വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സീസണ്‍ ഉപേക്ഷിച്ചിട്ടില്ല, ഉറപ്പായും നടക്കും- അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് രാജീവ് ശുക്ല

31 മല്‍സരങ്ങള്‍ സീസണില്‍ ഇനിയും ബാക്കിയുണ്ട്

വിവിധ ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിത കാലത്തേക്കു നിര്‍ത്തി വച്ചതോടെ ബാക്കിയുള്ള മല്‍സരങ്ങള്‍ നടക്കുമോയെന്ന കാര്യത്തില്‍ പല സംശയങ്ങളുമുയര്‍ന്നിരുന്നു. ഇവയ്‌ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐയുടെ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.

BCCI VP Rajeev Shukla says decision will be taken in due course
1

ടൂര്‍ണമെന്റ് റദ്ദാക്കിയിട്ടില്ലെന്നും മാറ്റിവയ്ക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ബാക്കിയുള്ള മല്‍സരങ്ങള്‍ ഉറപ്പായും പിന്നീട് നടക്കുമെന്നു ശുക്ല വ്യക്തമാക്കി. ഒരു കാര്യം ഞാന്‍ വ്യക്തമായി പറയട്ടെ, ഐപിഎല്‍ 2021 റദ്ദാക്കിയിട്ടില്ല. അതു സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്, നീട്ടി വച്ചിരിക്കുകയാണ്. ബാക്കിയുള്ള മല്‍സരങ്ങള്‍ പിന്നീട് നടത്തുക തന്നെ ചെയ്യും. കൊവിഡ് സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെയും കളി നിര്‍ത്തും!- ക്രിക്കറ്റ് തടസ്സപ്പെട്ട മൂന്ന് അസാധാരണ സാഹചര്യങ്ങള്‍ഇങ്ങനെയും കളി നിര്‍ത്തും!- ക്രിക്കറ്റ് തടസ്സപ്പെട്ട മൂന്ന് അസാധാരണ സാഹചര്യങ്ങള്‍

IPL 2021: ബിസിസിഐയുടെ വലിയ പിഴ, ടൂര്‍ണമെന്റ് നിര്‍ത്തിവയ്പ്പിച്ചത് അഞ്ച് വലിയ അബദ്ധങ്ങള്‍!IPL 2021: ബിസിസിഐയുടെ വലിയ പിഴ, ടൂര്‍ണമെന്റ് നിര്‍ത്തിവയ്പ്പിച്ചത് അഞ്ച് വലിയ അബദ്ധങ്ങള്‍!

ചിലരുടെ കൊവിഡ് ഫലം പോസിറ്റീവായതോടെ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളെല്ലം ഭയന്നിരിക്കുകയാണ്. ഇന്ത്യയിലെ സാഹചര്യം വളരെ മോശമായിട്ടുണ്ട്. കുറച്ചു താരങ്ങള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ ഫ്രാഞ്ചൈസികളെ ഇക്കാര്യം അറിയിച്ചിരുന്നു, ഫ്രാഞ്ചൈസികള്‍ ഞങ്ങളോടും ഇതേക്കുറിച്ച് ധരിപ്പിച്ചിരുന്നു. പക്ഷെ ഒരുപാട് താരങ്ങള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശുക്ല വിശദമാക്കി. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ഐപിഎല്‍ ഭരണസമിതി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാനുള്ള നിര്‍ണായക തീരുമാനം കൈക്കൊണ്ടതെന്നും ശുക്ല വ്യക്തമാക്കി.

Story first published: Tuesday, May 4, 2021, 22:46 [IST]
Other articles published on May 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X