വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സെഞ്ച്വറിയോടെ തുടങ്ങി, ഒന്നുമായി മടങ്ങി! ക്ലൈമാക്‌സില്‍ നനഞ്ഞ പടക്കമായി സഞ്ജു

ഒരു റണ്‍സാണ് സഞ്ജുവിനു നേടാനായത്

1
IPL 2021-അവസാനത്തെ മല്‍സരത്തില്‍ കട്ട ഫ്‌ളോപ്പായി സഞ്ജുവും രാജസ്ഥാനും | Oneindia Malayalm

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ സീസണിലെ അവസാനത്തെ മല്‍സരത്തില്‍ ഫ്‌ളോപ്പായി മടങ്ങി. പ്ലേഓഫ് പ്രതീക്ഷ അസ്തിച്ച റോയല്‍സ് അവസാന ലീഗ് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായാണ് കൊമ്പുകോര്‍ത്തത്. വെടിക്കെട്ട് ഇന്നിങ്‌സോടെ സഞ്ജു സീസണിലെ അവസാന അങ്കം ആഘോഷിക്കുന്നത് കാത്തിരുന്ന ആരാധകര്‍ നിരാശരായി. ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു. നാലു ബോളില്‍ നിന്നും ഒരു റണ്ണെടുത്ത സഞ്ജുവിനെ ശിവം മാവിയുടെ ബൗളിങില്‍ കെകെആര്‍ ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

സീസണിലെ ആദ്യ കളിയില്‍ സെഞ്ച്വറിയുമായിട്ടായിരുന്നു സഞ്ജുവിന്റെ തുടക്കം. പഞ്ചാബ് കിങ്‌സിനെതിരേ മുംബൈയിലെ വാംഖഡെയിലായിരുന്നു ഈ മല്‍സരം. റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. മല്‍സരത്തില്‍ അസാധ്യമെന്നു കരുതിയ റണ്‍ചേസായിരുന്നു റോയല്‍സിന് കെഎല്‍ രാഹുലിന്റെ പഞ്ചാബ് നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറു വിക്കറ്റിന് 221 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി.

4

മറുപടിയില്‍ റോയല്‍സിന് തുടക്കം മുതല്‍ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും സഞ്ജു മാത്രം കുലുങ്ങിയില്ല. മൂന്നാമനായി ക്രീസിലെത്തിയ അദ്ദേഹം ക്രീസില്‍ നങ്കൂരമിട്ട് ടീമിനെ മുന്നോട്ടു നയിച്ചു. അവിശ്വസനീയ ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്. ഇതോടെ റോയല്‍ അവിശ്വസനീയ വിജയത്തിന് കൈയെത്തുംദൂരത്ത് എത്തുകയും ചെയ്തു. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു റോയല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. സഞ്ജുവിനോടൊപ്പം ക്രിസ് മോറിസായിരുന്നു ക്രീസില്‍. മൂന്നാമത്തെ ബോളില്‍ മോറിസ് സിംഗിള്‍ നേടി.

അടുത്ത ബോളില്‍ സഞ്ജുവിന്റെ സിക്‌സര്‍. അഞ്ചാമത്തെ ബോളില്‍ റണ്ണില്ല. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് സിക്‌സര്‍. പക്ഷെ സഞ്ജുവിനെ അര്‍ഷ്ദീപ് സിങിന്റെ ബൗളിങില്‍ ദീപക് ഹൂഡ പിടികൂടിയതോടെ റോയല്‍സ് പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. എങ്കിലും സഞ്ജുവിന്റെ വണ്‍മാന്‍ ഷോയെ ലോകം മുഴുവന്‍ വാഴ്ത്തി. വെറും 63 ബോളില്‍ 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 119 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

2

സീസണിലെ അവസാന മല്‍സരത്തില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന്റെ ഏറ്റവും മികച്ച സീസണാണ് ഇത്തവണത്തേത്. 14 മല്‍സരങ്ങളില്‍ നിന്നും 40.33 ശരാശരിയില്‍ 136.72 സ്‌ട്രൈക്ക് റേറ്റോടെ 484 റണ്‍സ് അദ്ദേഹം നേടി. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. സഞ്ജു ഒരു സീസണില്‍ ബാറ്റിങ് ശരാശരി 40 കടന്നതും ഇതാദ്യമായാണ്. നേരത്തേ ഒരു സീസണില്‍പ്പോലും അദ്ദേഹത്തിന്റെ ശരാശരി 35ന് മുകളില്‍പ്പോയിട്ടില്ല. 2018ലെ ഐപിഎല്ലില്‍ നേടിയ 441 റണ്‍സായിരുന്നു സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം ഇതാണ് ഇത്തവണ അദ്ദേഹം പഴങ്കഥയാക്കിയത്. ഈ സീസണില്‍ ഒരു ഘട്ടത്തില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും സഞ്ജുവിന്റെ പേരിലുണ്ടായിരുന്നു. പിന്നീട് ഇത് കൈവിടുകയായിരുന്നു.

3

ബാറ്റ്‌സ്മാനെന്ന നിലയില്‍ അഭിമാനിക്കാമെങ്കിലും ക്യാപ്റ്റനെന്നന നിലയില്‍ സഞ്ജുവിന് ഈ സീസണ്‍ ആഹ്ലാദിക്കാന്‍ വക നല്‍കുന്നില്ല. 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായത്. ഒമ്പതു കളികളില്‍ ടീം തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. 10 പോയിന്റോടെ ഏഴാംസ്ഥാനത്താണ് റോയല്‍സ് സീസണ്‍ പൂര്‍ത്തിയാക്കിയത്. ചില വമ്പന്‍ താരങ്ങളുടെ അഭാവത്തോടൊപ്പം സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതിരുന്നതും റോയല്‍സിനു വിനയാവുകയായിരുന്നു. ബെന്‍ സറ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ തുടങ്ങിയ മാച്ച് വിന്നര്‍മാരുടെ സേവനം ലഭിക്കാതിരുന്നത് റോയല്‍സിനു ക്ഷീണമായി മാറി. സ്‌റ്റോക്‌സും ആര്‍ച്ചറും സീസണിന്റെ ആദ്യ പാദം മുതല്‍ കളിച്ചിരുന്നില്ല. ബട്‌ലറാവട്ടെ യുഎഇയിലെ രണ്ടാംപാദത്തില്‍ നിന്നു വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു വിട്ടുനില്‍ക്കുകയായിരുന്നു.

Story first published: Thursday, October 7, 2021, 22:36 [IST]
Other articles published on Oct 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X