വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിര്‍ത്തിയിടത്ത് തുടങ്ങുമ്പോള്‍ ബുംറയ്ക്ക് ചരിത്ര നേട്ടം; നാഴികക്കല്ല് പിന്നിട്ട് മുംബൈ പേസര്‍

By Abin MP

കോവിഡ് തീര്‍ത്ത നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കുട്ടിക്രിക്കറ്റിന്റെ പൂരവേദിയില്‍ വീണ്ടും ആരവം ഉയരുകയാണ്. നേരത്തെ പൂര്‍ത്തിയാക്കാനാകാതെ നിര്‍ത്തി വെക്കേണ്ടി വന്ന ടൂര്‍ണമെന്റിന്റെ ബാക്കി യുഎഇയിലാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് രണ്ടാം പകുതിയിലെ ആദ്യ മത്സരം. നല്ല ഫോമില്‍ കളിച്ചു വന്നിരുന്ന ടീമുകളെ ഇടവേള എങ്ങനെയാണ് ബാധിച്ചതെന്ന് ഇന്നറിയാം.

ആദ്യ മത്സരം തന്നെ ജയിച്ച് വിജയ ട്രാക്കിലേക്ക് കയറുകയായിരിക്കും രണ്ട് ടീമുകളുടേയും മുന്നിലെ ലക്ഷ്യം. ചെന്നൈയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ മുംബൈയുടെ പ്രധാന ആയുധങ്ങളിലൊന്ന് പേസര്‍ ജസ്പ്രീത് ബുംറയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും ഫോമിന്റെ കരുത്തോടെയാണ് ബുംറ ഐപിഎല്‍ ദൗത്യത്തിന് ഇറങ്ങുന്നത്. അതേസമയം ഇന്നത്തെ മത്സരം ബുംറയെ സംബന്ധിച്ച് ഏരെ പ്രത്യേകതയുള്ള ഒന്നാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

Jasprit Bumrah

മുംബൈയ്ക്കായി തന്റെ നൂറാമത്തെ മത്സരത്തിനാണ് ബുംറ ഇന്നിറങ്ങിയിരിക്കുന്നത്. മുംബൈയുടെ നീല ജഴ്‌സിയില്‍ അരങ്ങേറിയ കാലം മുതല്‍ ടീമിന്റെ കുന്തമുനയായി മാറിയ താരമാണ് ബുംറ. ആദ്യം ലസിത് മലിംഗയുടെ പങ്കാളിയായും ഇന്ന് മുംബൈയുടെ ബൗളിംഗിനെ നയിക്കുകയും ചെയ്യുന്ന സൂപ്പര്‍ താരമാണ് ബുംറ. ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ എന്ന നായകനോളം പ്രധാനപ്പെട്ടതാണ് ബൗളിംഗില്‍ മുംബൈയ്ക്ക് ഇന്ന് ബുംറ. ആ കരങ്ങളില്‍ ടീമിന് ഒരുപാട് പ്രതീക്ഷകളുണ്ട്. രണ്ട് വട്ടം നാല് വിക്കറ്റ് നേട്ടമടക്കം 115 വിക്കറ്റുകളാണ് മുംബൈയ്ക്കായി ബുംറ നേടിയിട്ടുള്ളത്. ഇതോടെ ഒരു ടീമിന് വേണ്ടി 100 മത്സരം കളിക്കുന്ന അഞ്ചാമത്തെ താരമായി മാറുകയും ചെയ്തിരിക്കുകയാണ് ബുംറ. സമാനായ മറ്റൊരു നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം ചെന്നൈയുടെ ഡ്വെയ്ന്‍ ബ്രാവോയാണ്. ചെന്നൈയ്ക്കായി തന്റെ നൂറാം മത്സരത്തിനാണ് ഇന്ന് ബുംറ ഇറങ്ങിയിരിക്കുന്നത്. നായകന്‍ എംസ് ാേണിയ്ക്കും സുരേഷ് റെയ്‌നയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ശേഷം മുംബൈയ്ക്കായി നൂറ് മത്സരം കളിക്കുന്ന താരമാണ് ബ്രാവോ.

അതേസമയം ചെന്നൈയ്‌ക്കെതിരെ നായകന്‍ രോഹിത് ശര്‍മയില്ലാതെയാണ് മുംബൈ ഇറങ്ങിയിരിക്കുന്നത്. രോഹിത്തിന് പകരം കിറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയെ നയിക്കുന്നത്. ടോസ് നേടിയ ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. മുംബൈ നിരയില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കുന്നില്ല. പരം അന്‍മോല്‍പ്രീത് സിംഗ് ടീമില്‍ ഇടം നേടിയിട്ടുണ്ട്.

എന്നാല്‍ ടോസിന്റെ ആനുകൂല്യ മുതലാക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. തുടക്കത്തില്‍ തന്നെ ചെന്നൈയ്ക്ക് മുന്‍നിരയെ നഷ്ടമായിരിക്കുകയാണ്. മുപ്പത് റണ്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ ചെന്നൈയ്ക്ക് നാല് വിക്കറ്റുകളാണ് നഷ്ടമായത്. നായകന്‍ എംസ് ധോണിയേയും നഷ്ടമായിട്ടുണ്ട്. ടോസ് നഷ്ടമായെങ്കിലും മാസ്മരിക ബൗളിംഗിലൂടെ ട്രെന്റ് ബോള്‍ട്ട് മുംബൈയ്ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുകയായിരുന്നു. രണ്ടാം പാതിയിലെ ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ആവേശം അല തല്ലുകയാണ്.

പ്ലെയിങ് ഇലവന്‍:

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ജോഷ് ഹേസല്‍വുഡ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍.

മുംബൈ ഇന്ത്യന്‍സ്- ക്വിന്റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, അന്‍മോല്‍പ്രീത് സിങ്, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ആദം മില്‍നെ, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

Story first published: Sunday, September 19, 2021, 20:23 [IST]
Other articles published on Sep 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X