വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇവര്‍ സര്‍പ്രൈസ് ഹീറോസ്- ഒരാള്‍ക്കു കന്നി സീസണ്‍

15ാം സീസണ്‍ ആവശകരമായി മുന്നേറുകയാണ്

ഐപിഎല്ലിന്റെ 15ാം സീസണ്‍ ആവേശകരമായ രീതിയിലാണ് പുരോഗമിക്കുന്നത്. ഒരുപാട് ത്രസിപ്പിക്കുന്ന മല്‍സരങ്ങള്‍ ഇതിനകം നമ്മള്‍ കണ്ടുകഴിഞ്ഞു. മുന്‍ സീസണുകളെ അപേക്ഷിച്ച് രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി വന്നതോടെ പോരാട്ടം കൂടുതല്‍ കടുപ്പമായി മാറുകയും ചെയ്തിരിക്കുകയാണ്. പുതുതായി ലീഗിലേക്കു വന്ന ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ഫ്രാഞ്ചൈസികള്‍ മികച്ച പ്രകടനത്തിലൂടെ തങ്ങളുടെ തുടക്കം ഗംഭീരമാക്കിയിട്ടുമുണ്ട്.

ചില വമ്പന്‍ താരങ്ങള്‍ ഈ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനാവാതെ വലയുന്നതും ചില സര്‍പ്രൈസ് താരങ്ങള്‍ ഹീറോയായി മാറുന്നതുമെല്ലാം ഇതുവരെ നടന്ന മല്‍സരങ്ങളില്‍ കാണാനായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആരും തന്നെ പ്രതീക്ഷിക്കാതിരുന്ന ചില സര്‍പ്രൈസ് ഹീറോകളുണ്ട്. അത്തരത്തിലുള്ള മൂന്നു പേരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ആയുഷ് ബദോനി (ലഖ്‌നൗ)

ആയുഷ് ബദോനി (ലഖ്‌നൗ)

ഈ ഐപിഎല്ലിലെ അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ച പുതിയ താരോദയമാണ് യുവ ബാറ്റര്‍ ആയുഷ് ബദോനി. ഡല്‍ഹിയില്‍ നിന്നുള്ള താരമാണ് ഈ 22 കാരന്‍. ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ബദോനിയെ ലഖ്‌നൗ വാങ്ങിയത്. ഇതുവരെ നടന്ന അഞ്ചു മല്‍സരങ്ങളിലും കളിച്ച താരം മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ടൈറ്റന്‍സിനെതിരായ സീസണിലെ ആദ്യ കളിയില്‍ നേടിയ 54 റണ്‍സോടെയാണ് ബദോനി ആദ്യമായി തിരിച്ചറിയപ്പെടുന്നത്.

2

ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നിന്നും 35.67 ശരാശരിയില്‍ 148.61 സ്‌ട്രൈക്ക് റേറ്റോടെ 107 റണ്‍സാണ് താരം നേടിയത്. ലഖ്‌നൗവിന്റെ ബേബി എബിയെന്നാണ് ബദോനിയെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ വിശേഷിപ്പിച്ചത്. ഓള്‍റൗണ്ടര്‍ കൂടിയായ ബദോനിയെ പക്ഷെ ബൗളിങില്‍ ലഖ്‌നൗ ഇനിയും പൂര്‍ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല.

ഉമേഷ് യാദവ് (കൊല്‍ക്കത്ത)

ഉമേഷ് യാദവ് (കൊല്‍ക്കത്ത)

ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍പ്പോലുമില്ലാത്ത, ടെസ്റ്റ് ടീമില്‍ വലപ്പോഴും മാത്രം കളിക്കാന്‍ അവസരം ലഭിക്കാറുള്ള ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് അദ്ഭുതപ്പെടുത്തുന്ന പ്രകടനാണ് കാഴ്ചവയ്ക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണിങ് ബൗളര്‍ കൂടിയായ ഉമേഷിന്റെ പ്രകടനം ശരിക്കും സര്‍പ്രൈസ് തന്നെയാണ്. ലേലത്തില്‍ രണ്ടു കോടി രൂപയ്ക്കായിരുന്നു അദ്ദേഹത്തെ കെകെആര്‍ വാങ്ങിയത്. താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്നു പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല.

4

പക്ഷെ ആദ്യ മല്‍സരം മുതല്‍ ഉമേഷ് കെകെആറിന്റെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. പവര്‍പ്ലേ ഓവറുകളിലാണ് ഉമേഷ് കൂടുതല്‍ വിക്കറ്റുകള്‍ കൊയ്തത്. 6.6 എന്ന മികച്ച ഇക്കോണമി റേറ്റും അദ്ദേഹത്തിനുണ്ട്. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഉമേഷ് ഈ ഫോം തുടര്‍ന്നാല്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടേക്കും.

കുല്‍ദീപ് യാദവ് (ഡല്‍ഹി)

കുല്‍ദീപ് യാദവ് (ഡല്‍ഹി)

കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്നു കരുതിയ ഇടത്തു നിന്നും ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ അദ്ദഹം ടീമിന്റെ തുറുപ്പുചീട്ടുമായി മാറിയിരിക്കുകയാണ്. രണ്ടു കോടി രൂപയ്ക്കാണ് കുല്‍ദീപിനെ ഡിസി വാങ്ങിയത്. കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ കെകെആറില്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ കുല്‍ദീപിനു ലഭിച്ചുള്ളൂ.

6

ഡിസിയിലേക്കു വന്നതോടെ അദ്ദേഹത്തിന്റെ സമയവും തെളിഞ്ഞിരിക്കുകയാണ്. ഈ സീസണില്‍ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ കുല്‍ദീപ് നേടിക്കഴിഞ്ഞു. കെകെആറിനെതിരായ അവസാന കളിയില്‍ നാലു വിക്കറ്റിനാണ് നേരത്തേ തന്നോടു കാണിച്ച അവഗണനയ്ക്കു അദ്ദേഹം കണക്കുതീര്‍ത്തത്. ഇന്ത്യയെ സംബന്ധിച്ച് കുല്‍ദീപിന്റെ ഈ തിരിച്ചുവരവ് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ടി20 ലോകകപ്പില്‍ അദ്ദേഹത്തെ ടീമിലേക്കു തിരിച്ചുവിളിക്കാനുമിടയുണ്ട്.

Story first published: Tuesday, April 12, 2022, 13:39 [IST]
Other articles published on Apr 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X