വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സോറി കോലി, നിങ്ങള്‍ക്ക് ഇത്തവണയും യോഗമില്ല! സസ്‌പെന്‍ഷനില്‍ ഷോക്കടിച്ചത് ആര്‍സിബിക്ക്

പോയിന്റ് പട്ടികയില്‍ ആര്‍സിബി മൂന്നാമതുണ്ട്

1
RCB fans can't keep calm on Twitter as IPL 2021 suspension ends dream run of Virat Kohli's team

കൊവിഡ് വ്യാപനത്തെ തുടര്‍ന്നു ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിത കാലത്തേക്കു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ എട്ടു ഫ്രാഞ്ചൈസികളില്‍ ഏറ്റവുമധികം നിരാശയുണ്ടാവുക റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാംപിലാവും. കാരണം ആറ്റുനോറ്റ് നിന്ന ഐപിഎല്‍ കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി. ഇതിനു വേണ്ടി കാര്യങ്ങളെല്ലാം അവര്‍ക്കു അനുകൂലവുമായിരുന്നു.

മുമ്പൊരു സീസണിലും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ആര്‍സിബി ടീമിനെയാണ് ഇത്തവണ ആരാധകര്‍ കണ്ടത്. ശകതമായ മുന്‍നിര, കരുത്തുറ്റ മധ്യനിര, മൂര്‍ച്ചയേറിയ ബൗളിങ് നിര തുടങ്ങി എല്ലാം ഒന്നു ശരിയാക്കിയെടുത്തതായിരുന്നു അവര്‍. പക്ഷെ അപ്രതീക്ഷിത വില്ലനായെത്തിയ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്കു മാറ്റിവച്ചിരിക്കുന്ന ടൂര്‍ണമെന്റ് ഇനി നടക്കുമോയെന്ന കാര്യം പോലും സംശയത്തിലാണ്.

 മികച്ച തുടക്കം

മികച്ച തുടക്കം

മുമ്പൊരു സീസണിലും കണ്ടിട്ടില്ലാത്ത തുടക്കമായിരുന്നു ഇത്തവണ ആര്‍സിബിക്കു ലഭിച്ചത്. ഉദ്ഘാടന മല്‍രത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുകൊണ്ടു തുടങ്ങിയ ആര്‍സിബിക്കു തുടര്‍ന്നുള്ള നാലു കളികകളിലും കാലിടറിയിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരെല്ലാം കോലിപ്പടയ്ക്കു മുന്നില്‍ മുട്ടുമടക്കി. സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളിലും അവര്‍ ജയിച്ചത് ഇതാദ്യമായിട്ടായിരുന്നു.
ഒടുവില്‍ വിജയരഥത്തില്‍ നിന്നും ആര്‍സിബിയെ പിടിച്ചിറക്കാന്‍ എംഎസ് ധോണി തന്നെ വേണ്ടിവന്നു. പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ അടുത്ത കളിയില്‍ ത്രില്ലിങ് വിജയവുമായി അവര്‍ വീണ്ടും ട്രാക്കില്‍ തിരിച്ചെത്തി. അവസാന കളിയില്‍ പഞ്ചാബ് കിങ്‌സിനോടു തോറ്റെങ്കിലും ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാമതുണ്ട്. ഉറപ്പായും ഈ സീസണില്‍ പ്ലേഓഫില്‍ ആര്‍സിബിയുണ്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തിരുന്നു.

 മാക്‌സ്വെല്ലിന്റെ തിരിച്ചുവരവ്

മാക്‌സ്വെല്ലിന്റെ തിരിച്ചുവരവ്

ആര്‍സിബിക്കൊപ്പം ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഗംഭീര തിരിച്ചുവരവിനു കൂടിയാണ് സസ്‌പെന്‍ഷന്‍ ബ്രേക്കിട്ടിരിക്കുന്നത്. 14.5 കോടി രൂപയ്ക്കു ഈ സീസണില്‍ ആര്‍സിബിയിലെത്തിയ മാക്‌സി യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തിയത് കോലിയെയും സംഘത്തെയും ആവേശത്തിലാക്കിയിരുന്നു. പഴയ മാച്ച് വിന്നര്‍ റോളിലേക്കു അദ്ദേഹം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്റെ രൂപത്തില്‍ ഇതിനു അപ്രതീക്ഷിത അന്ത്യം കുറിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് ഇനി പുനരാരംഭിച്ചാലും മാക്‌സി ആര്‍സിബിക്കായി കളിക്കുമോയെന്ന കാര്യം സംശയമാണ്.
ഏഴു മല്‍സരങ്ങളില്‍ നിന്നായി ആറിന്നിങ്‌സുകളില്‍ നിനനും മാക്‌സി 37.16 ശരാശരിയില്‍ 223 റണ്‍സെടുത്തിരുന്നു. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. 10 സിക്‌സറുകളും അദ്ദേഹം പറത്തി. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിലായിരിക്കെ ഒരു സിക്‌സര്‍ പോലും നേടാനാവാതെ വലഞ്ഞ മാക്‌സിയാണ് ഇങ്ങനെയൊരു മാസ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

 ബൗളിങ് വീക്ക്‌നെസും പരിഹരിച്ചു

ബൗളിങ് വീക്ക്‌നെസും പരിഹരിച്ചു

ശക്തമായ ബാറ്റിങ് ലൈനപ്പ് എല്ലാ സീസണുകളിലും ആര്‍സിബിക്കുണ്ടായിരുന്നു. ബൗളിങായിരുന്നു എക്കാലവും അവരുടെ വീക്ക്‌നെസ്. എന്നാല്‍ ഈ സീസണില്‍ അതും പരിഹരിക്കാന്‍ അവര്‍ക്കായിരുന്നു. ഹര്‍ഷല്‍ പട്ടേല്‍ ആര്‍സിബി പേസാക്രമണത്തിന്റെ അപ്രതീക്ഷിത കുന്തമുനയായി മാറിയപ്പോള്‍ മുഹമ്മദ് സിറാജും പുതുതായെത്തിയ ന്യൂസിലാന്‍ഡ് പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണും മികച്ച പിന്തുണയേകി. പുതുതായെത്തിയ ഷഹബാസ് അഹമ്മദും പ്രതീക്ഷയേകുന്ന പ്രകടനമാണ് നടത്തിയത്.
17 വിക്കറ്റുകളുമായി ഹര്‍ഷല്‍ ഈ സീസണില്‍ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയായിരുന്നു.

Story first published: Tuesday, May 4, 2021, 15:29 [IST]
Other articles published on May 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X