വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പഞ്ചാബിനോട് ബൈ ബൈ പറയാന്‍ രാഹുല്‍, പുതിയ തട്ടകമേത്? നോട്ടമിട്ട് മൂന്ന് ടീമുകള്‍

ദുബായ്: കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് കൂട്ടുകെട്ട് ഈ സീസണോടുകൂടി അവസാനിച്ചേക്കും. അടുത്ത സീസണില്‍ പഞ്ചാബ് കിങ്‌സ് നായകന്‍ രാഹുലിനെ നിലനിര്‍ത്തിയേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2018ല്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായി എത്തിയ രാഹുല്‍ പിന്നീട് കളിച്ച എല്ലാ സീസണിലും 500ന് മുകളില്‍ റണ്‍സ് നേടിയെങ്കിലും ടീമിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. ആര്‍ അശ്വിന്റെ പകരക്കാരനായി പഞ്ചാബിന്റെ നായകസ്ഥാനത്തേക്ക് രാഹുല്‍ എത്തുമ്പോള്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും നായകനായി മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല.

IPL 2022: 3 Teams that can pick KL Rahul in the mega auction

ഈ സീസണിലും ബാറ്റുകൊണ്ട് തിളങ്ങാന്‍ രാഹുലിനായെങ്കിലും ടീം പ്ലേ ഓഫ് കാണാതെ പുറത്തായി. അടുത്തൊന്നും മികച്ച പ്രകടനം നടത്താന്‍ പഞ്ചാബിന് സാധിക്കാത്തതിനാല്‍ വരുന്ന സീസണില്‍ ടീമില്‍ അടുമുടി മാറ്റങ്ങളുറപ്പാണ്. അനില്‍ കുംബ്ലെയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതകളുണ്ട്. പഞ്ചാബ് രാഹുലിനെ കൈയൊഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പുതിയ തട്ടകം ഏതായിരിക്കും? നോട്ടമിടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read : IPL 2021: പാഷന്‍ കൊണ്ടു മാത്രം ട്രോഫി ജയിക്കില്ല, തന്ത്രശാലിയുമാവണം!- കോലിക്കെതിരേ ഗംഭീര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

കെ എല്‍ രാഹുലിന്റെ പഴയ തട്ടകമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍. എലിമിനേറ്ററില്‍ കെകെആറിനോട് തോറ്റ് പുറത്തായ ആര്‍സിബിക്ക് അടുത്ത സീസണില്‍ പുതിയ നായകനെ വേണം. കെ എല്‍ രാഹുലിനെ ലഭിച്ചാല്‍ തീര്‍ച്ചയായും ആര്‍സിബി പരിഗണിച്ചേക്കും. വിരാട് കോലി നായകസ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കിയതോടെയാണ് ആര്‍സിബിക്ക് പുതിയ നായകനെത്തേടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ കോലി കളിക്കാരനായി ആര്‍സിബിയില്‍ തുടരും. ഈ സാഹചര്യത്തില്‍ പുതിയ നായകനെക്കൊണ്ടുവന്നാലും കോലിയുമായി ഒത്തുപോകുന്ന ആളായിരിക്കണം. കോലി ടീം വിട്ടാല്‍ ആര്‍സിബിയുടെ മൂല്യത്തില്‍ വലിയ ഇടിവ് സംഭവിക്കുമെന്നതിനാല്‍ കോലിക്ക് താല്‍പ്പര്യമുള്ള ആളെ നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കും. അങ്ങനെ വരുമ്പോള്‍ രാഹുലിന് തന്നെയാണ് കൂടുതല്‍ സാധ്യത. കോലിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് കെ എല്‍ രാഹുല്‍. നേരത്തെ ഹൈദരാബാദിന്റെ താരമായിരുന്നു രാഹുല്‍. 2016ല്‍ ഹൈദരാബാട്ട് രാഹുല്‍ ആര്‍സിബിയിലെത്തുകയായിരുന്നു. എന്നാല്‍ ഹൈദരാബാദില്‍ നായകനായി കെയ്ന്‍ വില്യംസണുണ്ട്. മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദ് വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

നായകനെന്ന നിലയില്‍ രാഹുലിന് വലിയ മികവില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയിലെ രാഹുലിന്റെ മികവില്‍ ആര്‍ക്കും സംശയമില്ല. അതിവേഗം റണ്‍സുയര്‍ത്താനാവുന്ന രാഹുല്‍ ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. അതിനാല്‍ ഹൈദരാബാദ് രാഹുലിനെ പരിഗണിക്കാനുള്ള സാധ്യതകളേറെയാണ്. മെഗാ ലേലത്തില്‍ സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്ന് ടീം അടിമുടി ഉടച്ചുവാര്‍ക്കാനാവും ഹൈദരാബാദ് ശ്രമിക്കുക.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സ് കെ എല്‍ രാഹുലിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയേക്കും. മികച്ച യുവതാരനിരയുള്ള രാജസ്ഥാന് മികച്ച സീനിയര്‍ താരങ്ങളുടെ അഭാവമുണ്ട്. രാജസ്ഥാന് പരിഗണിക്കാന്‍ കഴിയുന്ന താരം തന്നെയാണ് രാഹുല്‍. ടീമിന്റെ ശൈലിയോട് യോജിക്കുന്ന താരമാണവന്‍. രാഹുലിനെ നായകനാക്കാനുള്ള സാധ്യത കുറവാണ്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനെന്ന നിലയിലാവും രാഹുലിനെ പരിഗണിക്കുക.

രാഹുലിനെപ്പോലൊരു താരത്തിന് നായകനെന്ന നിലയില്‍ ഉത്തരവാദിത്തം നല്‍കുന്നതിനെക്കാള്‍ ഗുണം ചെയ്യുക ബാറ്റ്‌സ്മാനെന്ന നിലയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതാണ്. സമ്മര്‍ദ്ദമില്ലാതെ കളിക്കാനായാല്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള മികവ് രാഹുലിനുണ്ട്. വരുന്ന സീസണില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി എത്താനുള്ളതിനാല്‍ പുതിയ ടീമിനൊപ്പം രാഹുല്‍ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Tuesday, October 12, 2021, 12:30 [IST]
Other articles published on Oct 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X