IPL 2021: ഈ അഞ്ച് സ്പിന്നര്‍മാരെ കരുതിയിരിക്കണം, കറക്കി വീഴ്ത്തും, കണക്കുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ നാളെ ആരംഭിക്കുകയാണ്. മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മിലുള്ള പോരാട്ടത്തോടെയാവും 14ാം സീസണ്‍ ആരംഭിക്കുക. ഇത്തവണ ഇന്ത്യയിലാണ് മത്സരമെന്നതിനാല്‍ത്തന്നെ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. ഇന്ത്യയിലെ പിച്ച് സ്പിന്നിന് അനുകൂലമായതിനാല്‍ത്തന്നെ ഇത്തവണ ഒട്ടുമിക്ക ടീമുകളിലും മികച്ച സ്പിന്‍ ബൗളര്‍മാരുണ്ട്. എന്നാല്‍ ഈ സീസണിലെ ബാറ്റ്‌സ്മാന്‍മാരെ ഏറ്റവും ബുദ്ധിമുട്ടിക്കാന്‍ സാധ്യതയുള്ള അഞ്ച് സ്പിന്നര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ ഭയക്കാത്ത ബാറ്റ്‌സ്മാന്‍മാരില്ല എന്ന് തന്നെ പറയാം. ടി20 ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും മികച്ച സ്പിന്നറെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ബൗളറാണ് റാഷിദ് ഖാന്‍. ഡെത്ത് ഓവറിലടക്കം പന്തെറിയാന്‍ മിടുക്കുള്ള റാഷിദ് ഇത്തവണയും ഹൈദരാബാദിന്റെ തുറുപ്പുചീട്ടാണ്. അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് അദ്ദേഹം നേടിയത്. 5.37 എന്ന ഇക്കോണമി റേറ്റിലാണ് അദ്ദേഹത്തിന്റെ പ്രകടനം. 62 മത്സരത്തില്‍ നിന്ന് 75 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്താന്‍ റാഷിദിനായിട്ടുണ്ട്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

അവസാന സീസണോടെ ഉയര്‍ന്നുവന്ന സ്പിന്നറാണ് വരുണ്‍ ചക്രവര്‍ത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ വരുണ്‍ അവസാന സീസണില്‍ 13 മത്സരത്തില്‍ നിന്ന് 7 ഇക്കോണമിയില്‍ 17 വിക്കറ്റാണ് വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇതോടെ ഇന്ത്യന്‍ ടീമിലേക്കും താരത്തിന് വിളിയെത്തിയെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അരങ്ങേറ്റം നടത്താന്‍ സാധിച്ചില്ല. ഇത്തവണയും കെകെആര്‍ മുഖ്യ സ്പിന്നറായി പരിഗണിക്കുക വരുണിനെയാവാനാണ് സാധ്യത.

ശ്രേയസ് ഗോപാല്‍

ശ്രേയസ് ഗോപാല്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രേയസ് ഗോപാലും ബാറ്റ്‌സ്മാനെ കറക്കുന്ന സ്പിന്നറാണ്. ഇന്ത്യന്‍ പിച്ചില്‍ കൂടുതല്‍ അപകടകാരിയായ സ്പിന്നറാണ് ശ്രേയസ്. ലെഗ് സ്പിന്നുകൊണ്ട് വട്ടം കറക്കാന്‍ ഇത്തവണയും താരം രാജസ്ഥാന്‍ നിരയിലുണ്ട്. കര്‍ണാടകക്കാരനായ താരം 2019ല്‍ 14 മത്സരത്തില്‍ നിന്ന് 20 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കെതിരേ മികച്ച റെക്കോഡാണ് ഗോപാലിനുള്ളത്.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടാത്ത ബൗളറാണെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ ചഹാലിന് അസാമാന്യ മികവാണുള്ളത്. ആര്‍സിബിയുടെ പ്രധാന സ്പിന്നറായി ഇത്തവണയും ചഹാല്‍ ടീമിലുണ്ട്. സമീപകാലത്തെ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെങ്കിലും മികച്ച റെക്കോഡുകളുള്ള താരമാണ് ചഹാല്‍. അവസാന സീസണില്‍ 15 മത്സരത്തില്‍ നിന്ന് 21 വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. 7.08 എന്ന മികച്ച ഇക്കോണമിയും അദ്ദേഹത്തിനുണ്ടായിരുന്നു.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്നുവന്ന താരമാണ് രവി ബിഷ്‌നോയ്. ഇത്തവണയും പഞ്ചാബ് കിങ്‌സിന്റെ താരമായ രവി അനില്‍ കുംബ്ലെയുടെ പരിശീലനത്തിന് കീഴില്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് താരം നേടിയത്. 7.37 എന്ന ഭേദപ്പെട്ട ഇക്കോണമി റേറ്റില്‍ പ്രകടനം നടത്താന്‍ രവിക്കായി. ഇത്തവണ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ കുംബ്ലെയുടെ തന്ത്രങ്ങള്‍ക്ക് കീഴില്‍ രവി കൂടുതല്‍ അപകടകാരിയായി മാറുമെന്നുറപ്പാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 8, 2021, 11:30 [IST]
Other articles published on Apr 8, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X