വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റോയല്‍സിനെ നാണംകെടുത്തി കെകെആര്‍, പ്ലേഓഫിനരികെ- മുംബൈ, പഞ്ചാബ് പുറത്തേക്ക്

86 റണ്‍സിനാണ് കൊല്‍ക്കത്തയുടെ വിജയം

1

ഷാര്‍ജ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും ഭയപ്പെട്ടതു തന്നെ സംഭവിച്ചു. തങ്ങള്‍ക്കും പ്ലേഓഫിനുമിടയിലെ പ്രധാന വില്ലനായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തോല്‍വിക്കു വേണ്ടിയുള്ള അവരുടെ പ്രാര്‍ഥന ഫലം കണ്ടില്ല. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ 86 റണ്‍സിനു വാരിക്കളഞ്ഞ് കൊല്‍ക്കത്ത പ്ലേഓഫിനു കൈയെത്തുംദൂരത്ത് എത്തി. ഇതോടെ മുംബൈയും പഞ്ചാബും പുറത്താവലിന്റെ വക്കിലുമെത്തി. വെള്ളിയാഴ്ച അവസാന ലീഗ് മല്‍സരങ്ങളില്‍ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കൊല്‍ക്കത്ത നാലാമത്തെ ടീമായി പ്ലേഓഫ് കളിക്കും.

നെറ്റ് റണ്‍റേറ്റില്‍ നേരത്തേ തന്നെ പഞ്ചാബ്, മുംബൈ ടീമുകളേക്കാള്‍ മുന്നിലായിരുന്ന കൊല്‍ക്കത്ത റോയല്‍സിനോടു തോറ്റാല്‍ മാത്രമേ മുംബൈയ്ക്കും പഞ്ചാബിനും പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നുള്ളൂ. എന്നാല്‍ റോയല്‍സിനെതിരേ ഏകപക്ഷീയ വിജയവുമായി കൊല്‍ക്കത്ത രണ്ടു ടീമുകളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 171 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ റോയല്‍സിനെ കെകെആര്‍ തകര്‍ക്കുകയായിരുന്നു. 16.1 ഓവറില്‍ വെറും 85 റണ്‍സിന് റോയല്‍സ് ഓള്‍ഔട്ടായി.

2

രാഹുല്‍ തെവാത്തിയയുടെ (44) ഒറ്റയാള്‍ പോരാട്ടമില്ലായിരുന്നെങ്കില്‍ റോയല്‍സിന്റെ തോല്‍വി ഇതിനേക്കാള്‍ ദയനീയമാവുമായിരുന്നു. തെവാത്തിയ 36 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. തെവാത്തിയയെക്കൂടാതെ ശിവം ദുബെയാണ് (18) റോയല്‍സ് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. യശസ്വി ജയ്‌സ്വാള്‍ (0), ലിയാം ലിവിങ്‌സ്റ്റണ്‍ (6), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (1), അനൂജ് റാവത്ത് (0), ഗ്ലെന്‍ ഫിലിപ്‌സ് (8), ക്രിസ് മോറിസ് (0), ജയദേവ് ഉനാട്കട്ട് (6), ചേതന്‍ സക്കരിയ (1) എന്നിവരെല്ലാം വന്നതും പോയതും കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു.

നാലു വിക്കറ്റുകളെടുത്ത ശിവം മാവിയും മൂന്നു വിക്കറ്റ് പിഴുത ലോക്കി ഫെര്‍ഗൂസനും ചേര്‍ന്നാണ് റോയല്‍സിനെ നാണംകെടുത്തിയത്. 3.1 ഓവറില്‍ 21 റണ്‍സിനാണ് മാവി നാലു പേരെ പുറത്താക്കിയത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. മാവി തന്നെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെര്‍ഗൂസന്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളെടുക്കുകയായിരുന്നു. ഷാക്വിബുല്‍ ഹസനും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 171 റണ്‍സാണ് നേടിയത്. ഈ സീസണില്‍ ഷാര്‍ജയില്‍ ഒരു ടീം ആദ്യം ബാറ്റ് ചെയ്ത ശേഷം നേടിയ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ കൂടിയാണിത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (56) ഫിഫ്റ്റിയാണ് കെകെആറിനെ മികച്ച സ്‌കോറിലെത്തിച്ചത്. 44 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും ഗില്ലിന്റ ഇന്നിങ്‌സിലുണ്ടായിരുന്നു. കൊല്‍ക്കത്തയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ് (38) മറ്റൊരു പ്രധാന സ്‌കോറര്‍. 35 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രാഹുല്‍ ത്രിപാഠി (21), ദിനേശ് കാര്‍ത്തിക് (14*), ക്യാപ്റ്റന്‍ ഒയ്ന്‍ഡ മോര്‍ഗന്‍ (13*), നിതീഷ് റാണ (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

3

പ്ലേഓഫ് ബെര്‍ത്തിനായി മികച്ച ജയം നേടിയേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ കൊല്‍ത്തയ്ക്കു ആഗ്രഹിച്ച തുടക്കമാണ് ഗില്‍- വെങ്കടേഷ് ജോടി നല്‍കിയത്. പതിയ തുടങ്ങിയ ഇരുവരും പിന്നീട് അഗ്രസീവാകുകയായിരുന്നു. 79 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. റിവേഴ്‌സ് ഷോട്ടിനു ശ്രമിച്ച വെങ്കടേഷിനെ ബൗള്‍ഡാക്കി തെവാത്തിയയാണ് റോയല്‍സിനു ആദ്യ ബ്രേക്ക്ത്രൂ വല്‍നല്‍കിയത്. മൂന്നാമതെത്തിയ റാണ അഞ്ചു ബോളില്‍ ഓരാ ബൗണ്ടറിയും സിക്‌സറുമടക്കം 12 റണ്‍സെടുത്തെങ്കിലും മറ്റൊരു വമ്പന്‍ ഷോട്ടിനായി ശ്രമിക്കവെ ഗ്ലെന്‍ ഫിലിപ്‌സിന്റെ ബോളില്‍ ലിവിങ്‌സ്റ്റണിനു ക്യാച്ച് സമ്മാനിച്ചു.

മൂന്നാം വിക്കറ്റില്‍ ഗില്‍- ത്രിപാഠി സഖ്യം നേടിയ 41 റണ്‍സ് കൊല്‍ക്കത്തയെ ശക്തമായ നിലയിലെത്തിച്ചു. ഇതിനിടെ ഗില്‍ യുഎഇയിലെ രണ്ടാംപാദത്തിലെ രണ്ടാമത്തെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. ഏഴു ബൗളര്‍മാരെയാണ് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. ക്രിസ് മോറിസ്, ചേതന്‍ സക്കരിയ, രാഹുല്‍ തെവാത്തിയ, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസിനു ശേഷം റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പഞ്ചാബ് കിങ്‌സ് മികച്ച മാര്‍ജിനില്‍ ജയിച്ചതിനാല്‍ പ്ലേഓഫിലെത്താന്‍ കെകെആറിന് ഈ കളിയില്‍ ജയിച്ചേ തീരൂ. എന്നാല്‍ പ്ലേഓഫ് പ്രതീക്ഷ നേരത്തേ അസ്തമിച്ച റോയല്‍സ് കെകെആറിനെ ഞെട്ടിക്കാനായിരിക്കും ശ്രമിക്കുക. ഒരു മാറ്റവുമായാണ് റോയല്‍സിനെതിരേ കൊല്‍ക്കത്ത ഇറങ്ങിയത്. ടിം സൗത്തിക്കു പകരം ഫിറ്റ്‌നസ് വീണ്ടെടുത്ത ന്യൂസിലാന്‍ഡിന്റെ തന്നെ ലോക്കി ഫെര്‍ഗൂസനെ കെകെആര്‍ തിരിച്ചുവിളിച്ചു. സീസണിലെ അവസാന മല്‍സരത്തില്‍ ഇറങ്ങിയ റോയല്‍സ് ടീമില്‍ നാലു മാറ്റങ്ങളുണണ്ടായിരുന്നു. ലിയാം ലിവിങ്സ്റ്റണ്‍, ക്രിസ് മോറിസ്, അനൂജ് റാവത്ത്, ജയദേവ് ഉനാട്കട്ട് എന്നാവരാണ് ടീമിലേക്കു വ്ന്നത്.

ഈ സീസണിലെ ആദ്യപാദത്തില്‍ റോയല്‍സിനോടു കനത്ത തോല്‍വി കൊല്‍ക്കത്തയ്ക്കു നേരിട്ടിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ആറു വിക്കറ്റിനായിരുന്നു സഞ്ജു സാംസണിന്റെയും സംഘത്തിന്റെ വിജയം.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ഷാക്വിബുല്‍ ഹസന്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സ്- ലിയാം ലിവിങ്‌സ്റ്റണ്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, അനൂജ് റാവത്ത്, ക്രിസ് മോറിസ്, രാഹുല്‍ തെവാത്തിയ, മുസ്തഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കരിയ, ജയദേവ് ഉനാട്കട്ട്.

Story first published: Thursday, October 7, 2021, 23:34 [IST]
Other articles published on Oct 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X