വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഐപിഎല്‍ ലോഗോ രൂപകല്‍പ്പന ചെയ്തത് ഡിവില്ലിയേഴ്‌സിന്റെ ഷോട്ട് കണ്ടിട്ട്- സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ എബി ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. 27 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറുമടക്കം 48 റണ്‍സുമായി കളി ആര്‍സിബിക്ക് അനുകൂലമാക്കിയത് ഡിവില്ലിയേഴ്‌സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം അഞ്ച് മാസത്തിലേറെയായി യാതൊരു മത്സരങ്ങളും കളിച്ചിരുന്നില്ല. എന്നിട്ടും മുംബൈയുടെ കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരേ സര്‍വാധിപത്യ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇപ്പോഴിതാ ഡിവില്ലിയേഴ്‌സിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

AB De villiers Is The IPL GOAT says Virender Sehwag | Oneindia Malayalam

ഡിവില്ലിയേഴ്‌സിന്റെ ഷോട്ട് കണ്ടിട്ട് രഹസ്യമായാണ് ഐപിഎല്‍ ലോഗോ രൂപകല്‍പ്പന ചെയ്തതെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. മനക്കരുത്ത് എന്നത് ഡിവില്ലിയേഴ്‌സാണെന്നും അത് എല്ലാം കരുത്തിനെക്കാളും മുകളിലാണെന്നും ട്വിറ്ററില്‍ സെവാഗ് കുറിച്ചു. ആര്‍സിബിയുടെ ബൗളിങ്ങിനെ പ്രശംസിച്ച സെവാഗ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഹര്‍ഷല്‍ പട്ടേലിനെയും അഭിനന്ദിച്ചു.

sehwagandabdipl

മുംബൈ ഇന്ത്യന്‍സിനെ 159 എന്ന സ്‌കോറിലേക്ക് തളച്ചിട്ടതോടെ ആര്‍സിബി അനായാസം വിജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കരുത്തുറ്റ മുംബൈ ബൗളര്‍മാര്‍ തുടക്കം മുതല്‍ എറിഞ്ഞൊതുക്കിയതോടെ കൃത്യമായ ഇടവേളയില്‍ ആര്‍സിബിക്ക് വിക്കറ്റുകള്‍ നഷ്ടമായി. വിരാട് കോലി (29 പന്തില്‍ 33),ഗ്ലെന്‍ മാക്‌സ് വെല്‍ (28 പന്തില്‍ 39) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വിജയത്തിലേക്ക് ടീമിനെ എത്തിക്കുന്നതിന് മുമ്പ് മടങ്ങേണ്ടി വന്നു. ഇതോടെ ടീം സമ്മര്‍ദ്ദത്തിലായി.

ആര്‍സിബി സമ്മര്‍ദ്ദത്തിലാവുമ്പോള്‍ ശക്തമായ പ്രകടനം നടത്തി ടീമിനെ രക്ഷിക്കുന്ന പതിവ് ഡിവില്ലിയേഴ്‌സ് ആവര്‍ത്തിക്കുകയായിരുന്നു. 177ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ എബിഡി മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ചു. ഒടുവില്‍ ദൗര്‍ഭാഗ്യകരമായ റണ്ണൗട്ട് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഐപിഎല്‍ 14ാം സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി ഡിവില്ലിയേഴ്‌സ് സ്വന്തമാക്കുമായിരുന്നു.

നിരവധി താരങ്ങളാണ് എബിഡിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ആര്‍സിബി ആരാധകര്‍ ഈ പ്രകടനത്തെ പ്രശംസകൊണ്ട് മൂടുകയാണ്. മുന്‍ താരങ്ങളടക്കം എബിഡിയെ അഭിനന്ദിച്ചു. ബ്രയാന്‍ ലാറ,മാത്യു ഹെയ്ഡന്‍ തുടങ്ങിയവരെല്ലാം ട്വിറ്ററിലൂടെയാണ് അദ്ദേഹത്തെ അഭിനന്ദിച്ചത്. 37ാം വയസിലും തന്റെ പ്രതിഭ നിലനിര്‍ത്താന്‍ എബിഡിക്ക് സാധിക്കുന്നു എന്നതാണ് അശ്ചര്യം.

Story first published: Saturday, April 10, 2021, 15:03 [IST]
Other articles published on Apr 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X