വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സഞ്ജുവിന് സംഭവിച്ചതെന്ത്? കാരണം ചൂണ്ടിക്കാട്ടി ലാറ, തിരിച്ചുവരവ് കാത്ത് ഫാന്‍സ്

അവസാന നാലു ഇന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറിന് താരം പുറത്തായിരുന്നു

ഐപിഎല്ലില്‍ തുടക്കത്തിലെ രണ്ടു ഇടിവെട്ട് ഇന്നിങ്‌സുകള്‍ക്കു രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന് സംഭവിച്ചതെന്ത്? അവസാനത്തെ നാലു ഇന്നിങ്‌സുകളിലും അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. ഇവയിലെല്ലാം ഒറ്റയക്ക സ്‌കോറിനാണ് സഞ്ജു പുറത്തായത്. 8, 4, 0, 5 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. നാലു ഇന്നിങ്‌സുകളില്‍ നിന്നും നേടാനായത് വെറും 17 റണ്‍സ് മാത്രം!

IPL 2020: 20ലും പിഴച്ചില്ല, വിക്കറ്റ് കൊയ്ത്തില്‍ റെക്കോര്‍ഡിട്ട് കാഗിസോ റബാദIPL 2020: 20ലും പിഴച്ചില്ല, വിക്കറ്റ് കൊയ്ത്തില്‍ റെക്കോര്‍ഡിട്ട് കാഗിസോ റബാദ

IPL 2020: അവന്‍ തിരിച്ചുവരും, സിഎസ്‌കെയില്‍ ധോണി ആ താരത്തെ പ്രചോദിപ്പിക്കണമെന്ന് സെവാഗ്!!IPL 2020: അവന്‍ തിരിച്ചുവരും, സിഎസ്‌കെയില്‍ ധോണി ആ താരത്തെ പ്രചോദിപ്പിക്കണമെന്ന് സെവാഗ്!!

സഞ്ജു ഫ്‌ളോപ്പായ നാലു മല്‍സരങ്ങളിലും രാജസ്ഥാന്‍ പരാജയപ്പെടുകയും ചെയ്തു. ടീമിനെ സംബന്ധിച്ച് അദ്ദേഹം എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്ന് ഇത് അടിവരയിടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ സഞ്ജുവിന് പിഴയ്ക്കുന്നത് എവിടെയാലാം? ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ താരം ഫോം വീണ്ടെടുക്കുമോ? ആരാധകര്‍ക്കു സംശയങ്ങള്‍ ഏറെയാണ്.

സഞ്ജു എന്തുകൊണ്ട് പതറുന്നു?

സഞ്ജു എന്തുകൊണ്ട് പതറുന്നു?

അവസാനത്തെ നാലു മല്‍സരങ്ങളിലും ഷോര്‍ട്ട് പിച്ച് പന്തുകളിലോ, സ്പിന്‍ ബൗളിങിലോ ആണ് സഞ്ജു പുറത്തായതെന്നു നമുക്കു കാണാന്‍ കഴിയും. താരത്തിന്റെ വീക്ക്‌നെസ് കൃത്യമായി തിരിച്ചറിഞ്ഞ ടീമുകള്‍ ഇതിനു അനുസരിച്ചുള്ള ഗെയിം പ്ലാന്‍ തയ്യാറാക്കുകയും അതില്‍ സഞ്ജു വീഴുകയും ചെയ്യുന്നുവെന്ന് വ്യക്തം. ഈ വീക്ക്‌നെസുകള്‍ എത്രയും വേഗത്തില്‍ മറികടക്കുകയെന്ന വഴി മാത്രമേ ഇനി അദ്ദേഹത്തിനു മുന്നിലുള്ളൂ. ഇല്ലെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളിലും എതിരാളികളുടെ ഇതേ തന്ത്രം സഞ്ജുവിന്റെ കഥ കഴിക്കും.
കഴിഞ്ഞ സീസണില്‍ 12 ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറുള്‍പ്പെടെ 342 റണ്‍സ് താരം നേടിയിരുന്നു. 2018ല്‍ 15 മല്‍സരങ്ങളില്‍ നിന്നും 441 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. മൂന്നു തവണ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ അദ്ദേഹം നേടുകയും ചെയ്തു.
2017ലേക്കു വന്നാല്‍ 14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 386 റണ്‍സാണ് സഞ്ജു നേടിയത്. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നു തന്നെ 200 റണ്‍സെടുക്കാനായെങ്കിലും ഇതേ മികവ് തുടരാന്‍ കഴിഞ്ഞില്ല.

ലാറയുടെ അഭിപ്രായം

ലാറയുടെ അഭിപ്രായം

സഞ്ജുവിനു ബാറ്റിങില്‍ എവിടെയാണ് പിഴയ്ക്കുന്നത് എന്നതിനെക്കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. മികച്ച ബൗളിങ് ആക്രമണം നേരിടുമ്പോഴുള്ളള ബുദ്ധിമുട്ടോ അല്ലെങ്കില്‍ ബാറ്റിങ് ദുഷ്‌കരമായ വിക്കറ്റില്‍ കളിക്കുന്നതോ ആണ് സഞ്ജുവിന് തിരിച്ചടിയാവുന്നതെന്നായിരുന്നു ലാറ ചൂണ്ടിക്കാട്ടിയത്.
സഞ്ജു ക്ലാസി പ്ലെയര്‍ തന്നെയാണ്. ഐപിഎല്ലില്‍, പ്രത്യേകിച്ചും ഷാര്‍ജയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. സ്‌പോര്‍ട്ടി ട്രാക്കുകളില്‍ മികച്ച ബൗളിങ് നിരയെ നേരിടാനുള്ള സാങ്കേതികത്തികവ് സഞ്ജുവിനുണ്ടെന്നും വിന്‍ഡീസ് ഇതിഹാസം പറഞ്ഞിരുന്നു.

തിരിച്ചുവരുമോ?

തിരിച്ചുവരുമോ?

ഞായറാഴ്ച ഹൈദരാബാദിനെതിരായ നിര്‍ണായക മല്‍സരത്തില്‍ സഞ്ജു ഫോമിലേക്കു മടങ്ങിയെത്തേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. തുടര്‍ച്ചയായി നാലു കളികളില്‍ പരാജയപ്പെട്ട രാജസ്ഥാന് എത്രയും വേഗത്തില്‍ തോല്‍വിക്കു അറുതിയിട്ടേ തീരൂ. അതിനു സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമാണ്.
ബാറ്റിങില്‍ മൂന്ന്, നാല് നമ്പറുകളില്‍ കളിക്കുന്ന താരം ടീമിനെ വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാറുണ്ട്. മുന്‍നിര ഫ്‌ളോപ്പാവുന്ന മല്‍സരങ്ങളില്‍ സഞ്ജുവില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഹൈദരാബാദിനെതിരേ തീര്‍ച്ചയായും താരം ഫോം വീണ്ടെടുത്ത് ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Saturday, October 10, 2020, 18:23 [IST]
Other articles published on Oct 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X