വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റുതുരാജ് നയിച്ചു, മിന്നിച്ച് ഉത്തപ്പ, ഫിനിഷ് ചെയ്ത് ധോണിയും- ചെന്നൈ ഫൈനലില്‍

നാലു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം

1

ദുബായ്: ഐപിഎല്ലിലെ പ്ലേഓഫ് മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരിക്കല്‍ക്കൂടി മികവ് പുറത്തെടുപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കീഴടങ്ങി. ക്വാളിഫയര്‍ വണ്ണില്‍ നാലു വിക്കറ്റിനു ഡിസിയെ തകര്‍ത്ത് ചെന്നൈ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഒമ്പതാം തവണയാണ് ചെന്നൈ ഫൈനലില്‍ ഇടംനേടിയത്. ഈ സീസണിലെ രണ്ടു പാദങ്ങളിലും റിഷഭ് പന്തിന്റെ ഡല്‍ഹിയോടേറ്റ തോല്‍വിക്ക് എംഎസ് ധോണിയും സംഘവും പ്ലേഓഫില്‍ പകരംചോദിക്കുകയായിരുന്നു. തോറ്റെങ്കിലും ഡല്‍ഹി പുറത്തായിട്ടില്ല. എലിമിനിറ്ററിലെ വിജയികളുമായി ഒരു മല്‍സരം കൂടി അവര്‍ക്കു ബാക്കിയുണ്ട്. ഇതില്‍ ജയിച്ചാല്‍ ഡല്‍ഹിക്കു ഫൈനലിലെക്കാം.

173 റണ്‍സെന്ന വെല്ലുവിളിയുയത്തുന്ന വിജയലക്ഷ്യമാണ് ചെന്നൈയ്ക്കു മുന്നില്‍ ഡല്‍ഹി വച്ചത്. റണ്‍വേട്ട തുടരുന്ന ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് വീണ്ടുമൊരു ഫിഫ്റ്റിയുമായി ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ റോബിന്‍ ഉത്തപ്പ ചെന്നൈയ്ക്കായി കന്നി ഫിഫ്്റ്റിയും കണ്ടെത്തി. റുതുരാജ് 70ഉം ഉത്തപ്പ 63 റണ്‍സുമാണ് നേടിയത്. 50 ബോൡ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് റുതുരാജിന്റെ ഇന്നിങ്‌സെങ്കില്‍ ഉത്തപ്പ 44 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 63 റണ്‍സും അടിച്ചെടുത്തു.

2

നായകന്‍ എംഎസ് ധോണി നീണ്ട ഇടവേഴളയ്ക്കുശേഷം തന്റെ ഫിനിഷിങ് മികവ് ഈ കളിയില്‍ പുറത്തെടുത്തു. വെറും ആറു ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 18 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നിന്നു. വിജയം പൂര്‍ത്തിയാക്കുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയായിരുന്നു ധോണിയൊപ്പം ക്രീസില്‍. മോയിന്‍ അലി 16 റണ്‍സെടുത്തു പുറത്തായി. ഫഫ് ഡുപ്ലെസി (1), ശര്‍ദ്ദുല്‍ ടാക്കൂര്‍ (0), അമ്പാട്ടി റായുഡു (1) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കാനാവാതെ മടങ്ങി. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ വിജയറണ്‍സ് കുറിച്ചത്. ബൗണ്ടറിയിലൂടെയായിരുന്നു ധോണിയുടെ വിജയറണ്‍സ് പിറന്നത്.

റണ്‍ചേസില്‍ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാലാമത്തെ ബോളില്‍ തന്നെ മികച്ച ഫോമിലുള്ള ഡുപ്ലെസിയെ നോര്‍ക്കിയ ബൗള്‍ഡാക്കിയതോടെ ചെന്നൈ ഞെട്ടി. തുടര്‍ന്നായിരുന്നു മല്‍സരഗതി മാറ്റിയ റുതുരാജ്- ഉത്തപ്പ കൂട്ടുകെട്ട്. കരിയറിലെ തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കും വിധം തകര്‍പ്പന്‍ ഷോട്ടുകളുമായി ഉത്തപ്പ കളംനിറഞ്ഞു. 110 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ റുതുരാജ്- ഉത്തപ്പ സഖ്യം ചേര്‍ന്ന് വാരിക്കൂട്ടിയത്. ഉത്തപ്പയായിരുന്നു കൂടുതല്‍ അപകടകാരി.

3

ഈ സഖ്യം സിഎസ്‌കെയെ അനായാസം ജയച്ചിലേക്കു നയിക്കവെയാണ് ഉത്തപ്പയെ പുറത്താക്കി ഡിസി തിരിച്ചുവരുന്നത്. ടോം കറെന്റെ ബൗളിങില്‍ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് തകര്‍പ്പനൊരു ക്യാച്ചിലൂടെ ഉത്തപ്പയെ ശ്രേയസ് അയ്യര്‍ പിടികൂടി (രണ്ടിന് 113). ആറ് റണ്‍സിനിടെ ടാക്കൂര്‍, റായുഡു എന്നിവര്‍ മടങ്ങിയതോടെ ചെന്നൈ നാലിന് 119ലേക്കു വീണു. ടാക്കൂറിനെ കറെന്റെ ബോളില്‍ ശ്രേയസ് ക്യാച്ചെടുക്കുകയായിരുന്നു. റായുഡുവാകട്ടെ ശ്രേയലിന്റെ തകര്‍പ്പനൊരു ത്രോയില്‍ റണ്ണൗട്ടായി ക്രീസ് വിടുകയായിരുന്നു. ആറാം വിക്കറ്റില്‍ റുതുരാജ്- അലി സഖ്യം 30 റണ്‍സെടുത്തതോടെ ചെന്നൈ കളിയിലേക്കു തിരിച്ചുവന്നു. റുതുരാജും, അലിയും പിന്നീട് പുറത്തായെങ്കിലും ടോം കറെന്റെ അവസാന ഓവറില്‍ മൂന്നു ബൗണ്ടറികളടിച്ച് ധോണി ചെന്നൈയെ ഫൈനലിലേക്കു കൈപിടിച്ച് നയിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 172 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണര്‍ പൃഥ്വി ഷായുടെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ഡല്‍ഹിയുടെ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 60 റണ്‍സുമായി താരം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 34 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. നായകന്‍ റിഷഭ് പന്തും (51*) ഡിസിക്കായി ഫിഫ്റ്റിയടിച്ചു. 35 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ഷിംറോണ്‍ ഹെറ്റ്‌മെയറാണ് (37) ഡല്‍ഹിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ശിഖര്‍ ധവാന്‍ (7), ശ്രേയസ് അയ്യര്‍ (1), അക്ഷര്‍ പട്ടേല്‍ (10) എന്നിവര്‍ നിരാശപ്പെടുത്തി.

4

ഡിസിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ചെന്നൈയ്‌ക്കെതിരേ മികച്ച റെക്കോര്‍ഡുള്ള ധവാന് ഈ കളിയില്‍ പക്ഷെ ഇതാവര്‍ത്തിക്കാനായില്ല. ഏഴു ബോളില്‍ ഏഴു റണ്‍സ് മാത്രമെടുത്ത ധവാനെ പവര്‍പ്ലേയില്‍ തന്നെ ഹേസല്‍വുഡ് നായകന്‍ എംഎസ് ധോണിക്കു സമ്മാനിച്ചു. 14 റണ്‍സ് കൂടി നേടുമ്പോഴേക്കും ശ്രേയസ് മടങ്ങി. ഹേസല്‍വുഡിന്റെ ബൗളിങില്‍ റുതുരാജ് ഗെയ്ക്വാദ് പിടികൂടുകയായിരുന്നു (രണ്ടിന് 50).

നാലാം നമ്പറിലേക്കു അക്ഷറിനെ പ്രൊമോട്ട് ചെയ്യാനുള്ള ഡല്‍ഹിയുടെ നീക്കം വിജയിച്ചില്ല. 11 ബോളില്‍ ഒരു ബൗണ്ടറിയോടെ 10 റണ്‍സെടുത്ത അക്ഷര്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച് മോയിന്‍ അലിയുടെ ബൗളിങില്‍ പകരക്കാരനായി ഇറങ്ങിയ മിച്ചെല്‍ സാന്റ്‌നര്‍ക്കു ക്യാച്ച് സമ്മാനിക്കുകയായിരുന്നു (മൂന്നിന് 77). നാലു റണ്‍സ് കൂടി നേടുമ്പോഴേക്കും ക്രീസില്‍ നിലയുറപ്പിച്ചു കളിച്ച പൃഥ്വിയും ക്രീസ് വിട്ടു. ജഡേജയുടെ ബൗളിങില്‍ ബൗണ്ടറി ലൈനിന് അരികെ ഫഫ് ഡുപ്ലെസിയാണ് പൃഥ്വിയുടെ ക്യാച്ചെടുത്തത്. ഇതോടെ ഡല്‍ഹി നാലിന് 80 റണ്‍സിലേക്കു വീണു.

5

തുടര്‍ന്നായിരുന്നു കളിയില്‍ വഴിത്തിരിവായ പൃഥ്വി- ഹെറ്റ്‌മെയര്‍ കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 83 റണ്‍സ് അടിച്ചെടുത്തു. ഹെറ്റ്്‌മെയര്‍ മടങ്ങുമ്പോഴേക്കേും ഡിസി 150 കടന്നിരുന്നു. 24 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 37 റണ്‍സെടുത്ത ഹെറ്റ്‌മെയറുടെ വിക്കറ്റ് ബ്രാവോയ്ക്കായിരുന്നു. രവീന്ദ്ര ജഡേഡയാണ് ക്യാച്ചെടുത്തത്. ചെന്നൈയ്ക്കു വേണ്ടി ജോഷ് ഹേസല്‍വുഡ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ടോസിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്ന നിലനിര്‍ത്തിയാണ് സിഎസ്‌കെ ഇറങ്ങിയത്. ഇതോടെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയുടെ സേവനം തുടര്‍ച്ചയായി മൂന്നാമത്തെ കളിയലും ചെന്നൈയ്ക്കു ലഭിച്ചില്ല. റോബിന്‍ ഉത്തപ്പ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. മറുഭാഗത്ത് ഡല്‍ഹി ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. റിപാല്‍ പട്ടേലിനെ ഒഴിവാക്കിയ അവര്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ടോം കറെനെ കളിപ്പിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ടോം കറെന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ആവേശ് ഖാന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഫഫ് ഡുപ്ലെസി, റുതുരാജ് ഗെയ്ക്വാദ്, മോയിന്‍ അലി, അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Sunday, October 10, 2021, 23:28 [IST]
Other articles published on Oct 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X