വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 26 വിദേശ താരങ്ങള്‍ ആദ്യത്തെയാഴ്ച കളിക്കില്ല! ആരൊക്കെയെന്നറിയാം

ചില ഫ്രാഞ്ചൈസികള്‍ക്കാണ് വലിയ തിരിച്ചടിയുണ്ടാവുക

ഐപിഎല്ലിന്റെ 15ാം സീസണിനു ഈ മാസം 26നു തുടക്കമാവുകയാണ്. നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയമാണ് ഈ മല്‍സരത്തിനു ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ ലീഗിന്റെ ആദ്യത്തെയാഴ്ച ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യായിരിക്കും വിവിധ ഫ്രാഞ്ചൈസികളില്‍ കാണാന്‍ സാധിക്കുക. ഒരുപിടി വിദേശ കളിക്കാര്‍ക്കു ആദ്യത്തെയാഴ്ച പുറത്തിരിക്കേണ്ടി വരും. ഇതു ചില ഫ്രാഞ്ചൈസികളെ സംബന്ധിച്ചു വലിയ ആഘാതമായി മാറുകയും ചെയ്യും. 26 വിദേശ താരങ്ങള്‍ ആദ്യത്തെയാഴ്ച കളിച്ചേക്കില്ലെന്നാണ് സൂചനകള്‍.

ദേശീയ ടീമിനൊപ്പം മല്‍സരങ്ങളുള്ളതിനാലാണ് വിദേശ താരങ്ങള്‍ ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പമെത്താന്‍ വൈകുന്നത്. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലും പാകിസ്താനും ഓസ്‌ട്രേലിയയും തമ്മിലും സൗത്താഫ്രിക്കയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരകളുണ്ട്. ഇതില്‍ ആദ്യത്തെ രണ്ടു പരമ്പരകളും ആരംഭിച്ചു കഴിഞ്ഞു. ഐപിഎല്ലിന്റെ പുതിയ സീസണ്‍ നഷ്ടമാവുന്ന വിദേശ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ഡ്വയ്ന്‍ പ്രെട്ടോറിയസ് (സിഎസ്‌കെ)

ഡ്വയ്ന്‍ പ്രെട്ടോറിയസ് (സിഎസ്‌കെ)

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഒരേയൊരു വിദേശ താരത്തെ മാത്രമേ നഷ്ടമാവുകയുള്ളൂ. സൗത്താഫ്രിക്കന്‍ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ പ്രെട്ടോറിയസാണിത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ആദ്യത്തെ മല്‍സരം അദ്ദേഹത്തിനു നഷ്ടമാവും. ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ഭാഗമാണ് താരം. മെഗാ ലേലത്തില്‍ 50 ലക്ഷം രൂപയ്ക്കാണ് പ്രെട്ടോറിയസിനെ സിഎസ്‌കെ സ്വന്തമാക്കിയത്.

 ജോഫ്ര ആര്‍ച്ചര്‍ (മുംബൈ ഇന്ത്യന്‍സ്)

ജോഫ്ര ആര്‍ച്ചര്‍ (മുംബൈ ഇന്ത്യന്‍സ്)

അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനും ഒരു വിദേശ താരത്തെ മാത്രമേ നഷ്ടമാവുകയുള്ളൂ. ഇംഗ്ലീഷ് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചറാണിത്. പരിക്കില്‍ നിന്നു മോചിതനായ ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ആര്‍ച്ചര്‍ നേരത്തേ തന്നെ ഈ സീസണില്‍ കളിക്കില്ലെന്നുറപ്പായിരുന്നു. അതുകൊണ്ടു തന്നെ മുംെൈബ സംബന്ധിച്ച് അവര്‍ നേരത്തേ തന്നെ അറിഞ്ഞ കാര്യം കൂടിയാണിത്. അതിനാല്‍ തന്നെ ഫ്രാഞ്ചൈസി അതിന് അനുസരിച്ചുള്ള പ്ലാനിങോടെയാണ് പുതിയ സീസണിനൊരുങ്ങുന്നത്.

 പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച് (കെകെആര്‍)

പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച് (കെകെആര്‍)

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കില്ല. ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ഇരുവരുമില്ലാതെ കെകെആറിന കളിക്കേണ്ടിവരും. പാകിസ്താനുമായുള്ള ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഓസീസ് ടീമിനെ നയിക്കുന്നത് ഫിഞ്ചാണ്. ഏപ്രില്‍ അഞ്ചിനാണ് പാകിസ്താനുമായുള്ള ഓസീസിന്റെ പരമ്പര അവസാനിക്കുന്നത്. ഇതിനു ശേഷമായിരിക്കും ഫിഞ്ച് കെകെആറിനൊപ്പം ചേരുക. കമ്മിന്‍സിവാട്ടെ ഓസീസ് ടെസ്റ്റ് ടീമില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം അദ്ദേഹം കെകെആറിലെത്തും.

 റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (റോയല്‍സ്

റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (റോയല്‍സ്

സൗത്താഫ്രിക്കന്‍ ബാറ്റര്‍ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കില്ല. ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയില്‍ അദ്ദേഹം സൗത്താഫ്രിക്കന്‍ ടീമിലുണ്ട്. ടെസ്റ്റ് പരമ്പരയിലും വാന്‍ഡര്‍ ഡ്യുസനെ ഉള്‍പ്പെടുത്തിയാല്‍ ഐപിഎല്ലിലെ അഞ്ചു മല്‍സരങ്ങള്‍ വരെ നഷ്ടമായേക്കും.

മര്‍ക്രാം, യാന്‍സണ്‍, അബോട്ട് (എസ്ആര്‍എച്ച്)

മര്‍ക്രാം, യാന്‍സണ്‍, അബോട്ട് (എസ്ആര്‍എച്ച്)

സൗത്താഫ്രിക്കന്‍ ജോടികളായ എയ്ഡന്‍ മര്‍ക്രാം, മാര്‍ക്കോ യാന്‍സണ്‍ എന്നിവരും ഓസ്ട്രലിയന്‍ പേസര്‍ സീന്‍ അബോട്ടുമായിരിക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നഷ്ടങ്ങള്‍. പാകിസ്താനെതിരായ പരമ്പരകളുടെ ഭാഗമായതിനാലാണ് അബോട്ടിനു ഐപിഎല്‍ നഷ്ടമാവുന്നത്.
മര്‍ക്രാം, യാന്‍സണ്‍ എന്നിവര്‍ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ സൗത്താഫ്രിക്കന്‍ ടീമിന്റെ ഭാഗമാണ്. ഐപിഎല്ലില്‍ അഞ്ചു മല്‍സരങ്ങളില്‍ വരെ ഇരുവരും കളിക്കാനിടയില്ല.

 വാര്‍ണര്‍, മാര്‍ഷ്, നോര്‍ക്കിയ, മുസ്തഫിസുര്‍, എന്‍ഗിഡി (ഡിസി)

വാര്‍ണര്‍, മാര്‍ഷ്, നോര്‍ക്കിയ, മുസ്തഫിസുര്‍, എന്‍ഗിഡി (ഡിസി)

അഞ്ചു താരങ്ങളുടെ സേവനം ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ലഭിക്കില്ല. ഓസ്‌ട്രേലിയന്‍ ജോടികളായ ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ക്കിയ, ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍, സൗത്താഫ്രിക്കന്‍ പേസര്‍ ലുംഗി എഗിഡി എന്നിവരാണിത്.
പരിക്കില്‍ നിന്നു മുക്തനായിട്ടില്ലെന്നതാണ് നോര്‍ക്കിയക്കു തിരിച്ചടിയാവുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്കു ദേശീയ ടീമിനോടൊപ്പം പരമ്പരകളുണ്ട്. അന്തരിച്ച മുന്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് വാര്‍ണര്‍ നേരത്തേ അറിയിച്ചിരുന്നു. ഈ മാസം 30നായിരിക്കും ഇതെന്നാണ് വിവരം.

 മാക്‌സ്വെല്‍, ബെറന്‍ഡോര്‍ഫ്, ഹേസല്‍വുഡ് (ആര്‍സിബി)

മാക്‌സ്വെല്‍, ബെറന്‍ഡോര്‍ഫ്, ഹേസല്‍വുഡ് (ആര്‍സിബി)

ഓസ്‌ട്രേലിയല്‍ ത്രയങ്ങളായ ഗ്ലെന്‍ മാക്‌സ്വെല്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്, ജോഷ് ഹേസല്‍വിഡ് എന്നിവര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തുടക്കത്തില്‍ കളിക്കില്ല. ഈ മാസം 27നാണ് മാക്‌സ്വെല്‍ ഇന്ത്യന്‍ വംശജയായ വിനി രാമനെ വിവാഹം കഴിക്കുന്നത്. ഇതു കാരണം ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമാവും. മറ്റു രണ്ടു പേരും പാകിസ്താനെതിരായ പരമ്പരയില്‍ ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കുന്നുണ്ട്.

 ബെയര്‍സ്‌റ്റോ, റബാഡ, എല്ലിസ് (പഞ്ചാബ്)

ബെയര്‍സ്‌റ്റോ, റബാഡ, എല്ലിസ് (പഞ്ചാബ്)

ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ, സൗത്താഫ്രിക്കന്‍ പേസര്‍ കാഗസോ റബാഡ, ഓസ്‌ട്രേലിയയുടെ നതാന്‍ എല്ലിസ് എന്നിവര്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി കളിക്കില്ല. മൂന്നു പേര്‍ക്കും ദേശീയ ടീമിനൊപ്പം മല്‍സരങ്ങളുള്ളത് കാരണമാണ് ഐപിഎല്ലിലെ ആദ്യത്തെ ചില കളികള്‍ നഷ്ടമാവുന്നത്.

 സ്റ്റോയ്‌നിസ്, ഹോള്‍ഡര്‍, മയേഴ്‌സ്, വുഡ്, ഡികോക്ക് (ലഖ്‌നൗ)

സ്റ്റോയ്‌നിസ്, ഹോള്‍ഡര്‍, മയേഴ്‌സ്, വുഡ്, ഡികോക്ക് (ലഖ്‌നൗ)

പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു അഞ്ചു വിദേശ കളിക്കാരെയാണ് നഷ്ടാവുക. ഓസ്‌ടേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡര്‍, വിന്‍ഡീസിന്റെ തന്നെ കൈല്‍ മയേഴ്‌സ്, ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ്, സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് എന്നിവരാണിത്. സ്റ്റോയ്‌നിനു ഐപിഎല്ലില്‍ നാലും ഡികോക്കിന് ഒന്നു മുതല്‍ അഞ്ചും മല്‍സരങ്ങള്‍ നഷ്ടമായേക്കും.

 മില്ലര്‍, ജോസഫ് (ടൈറ്റന്‍സ്)

മില്ലര്‍, ജോസഫ് (ടൈറ്റന്‍സ്)

പുതിയ മറ്റൊരു ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനു സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് മില്ലര്‍, വിന്‍ഡീസ് പേസര്‍ അല്‍സാറി ജോസഫ് എന്നിവരെയും ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ലഭിക്കില്ല. മില്ലര്‍ക്കു ബംഗ്ലാദേശിനെതിരേയും ജോസഫിനു ഇംഗ്ലണ്ടിനെതിരേയും പരമ്പരകളുള്ളത് കാരണമാണിത്.

Story first published: Monday, March 14, 2022, 12:37 [IST]
Other articles published on Mar 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X