‌സുകള്‍ അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ഇംഗ്ലീഷ് ബാറ്ററെ ലേലത്തില്‍ പഞ്ചാബ് കൈക്കലാക്കുകയായിരുന്നു.

മഹീഷ് തീക്ഷണ (19.2)

മഹീഷ് തീക്ഷണ (19.2)

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് അത്ര സുപരിചിതനല്ലാത്ത ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മഹീഷ് തീക്ഷണയാണ്. നേരത്തേ ഭാരക്കൂടുതല്‍ കാരണം അണ്ടര്‍ 19 ലോകകപ്പിനുള്ള ലങ്കന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയ താരമാണ് അദ്ദേഹം. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അതിശയിപ്പിക്കുന്ന ഫിറ്റ്‌നസ് നേടിയെടുത്ത തീക്ഷണ ഐപിഎല്ലില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ്.
ഈ വര്‍ഷമാദ്യമാണ് 21ാം വയസ്സില്‍ ലങ്കയുടെ സീനിയര്‍ ടീമിനു വേണ്ടി താരം അരങ്ങേറിയത്. സൗത്താഫ്രിക്കയ്‌ക്കെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ നാലു വിക്കറ്റുമായി തീക്ഷണ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. നേരത്തേ യോ യോ ടെസ്റ്റില്‍ 16.1 ആയിരുന്നു താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2020ല്‍ 22 കിഗ്രാം ഭാരം കുറച്ച തീക്ഷണ യോ യോ സ്‌കോര്‍ 19.2േേലക്കു ഉയര്‍ത്തുകയായിരുന്നു.

കാഗിസോ റബാഡ (19.2)

കാഗിസോ റബാഡ (19.2)

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്തുള്ളത് പഞ്ചാബ് കിങ്‌സിന്റെ സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയാണ്. 19.2 സ്‌കോര്‍ തന്നെയാണ് അദ്ദേഹത്തിനും ലഭിച്ചത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെ അരങ്ങേറിയ റബാഡ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമിന്റെ തുറുപ്പുചീട്ടായി മാറിയ ബൗളറാണ്.
പക്ഷെ കഴിഞ്ഞ സീസണിനു ശേഷം ഡിസി തീര്‍ത്തും അപ്രതീക്ഷിതമായി റബാഡയെ കൈവിടുകയായിരുന്നു. ഇതോടെ മെഗാ ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ട താരത്തെ പഞ്ചാബ് മോഹവിലയ്ക്കു സ്വന്തമാക്കുകയായിരുന്നു. മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനാല്‍ തന്നെ മനോഹരമായ പല ക്യാച്ചുകളും റബാഡ ഐപിഎല്ലില്‍ നേരത്തേയെടുത്തത് നമ്മള്‍ കണ്ടിട്ടുണ്ട്.

മനീഷ് പാണ്ഡെ (19.2)

മനീഷ് പാണ്ഡെ (19.2)

മഹീഷ് തീക്ഷണ, കാഗിസോ റബാഡ എന്നിവരെപ്പോലെ തന്നെ യോ യോ ടെസ്റ്റില്‍ 19.2 സ്‌കോര്‍ നേടിയ മറ്റൊരു താരം കൂടിയുണ്ട്. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത ഇന്ത്യന്‍ ബാറ്റര്‍ മനീഷ് പാണ്ഡെയാണിത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന യോ യോ ടെസ്റ്റ് സ്‌കോറുള്ളതും പാണ്ഡെയ്ക്കു തന്നെയാണ്.
നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇടമില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ ടീമില്‍ പല അവസരങ്ങളും നേരത്തേ പാണ്ഡെയ്ക്കു ലഭിരുന്നു. പക്ഷെ ഇവയൊന്നും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല. ഇതോടെ ദേശീയ ടീമിലേക്കുള്ള വഴിയും അടയുകയായിരുന്നു.
ഫീല്‍ഡിങില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ താരത്തെ സഹായിക്കുന്നതും ഈ ഫിറ്റ്‌നസ് തന്നെയാണ്. കണ്ണഞ്ചിക്കുന്ന ക്യാച്ചുകളും റണ്ണൗട്ടുകളുമെല്ലാം നടത്താന്‍ മിടുക്കനാണ് താരം. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരരാബാദ് ടീമിന്റെ ഭാഗമായിരുന്ന പാണ്ഡെ പുതിയ സീസണില്‍ കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ്.

കോലി, ജഡേജ (19)

കോലി, ജഡേജ (19)

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി രാജ്യത്തെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഫിറ്റ്‌നസുള്ള കായിക താരങ്ങളിലൊരാളാണ്. പക്ഷെ ഫിറ്റ്‌നസ് ടെസ്റ്റില്‍ മനീഷ് പാണ്ഡെയ്ക്കും താഴെയാണ് അദ്ദേഹത്തിന്റെ സ്ഥാനം. 19 ആണ് കോലിക്കു ലഭിച്ച സ്‌കോര്‍. ഇതേ സ്‌കോറുള്ള മറ്റൊരു ഇന്ത്യന്‍ താരം കൂടിയുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണത്.

6

ഐപിഎല്ലിന്റെ പുതിയ സീസണിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം തന്നെയാണ് കോലിയുള്ളത്. പക്ഷെ മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി നായകന്റെ തൊപ്പി അദ്ദേഹത്തിനില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും കോലിയെ കാണാന്‍ സാധിക്കുക. കഴിഞ്ഞ സീസണിനിടെ അദ്ദേഹം നായകസ്ഥാനമൊഴിയുകയായിരുന്നു. ഫഫ് ഡുപ്ലെസിയാണ് ആര്‍സിബിയുടെ പുതിയ ക്യാപ്റ്റന്‍.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടായ ജഡേജ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയായ താരം മാച്ച് വിന്നര്‍ കൂടിയാണ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാത്തിലും ഒരുപോലെ കസറുന്ന അപൂര്‍വ്വ താരരങ്ങളിലൊരാളാണ് ജഡ്ഡു.

Story first published: Wednesday, March 23, 2022, 19:44 [IST]
Other articles published on Mar 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X