വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആട്ടിന്‍കുട്ടിയെ അറവുശാലയിലേക്ക് അയച്ചതുപോലെ! വില്ലിക്കെതിര ചോപ്ര

ക്യാപ്റ്റന്‍സിയില്‍ പോരായ്മകളുണ്ടെന്നു ചോപ്ര

ഐപിഎല്ലിന്റെ 15ാം സീസണില്‍ ആദ്യപകുതി വരെ മിന്നുന്ന പ്രകടനം നടത്തി രണ്ടാംപകുതിയില്‍ മുടന്തുന്ന ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഒരു ഘട്ടത്തില്‍ ഉറപ്പായും പ്ലേഓഫിലുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടീമായിരുന്നു ഓറഞ്ച് ആര്‍മി. പക്ഷെ ഇപ്പോള്‍ അവര്‍ പുറത്താവലിന്റെ വക്കിലുമാണ്. പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തുള്ള ഹൈദരാബാദ് പ്ലേഓഫിലെത്താന്‍ ഇനി അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം. ശേഷിച്ച രണ്ടു കളികള്‍ ജയിച്ചാലും അവര്‍ പ്ലേഓഫിലെത്തുമെന്ന് ഉറപ്പില്ല.

1

ആദ്യ രണ്ടു കളികളും തോറ്റു കൊണ്ടു തുടങ്ങിയ ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളാണ് ജയിച്ചത്. എന്നാല്‍ അടുത്ത അഞ്ചു മല്‍സരങ്ങളിലും തോറ്റതോടെ ഹൈദരബാദ് താഴേക്കു കൂപ്പുകുത്തി. ചില മല്‍സരങ്ങളില്‍ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്തു രംഗത്തുവന്നിരിക്കുകയാണ് ആകാശ് ചോപ്ര.

2

ക്യാപ്റ്റനെന്ന നിലയില്‍ കെയ്ന്‍ വില്ല്യംസണിന്റെ ഭാഗത്തു നിന്നും രണ്ടു വലിയ വിഡ്ഢിത്തങ്ങള്‍ തനിക്കു ഇതിനകം കാണാന്‍ സാധിച്ചുവെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഈ സീസണില്‍ രണ്ടു പാദങ്ങളില്‍ ഏറ്റുമുട്ടിയപ്പോഴും ആന്ദ്രെ റസ്സലിനെതിരേ ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍, ഇടംകൈയന്‍ സ്പിന്നര്‍ ജഗദീശ സുജിത്ത് എന്നിവരെ അവസാന ഓവറുകളില്‍ ബൗള്‍ ചെയ്യിച്ചതിനെയാണ് ചോപ്ര വിമര്‍ശിച്ചിരിക്കുന്നത്.

3

കെയ്‌നെന്ന ക്യാപ്റ്റനും വിമര്‍ശനം അര്‍ഹിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരേ എതിരാളികള്‍ക്കെതിരേ രണ്ടു തവണ അദ്ദേഹം അബദ്ധം കാണിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ബ്രാബണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദത്തില്‍ അദ്ദേഹം ജഗദീശ സുജിത്തിനെക്കൊണ്ട് അവസാന ഓവര്‍ ബൗള്‍ ചെയ്യിച്ചു. ഇപ്പോള്‍ രണ്ടാംപാദത്തില്‍ റസ്സല്‍ ക്രീസിലുള്ളപ്പോള്‍ വാഷിങ്ടണ്‍ സുന്ദറിനും ഡെത്ത് ഓവറുകളില്‍ പന്ത് നല്‍കി. ഇതെങ്ങനെയെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നും ആകാശ് ചോപ്ര തുറന്നടിച്ചു.

4

ലോകത്തിലെ തന്നെ ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് കെയ്ന്‍ വില്ല്യംസണ്‍. പക്ഷെ രണ്ടു തവണ അദ്ദേഹം വിഡ്ഢിത്തം കാണിച്ചിരിക്കുകയാണ്. അതും അപകടകാരിയായ ബാറ്റര്‍ ആന്ദ്രെ റസ്സലിനെതിരേ. വാഷിങ്ടണ്‍ സുന്ദര്‍, ജഗദീശ സുജിത്ത് എന്നിവരെക്കൊണ്ട് റസ്സലിനെതിരേ ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യിക്കുന്നത് അറവുശാലയിലേക്കു ആട്ടിന്‍കുട്ടിയെ അയക്കുന്നതു പോലെയാണ്. നിങ്ങള്‍ക്കു എന്താണ് ലഭിക്കുക? കശാപ്പ് ചെയ്യപ്പെടും, അതു തന്നെയാണ് സംഭവിച്ചതെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

കെകെആറുമായുള്ള രണ്ടാംപാദ മല്‍സരത്തില്‍ 54 റണ്‍സിനായിരുന്നു ഹൈദരാബാദ് പരാജയപ്പെട്ടത്. ഈ മല്‍സരത്തില്‍ കെകെആര്‍ ഇന്നിങ്‌സിലെ അവസാന ഓവര്‍ ബൗള്‍ ചെയ്തത് വാഷിങ്ടണ്‍ സുന്ദറായിരുന്നു. 20 റണ്‍സാണ് ആന്ദ്രെ റസ്സല്‍ ഈ ഓവറില്‍ വാരിക്കൂട്ടിയത്. മൂന്നു സിക്‌സറുകളും ഇതിലുള്‍പ്പെടുന്നു.

5

ഓപ്പണറായി ഇറങ്ങിയ കെയ്ന്‍ വില്ല്യംസണിന്റെ ബാറ്റിങിലെ മോശം പ്രകടനവും ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു തിരിച്ചടിയായിട്ടുണ്ട്. 20നും 100നും താഴെ ശരാശരിയില്‍ വെറും 208 റണ്‍സ് മാത്രമാണ് വില്ലിക്കു ഇതുവരെ നേടാനായത്. കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അഭാവം നികത്താന്‍ ഹൈദരാബാദിനു ഇനിയുമായിട്ടില്ല.

6

12 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിജയവും ഏഴു തോല്‍വിയുമടക്കം 10 പോയിന്റോടെ ലീഗില്‍ എട്ടാംസ്ഥാനത്താണ് ഹൈദരാബാദ്. മുംബൈ ഇന്ത്യന്‍സ് (ചൊവ്വ), പഞ്ചാബ് കിങ്‌സ് (മേയ് 22) എന്നിവര്‍ക്കെതിരേയാണ് ഹൈദരാബാദിന്റെ ശേഷിച്ച മല്‍സരങ്ങള്‍. ഇവ രണ്ടിലും ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാണ് ഹൈദരാബാദിന്റെ നേരിയ പ്ലേഓഫ് സാധ്യത.

Story first published: Monday, May 16, 2022, 16:25 [IST]
Other articles published on May 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X