IPL 2022: ഇതു ഇഷാന്ത് തന്നെയോ? ആ കാഴ്ച കണ്ട് ക്രിക്കറ്റ് ഫാന്‍സിനു ഞെട്ടല്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ പല പ്രമുഖ താരങ്ങളും തഴയപ്പെട്ടത് നേരത്തേ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത്തവണ ടീമുകളുടെ എണ്ണം എട്ടില്‍ നിന്നും പത്തായി ഉയര്‍ന്നപ്പോള്‍ കൂടുതല്‍ താരങ്ങള്‍ തങ്ങള്‍ക്കു തീര്‍ച്ചയായും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ സുരേഷ് റെയ്‌നയടക്കം പല സൂപ്പര്‍ താരങ്ങളെയും ലേലത്തില്‍ ആരും വാങ്ങിയില്ല. അമിത് മിശ്ര, ഇഷാന്ത് ശര്‍മ, സ്റ്റീവ് സ്മിത്ത്, മാര്‍ട്ടിന്‍ ഗപ്റ്റില്‍ തുടങ്ങിയവരെല്ലാം തഴയപ്പെട്ട പ്രമുഖരുടെ നിരയിലുള്ള മറ്റു താരങ്ങളാണ്. ഇക്കൂട്ടത്തില്‍ റെയ്‌ന കമന്റേറ്ററുടെ പുതിയ കുപ്പായമണിഞ്ഞ് ഐപിഎല്ലിന്റെ ഭാഗമായപ്പോള്‍ മറ്റുളളവരുടെയും പൊടി പോലുമില്ലായിരുന്നു.

അതിനിടെയാണ് കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സും തമ്മിലുള്ള മല്‍സരത്തിനിടെ സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ വിര്‍ച്വല്‍ ഗസ്റ്റ് ബോക്‌സില്‍ ഇഷാന്ത് പ്രത്യക്ഷപ്പെട്ടത്. പിങ്ക് ജഴ്‌സിയില്‍ ഇഷാന്തിനെ ഇത്തരത്തില്‍ കണ്ടതോടെ ക്രിക്കറ്റ് പ്രേമികള്‍ക്കു ഞെട്ടലും നിരാശയുമാണുണ്ടായത്. റുപേയെ (rupay) പ്രതിനിധീകരിച്ചാണ് ഇഷാന്ത് ഗസ്റ്റ് ബോക്‌സിലെത്തിയത്. കഴിഞ്ഞ സീസണ്‍ വരെ ഐപിഎല്ലില്‍ കളിച്ച ഇന്ത്യയുടെ ഏറ്റവും മുതിര്‍ന്ന ഒരു ഫാസ്റ്റ് ബൗളര്‍ക്കു ഇത്തരമൊയു ദുരവസ്ഥ നേരിട്ടത്തില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു.

ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ സ്ഥിരാംഗമല്ലെങ്കിലും കുറച്ചു മുമ്പ് വരെ റെഡ്‌ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇഷാന്ത് ശര്‍മ. പക്ഷെ സമീപകാലത്തായി ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഫോമില്ലായ്മയും മുഹമ്മദ് സിറാജിനെപ്പോലെയുള്ള യുവ പേസര്‍മാരുടെ വരവും ഇഷാന്തിനു തിരിച്ചടിയായി. ഇതോടെ ടെസ്റ്റ് ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയുമായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരേ അവസാനമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും ഇഷാന്തിനെക്കൂടാതെ മറ്റു സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, വൃധിമാന്‍ സാഹ എന്നിവരെയും പുറത്താക്കിയിരുന്നു. ഇവരുല്‍ രഹാനെയ്ക്കും സാഹയ്ക്കും മാത്രമാണ് ഐപിഎല്‍ ലേലത്തില്‍ ടീമുകളെ ലഭിച്ചത്. മറ്റു രണ്ടു പേരും അവഗണിക്കപ്പെടുകയും ചെയ്തു.

ഇഷാന്ത് ശര്‍മയെ വിര്‍ച്വല്‍ ഗസ്റ്റ് ബോക്‌സില്‍ കണ്ടതില്‍ ആരാധകരുടെ ചില പ്രതികരണങ്ങള്‍ നമുക്ക് നോക്കാം-

എന്നോടു ക്ഷമിക്കൂ ഇഷാന്ത് ശര്‍മ. നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടത് അര്‍ഹിക്കുന്നുവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

വിര്‍ച്വല്‍ ഗസ്റ്റ് ബോക്‌സില്‍ ഇഷാന്ത് ശര്‍മയോ? വെയ്റ്റ്, വെയ്റ്റ്? എന്നായിരുന്നു അവിശ്വസനീയതയോടെ ഒരു യൂസര്‍ പ്രതികരിച്ചത്.

ഉമേഷ് യാദവ്, അജിങ്ക്യ രഹാനെ, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങള്‍ ഈ ഐപിഎല്ലിലൂടെ ഉയിര്‍ത്തെഴുന്നേത് കണ്ടതില്‍ നമ്മളെല്ലാം വളരെയധികം ഹാപ്പിയാണ്. ഇഷാന്ത് ശര്‍മ ഇക്കൂട്ടത്തില്‍ മിസ്സായതില്‍ എനിക്കു നിരാശയുണ്ട്. കഴിഞ്ഞ കുറച്ച് സീസണുകളില്‍ ഡല്‍ഹി ക്യാപ്പിറ്റള്‍സിനു വേണ്ടി അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തിരുന്നു. ഇഷാന്ത് ഇത്തവണയും ഗ്രൗണ്ടിലായിരുന്നു വേണ്ടിയിരുന്നത്, സ്‌ക്രീനില്‍ അല്ലെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

സുഹൃത്തുക്കളെ, ഇത് ഇഷാന്ത് ശര്‍മയല്ലേ? അദ്ദേഹത്തക്കുറിച്ച് സഹതാപം തോന്നുന്നു. ഒരു സമയത്ത് ഇന്ത്യയുടെ മികച്ച ബൗളറായിരുന്നുവെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

പ്ലെയിങ് ഇലവനില്‍ നിന്നും വിര്‍ച്ച്വല്‍ ഗസ്റ്റ് ബോക്‌സിലേക്ക്. ഇഷാന്ത് ശര്‍മ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നുവെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, March 31, 2022, 17:11 [IST]
Other articles published on Mar 31, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X