വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബയോ ബബ്ള്‍ പൊട്ടിയത് എങ്ങനെയാവാം? സംഭവിച്ചത് ഗുരുതരവീഴ്ചകള്‍!

സീസണ്‍ നിര്‍ത്തി വച്ചിരിക്കുകയാണ്

ഭൂമിയില്‍ കൊവിഡിന് പിടികൊടുക്കാതെ സുരക്ഷിതമായി കഴിയാന്‍ പറ്റിയ ഏറ്റവും മികച്ച ഇടമെന്നാണ് ഐപിഎല്ലിലെ ബയോ ബബ്‌ളിനെക്കുറിച്ച് നേരത്തേ ബിസിസിഐ അവകാശപ്പട്ടിരുന്നത്. പക്ഷെ ബിസിസിഐയുടെ ഈ വാദം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. നാലു ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഒടുവില്‍ മറ്റു വഴികളില്ലാതെ ബിസിസിഐയ്ക്കു ടൂര്‍ണമെന്റ് അനിശ്ചിതമായി നിര്‍ത്തി വയ്‌ക്കേണ്ടിയും വന്നിരിക്കുകയാണ്.

1

യുഎഇയില്‍ മാസങ്ങള്‍ക്കു മുമ്പ് നടന്ന കഴിഞ്ഞ ഐപിഎല്ലിലും ഇതേ ബയോ ബബ്ള്‍ സംവിധാനം ബിസിസിഐ ഒരുക്കിയിരുന്നു. ഇത് ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരു പാളിച്ചപോലും സംഭവിക്കാതെ കൊണ്ടു പോവാനും കഴിഞ്ഞിരുന്നു. പക്ഷെ ഇത്തവണ ഇന്ത്യയിലേക്കു ടൂര്‍ണമെന്റ് തിരികെ കൊണ്ടു വന്നപ്പോള്‍ ബിസിസിഐയ്ക്കു പിഴച്ചിരിക്കുകയാണ്. ആദ്യത്തെ 29 മല്‍സരങ്ങള്‍ വിജയകരമായി നടത്തിയപ്പോള്‍ ടൂര്‍ണമെന്റിന് ഇങ്ങനെയൊരു അപ്രതീക്ഷിത ബ്രേക്ക് വേണ്ടി വരുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ രണ്ടു ദിവസങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ വഷളാവുകയും ഐപിഎല്‍ മാറ്റിവയ്ക്കുകയുമായിരുന്നു.

IPL 2021: ആരാണ് സീസണിലെ മികച്ച ക്യാപ്റ്റന്‍? എട്ട് നായകന്മാരുടെയും റാങ്കിങ് അറിയാംIPL 2021: ആരാണ് സീസണിലെ മികച്ച ക്യാപ്റ്റന്‍? എട്ട് നായകന്മാരുടെയും റാങ്കിങ് അറിയാം

IPL 2021: കൂടുതല്‍ കിരീടം മുംബൈയ്ക്കാവാം, പക്ഷെ ഒരു കാര്യത്തില്‍ സിഎസ്‌കെയാണ് കിങ്‌സ്!IPL 2021: കൂടുതല്‍ കിരീടം മുംബൈയ്ക്കാവാം, പക്ഷെ ഒരു കാര്യത്തില്‍ സിഎസ്‌കെയാണ് കിങ്‌സ്!

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ബയോ ബബ്ള്‍ സംവിധാനത്തിന്റെ ചുമതല യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെസ്ട്രാറ്റ എന്ന കമ്പനിയുടെ നിയന്ത്രണത്തിലായിരുന്നു. അവര്‍ അതു മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തു. പക്ഷെ ഇത്തവണ ബിസിസിഐ അവരുടെ സഹായം തേടിയില്ല. പകരം ആശുപത്രികള്‍ക്കും ലാബുകള്‍ക്കും ഇതു വിട്ടുകൊടുക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വലിയ ദുരന്തത്തിലേക്കു നയിച്ചിരിക്കുന്നത്.

2

ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ കാര്യം വിമാനയാത്ര തന്നെയായിരുന്നു. ആറു വേദികളിലായി മല്‍സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ തന്നെ താരങ്ങള്‍ക്കു ഇവിടേക്കു യാത്ര ചെയ്യേണ്ടത് അനിവാര്യമായിരുന്നു. ഇപ്പോള്‍ കൊവിഡ് പിടിപെട്ട ഒരു താരത്തിനും ടീം കോച്ചിനും വിമാനത്താവളത്തില്‍ വച്ചാണ് വൈറസ് ബാധയുണ്ടായതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയുടെ കാര്യമെടുത്താല്‍ അന്നു വേദികളിലേക്കു വിമാനമാര്‍ഗം സഞ്ചരിക്കേണ്ടി വന്നിരുന്നില്ല. അധികം ദൂരവ്യത്യാസമില്ലാത്ത മൂന്നു വേദികളിലായിരുന്നു അവിടെ മല്‍സരങ്ങള്‍ നടത്തിയത്. അതുകൊണ്ടു തന്നെ ടീം ബസിലായിരുന്നു ടീം താമസസ്ഥലത്തു നിന്നു വേദികളിലേക്കു തിരിച്ചിരുന്നത്.

ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന, ബയോ ബബ്‌ളിനു പുറത്തുള്ള ഗ്രൗണ്ട് സ്റ്റാഫ്, ഹോട്ടല്‍ സ്റ്റാഫ്, ഗ്രൗണ്ട് കാറ്റെറിങ്, നെറ്റ് ബൗളര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ പരിശോധനയുടെയും ക്വാറന്റീന്‍ പ്രോട്ടോക്കോളുകളുടെയും കാര്യത്തിലും അവ്യക്തതയുണ്ടായിരുന്നതും കാര്യങ്ങള്‍ വഷളാവാന്‍ കാരണമായി. ഒരാഴ്ച മുമ്പ് വരെ ഫ്രാഞ്ചൈസികള്‍ക്കു പുറത്തു നിന്നുള്ള ഫുഡ് ഡെലിവെറിയും അനുവദിച്ചിരുന്നു. പക്ഷെ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇക്കാര്യത്തിലും കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നു.

3

സ്വന്തം ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും വേണ്ടി സ്വന്തമായി തന്നെ ഒരു ബയോ ബബ്ള്‍ സൃഷ്ടിക്കാനായിരുന്നു ഫ്രാഞ്ചൈസികളോടു ബിസിസിഐ ആവശ്യപ്പെട്ടത്. പകരം ഒരു സ്വകാര്യ ഏജന്‍സിക്കു ഏകീകൃത ബയോ ബബ്ള്‍ സംവിധാനമൊരുക്കാനുള്ള ചുമതല നല്‍കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ ബിസിസിഐയ്ക്കു മറികടക്കാമായിരുന്നു.

Story first published: Wednesday, May 5, 2021, 15:37 [IST]
Other articles published on May 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X