Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പാഷന്‍ കൊണ്ടു മാത്രം ട്രോഫി ജയിക്കില്ല, തന്ത്രശാലിയുമാവണം!- കോലിക്കെതിരേ ഗംഭീര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു കിരീടമില്ലാതെ പടിയിറങ്ങിയ വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ മുന്‍ താരവും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ ചാംപ്യന്‍മാരാക്കിയ നായകനുമായ ഗൗതം ഗംഭീര്‍. ഈ സീസണിലെ ഐപിഎല്ലിനു ശേഷം ആര്‍സിബിയുടെ നായകസ്ഥാനമൊഴിയുമെന്നു കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എലിമിനേറ്ററില്‍ കൊല്‍ക്കത്തയോടു നാലു വിക്കറ്റിനു തോറ്റ് ബാംഗ്ലൂര്‍ പുറത്തായതോടെ വെറുംകൈയോടെ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി ഒഴിയേണ്ടി വരികയായിരുന്നു.

പാഷനും അഗ്രസീവ് ശൈലിയും കൊണ്ടു മാത്രം മല്‍സരം വിജയിക്കാന്‍ കഴിയില്ലെന്നും തന്ത്രശാലി കൂടി ആയാല്‍ മാത്രമേ അതു സാധിക്കൂയെന്നും കോലിയെ ഗംഭീര്‍ വിമര്‍ശിച്ചു. 2013 മുതല്‍ ആര്‍സിബിയെ കോലിയാണ് നയിച്ചത്. 2016ല്‍ ടീമിനെ ഫൈനലില്‍ എത്തിച്ചത് മാറ്റിനിര്‍ത്തിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു അഭിമാനിക്കാന്‍ ഒന്നും തന്നെയില്ല.

 കോലി മോശം ക്യാപ്റ്റന്‍

കോലി മോശം ക്യാപ്റ്റന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ ദീര്‍ഘകാലം കോലിക്കു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എട്ടു വര്‍ഷമെന്നത് വലിയ കാലയളവ് തന്നെയാണ്. കോലി ഒരിക്കലും മികച്ച തന്ത്രജ്ഞനല്ല, ക്രിക്കറ്റ് മൈതാനത്തു ഒരു ക്യാപ്റ്റനു വേണ്ട മിടുക്കും അദ്ദേഹത്തിനു ഇല്ല. കളിയേക്കാള്‍ മുമ്പ് ചിന്തിക്കാന്‍ ഒരു മികച്ച ക്യാപ്റ്റനു കഴിയണം.
കോലിയില്‍ നിങ്ങള്‍ക്കു പാഷനും വലിയ ഊര്‍ജവുമെല്ലാം കാണാന്‍ സാധിക്കും. പക്ഷെ ട്രോഫികള്‍ വിജയിക്കണമെങ്കില്‍ ഇതു മാത്രം പോരാ. എപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാവുന്ന തന്ത്രജ്ഞന്‍ കൂടി ആയാല്‍ മാത്രമേ ട്രോഫികള്‍ സ്വ്ന്തമാക്കാനാവൂയെന്നും ഗംഭീര്‍ വിശദമാക്കി.

 മുന്‍കൂട്ടി കാണാന്‍ സാധിക്കണം

മുന്‍കൂട്ടി കാണാന്‍ സാധിക്കണം

ഒരു മല്‍സരത്തോടൊപ്പം ഒരേ സമയത്തു പോവുന്നതിനു പകരം ഒന്നോ, രണ്ടോ ഓവര്‍ മുന്നില്‍ സഞ്ചരിക്കുന്നയാളായാരിക്കണം മികച്ച ക്യാപ്റ്റന്‍. ടി20യിലെ മിടകച്ച ക്യാപ്റ്റന്‍മാരെല്ലാം എല്ലായ്‌പ്പോഴും ഇതാണ് ചെയ്യുന്നത്.
വിരാട് കോലി ദീര്‍ഘകാലമായി ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു ഫോര്‍മാറ്റിലും ഇപ്പോള്‍ അദ്ദേഹം നായകനുമാണ്. തന്ത്രജ്ഞനെന്ന നിലയിലും ക്യാപ്റ്റന്‍സി മിടുക്കിലും കോലി അത്ര കേമനല്ലെന്നും ഗംഭീര്‍ വിലയിരുത്തി.

 കോലിയെക്കുറിച്ച് മഞ്ജരേക്കര്‍

കോലിയെക്കുറിച്ച് മഞ്ജരേക്കര്‍

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലെ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും വിശീദീകരിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ശ്രീകര്‍ ഭരതിനെ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ കളിപ്പിച്ചത് ശരിയായില്ലെന്നും എംഎസ് ധോണിയെ കോലിക്കു മാതൃകയാക്കാവുന്നതായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
വിരാട് കോലിയുടെ സെലക്ഷനുകളെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്. ഉദാഹരണം ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ ഭരതിന്റെ കാര്യം തന്നെയെടുക്കാം. മൂന്നാം നമ്പറില്‍ ഇറങ്ങിയ ശേഷം മികച്ച സ്‌ട്രൈക്ക് റേറ്റോടെ ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ താരം കളിച്ചു. എന്നാല്‍ ചില മല്‍സരങ്ങളില്‍ കോലി ഭരത്തിനെ ഏഴാം നമ്പറിലേക്കു മാറ്റി പകരം ഡാന്‍ ക്രിസ്റ്റ്യനെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തത് കണ്ടു. ബാറ്റിങില്‍ മോശം ഫോമിലായതിനാല്‍ താരത്തിനു ആത്മവിശ്വാസക്കുറവുമുണ്ടായിരുന്നു. എന്നിട്ടും രണ്ടു കളികളില്‍ ക്രിസ്റ്റ്യന്‍ മൂന്നാമനായി ഇറങ്ങി. ടീമില്‍ ചില പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ നിങ്ങള്‍ ധോണിയെപ്പോലെയാവണം. തനിക്കു ലഭിച്ച കളിക്കാരില്‍ നിന്നും പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ക്യാപ്റ്റനാവുകയാണ് വേണ്ടത്. പക്ഷെ വിരാട് അങ്ങനെയൊരാളെന്നു താന്‍ കരുതുന്നില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

 കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ബാംഗ്ലൂര്‍ ടീമിനൊപ്പം വിരാട് കോലിയുണ്ട്. 2013ലാണ് അദ്ദേഹം ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുന്നത്. ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറിക്കു പകരമായിരുന്നു ഇത്. 13 മുതല്‍ ആര്‍സിബിയെ നയിച്ചുകൊണ്ടിരിക്കുത് കോലിയാണ്.
2016ല്‍ ടീമിനെ ഫൈനലിലെത്തിച്ചതാണ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. മൂന്നു തവണ (2015, 2020, 2021) പ്ലേഓഫിലുമെത്തി. 2016ലെ കലാശക്കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ആര്‍സിബി എട്ടു റണ്ണിനു തോല്‍ക്കുകയായിരുന്നു.
എട്ടു വര്‍ഷം കൊണ്ട് 140 മല്‍സരങ്ങളിലാണ് കോലി ആര്‍സിബി ടീമിനെ നയിച്ചത്. ഇതില്‍ 66 എണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ 70 കളികളില്‍ തോല്‍വിയുമേറ്റു വാങ്ങി. നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

Story first published: Tuesday, October 12, 2021, 12:15 [IST]
Other articles published on Oct 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+