IPL 2021: ബിസിസിഐയുടെ വലിയ പിഴ, ടൂര്‍ണമെന്റ് നിര്‍ത്തിവയ്പ്പിച്ചത് അഞ്ച് വലിയ അബദ്ധങ്ങള്‍!

ക്രിക്കറ്റ് പ്രേമികള്‍ ഭയപ്പെട്ടതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ 14ാം സീസണ്‍ പകുതി വരെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിഞ്ഞെങ്കിലും രണ്ടാംപകുതിയുടെ തുടക്കത്തില്‍ എല്ലാം കൈവിട്ടുപോയി. കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ഒതുങ്ങില്ലെന്നു ബോധ്യമായതോടെയാണ് ബിസിസിഐ ടൂര്‍ണമെന്റ് അനിശ്ചിതമായി നിര്‍ത്തിവച്ചത്. രണ്ടു ദിവസങ്ങള്‍ കൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. ഞായറാഴ്ചത്തെ ഡബിള്‍ ഹെഡ്ഡര്‍ വരെ എല്ലാം നല്ല രീതിയിലായിരുന്ന മുന്നോട്ടുപോയത്.

No tractable conflict, BCCI responsible for this current situation

എന്നാല്‍ തിങ്കളാഴ്ചയോടെ ചിത്രം മാറി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത് കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കി. പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാംപുകളിലും കൊവിഡ് ബാധയുണ്ടായതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായി. ബിസിസിഐയുടെ ഭാഗത്തു നിന്നുള്ള ചില അബദ്ധങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ നിര്‍ത്തിവയ്ക്കലിലേക്കു നയിച്ചിരിക്കുന്നത്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

 ഐപിഎല്‍ യുഎഇയിലേക്കു മാറ്റിയില്ല

ഐപിഎല്‍ യുഎഇയിലേക്കു മാറ്റിയില്ല

ഈ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ടൂര്‍ണമെന്റ് യുഎയിലേക്കു മാറ്റുന്നതാവും ഉചിതമെന്നു ഐപിഎല്‍ ഭരണസമിതി ബിസിസിഐയോടു നിര്‍ദേശിച്ചിരുന്നു. പക്ഷെ ബിസിസിഐ ഇതുമുഖവിലയ്‌ക്കെടുത്തില്ല. തൊട്ടുമുമ്പത്തെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്, ഏകദിനം, ടി20 പരമ്പരകള്‍ നടത്തിയതിന്റെ ആവേശത്തില്‍ ബിസിസിഐ ഐപിഎല്ലുമായി മുന്നോട്ടുപോവുകയായിരുന്നു.

ചില ഫ്രാഞ്ചൈസി ഉടമകളും ഐപിഎല്‍ യുഎഇയിലേക്കു മാറ്റുന്നതിനോടു യോജിച്ചിരുന്നു. പക്ഷെ ബിസിസിഐ ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

 എന്തിന് കാരവാന്‍ മോഡല്‍?

എന്തിന് കാരവാന്‍ മോഡല്‍?

കാണികളെ സ്‌റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കുന്നുണ്ടെങ്കില്‍ മാത്രമേ കാരവന്‍ മോഡലിനു പ്രസക്തിയുള്ളൂ. പക്ഷെ കാണികള്‍ക്കു പ്രവേശനമില്ലാതിരുന്നിട്ടും ബിസിസിഐ എന്തുകൊണ്ട് ആറു വേദികളില്‍ (ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ബെംഗളൂര) മല്‍സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചുവെന്നതാണ് ചോദ്യം. കഴിഞ്ഞ സീസണില്‍ യുഎഇയില്‍ നടന്ന ഐപിഎല്ലും കാരവന്‍ മോഡലില്‍ ആയിരുന്നു. പക്ഷെ മൂന്നു വേദികളിലായിട്ടാണ് മുഴുവന്‍ മല്‍സരങ്ങളും നടന്നത്.

ആര്‍ക്കും ചുമതലയില്ല

ആര്‍ക്കും ചുമതലയില്ല

യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ കേന്ദ്രീകൃത ബയോ ബബ്ള്‍ ഒരുക്കുന്നതിനായും താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും യുകെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റെസ്ട്രാറ്റ എന്ന ഏജന്‍സിക്കു ബിസിസിഐ ചുമതല നല്‍കിയിരുന്നു. അവരുടെ പഴുതടച്ച മുന്നൊരുക്കങ്ങള്‍ ഫ്രാഞ്ചൈസികളെ സഹായിക്കുകയും ചെയ്തു. ബിസിസിഐ ഇത്തവണ പക്ഷെ അത്തരമൊരു ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഇതാണ് വലിയ ദുരന്തത്തിലേക്കു നയിച്ചിരിക്കുന്നത്.

 ഹോട്ടല്‍ ബുക്കിങ്

ഹോട്ടല്‍ ബുക്കിങ്

ടീമുകളുടെ ഹോട്ടല്‍ ബുക്കിങിന്റെ കാര്യത്തിലും ബിസിസിഐയുടെ ഭാഗത്തു നിന്നു പിഴവുകള്‍ സംഭവിച്ചു. ചിലപ്പോള്‍ ഫ്രാഞ്ചൈസികള്‍ അല്ലെങ്കില്‍ ബിസിസിഐ എന്നിങ്ങനെ ക്രമരഹിതമായിരുന്നു ബുക്കിങ് സംവിധാനങ്ങള്‍. ഇത് ഏകീകൃതമാക്കുന്നതില്‍ ബിസിസിഐ പരാജയപ്പെട്ടു.

രോഗവ്യാപനം ഉണ്ടാവാന്‍ സാധ്യത കൂടുതലുള്ള ഒരു വാണിജ്യ സമുച്ചയത്തിന്റെ ഭാഗമായ ഹോട്ടലിലായിരുന്നു മുംബൈയില്‍ ഒരു ഫ്രാഞ്ചൈസിയുടെ താരങ്ങള്‍ താമസിച്ചിരുന്നത്. മുംബൈയിലെ സ്റ്റേഡിയത്തില്‍ നിന്നും 10 കിമി അകലെയുമായിരുന്നു ഇത്.

 ദുര്‍ബലമായ ബയോ ബബ്ള്‍

ദുര്‍ബലമായ ബയോ ബബ്ള്‍

കൊവിഡ് പിടിപെടാതെ കഴിയാന്‍ ഭൂമിയിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഇടമെന്നായിരുന്നു ബയോ ബബ്‌ളിനെക്കുറിച്ച് ബിസിസിഐ വിശേഷിപ്പിച്ചത്. പക്ഷെ അതു ശരിയല്ലെന്നു വിവിധ ഫ്രാഞ്ചൈസികളിലെ ആറു പേര്‍ക്കു കൊവിഡ് പിടിപെട്ടതോടെ തെളിഞ്ഞിരിക്കുകയാണ്. ബയോ ബബ്ള്‍ ലംഘനം തന്നെയാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്കു നയിച്ചതെന്നു വ്യക്തമായിരുന്നു. ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ബയോ ബബ്‌ളിനു പുറത്തു കടന്ന് ആശുപത്രിയില്‍ സ്‌കാനിങിനു വിധേനയായിരുന്നതായി ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, May 4, 2021, 17:30 [IST]
Other articles published on May 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X