10 വര്‍ഷത്തേക്ക് കേരളാ ഭക്ഷണം മറന്നേക്കൂ! കോലിയുടെ ഉപദേശം കരിയര്‍ മാറ്റിയെന്നു സഞ്ജു

ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞതോടെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. രണ്ടു കളികളിലും ഇടിവെട്ട് ഫിഫ്റ്റിയുമായി രാജസ്ഥാന്‍ ടീമിന്റെ വിജയശില്‍പ്പിയായി സഞ്ജു മാറിയിരുന്നു. രണ്ടു കളികളിലും അദ്ദേഹം തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

ഐപിഎല്‍: ജയിക്കുന്ന കളി തോല്‍പ്പിക്കാന്‍ അവര്‍ മിടുക്കരാണ്, ആര്‍സിബി ബൗളര്‍മാരെ ട്രോളി സേവാഗ്!!

IPL 2020: 2018ലെ ഓറഞ്ച് ക്യാപ്പ് വിജയി വില്ല്യംസണ്‍ എവിടെ? പുറത്തിരിക്കാന്‍ കാരണങ്ങളറിയാം

ഫിറ്റ്‌നസിനെക്കുറിച്ച് ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ക്യാപ്റ്റനായ വിരാട് കോലി നല്‍കിയ ഉപദേശമാണ് തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. കരിയര്‍ ദൈര്‍ഘിപ്പിക്കണമെങ്കില്‍ ഫിറ്റ്‌നസാണ് ഏറ്റവും പ്രധാനമെന്ന് കോലി തന്നെ ഉപദേശിച്ചതെന്നു അദ്ദേഹം പറയുന്നു.

കേരളാ ഭക്ഷണം മറന്നേക്കൂ

കേരളാ ഭക്ഷണം മറന്നേക്കൂ

ക്യാംപിലെ ജിം സെഷനില്‍ കോലിയുമായി സംസാരിച്ചതോടെയാണ് ഫിറ്റ്‌നസിനെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പം തന്നെ മാറിയതെന്നു സഞ്ജു പറയുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ എന്തൊക്കെയായിരുന്നു ശ്രദ്ധിക്കുന്നതെന്നായിരുന്നു കോലിയോടു ചോദിച്ചത്. എത്ര വര്‍ഷം ക്രിക്കറ്റ് കളിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. 10 വര്‍ഷമെങ്കിലുമെന്ന് കോലിക്കു മറുപടിയും നല്‍കി.

സഞ്ജൂ, എന്നാല്‍ നിങ്ങള്‍ ഇനി കേരളാ ഭക്ഷണം ഒരു വര്‍ഷത്തിനു ശേഷം കഴിച്ചാല്‍ മതിയെന്നും അതുവരെ എല്ലാം ക്രിക്കറ്റ് സമര്‍പ്പിക്കണമെന്നുമായിരുന്നു കോലിയുടെ ഉപദേശമെന്നും സഞ്ജു വ്യക്തമാക്കി. ഇതോടെയാണ് ഫിറ്റ്‌നസിനെ താന്‍ കൂടുതല്‍ ഗൗരവമായി എടുത്തതെന്നും അദ്ദേഹം പറയുന്നു.

യുഎഇയിലെ സാഹചര്യം

യുഎഇയിലെ സാഹചര്യം

ജയ്പൂരിലും കേരളത്തിനും കളിക്കാന്‍ കഴിഞ്ഞത് യുഎഇയിലെ കാലാവസ്ഥയുമായി വളരെ വേഗത്തില്‍ പൊരുത്തപ്പെടാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നു സഞ്ജു പറഞ്ഞു.

ഈ സീസണില്‍ ഇതുവരെ കളിച്ച രണ്ടു മല്‍സരങ്ങളിലും സഞ്ജുവിന്റെ തീപ്പൊരി ഇന്നിങ്‌സുകളെ ഏവരും പ്രശംസിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആദ്യ കളിയില്‍ 32 പന്തില്‍ 74 റണ്‍സ് മലയാളി താരം വാരിക്കൂട്ടിയിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ രണ്ടാമത്തെ കളിയില്‍ രാജസ്ഥാന്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയപ്പോള്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ സഞ്ജുവായിരുന്നു. 42 പന്തില്‍ 85 റണ്‍സായിരുന്നു താരം വാരിക്കൂട്ടിയത്.

കെകെആറിനെതിരേ തയ്യാര്‍

കെകെആറിനെതിരേ തയ്യാര്‍

ബുധനാഴ്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് രാജസ്ഥാന്റെ മൂന്നാമത്തെ മല്‍സരം. ഗെയിം പ്ലാനില്‍ രാജസ്ഥാന്‍ ടീം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഞങ്ങള്‍ കെകെആര്‍ ടീമിനെ നേരിടാന്‍ പൂര്‍ണ സജ്ജരാണ്. ദുബായിലെ ഗ്രൗണ്ടുകള്‍ കുറച്ച് വലുതായതിനാല്‍ തന്നെ അതിന് അനുസരിച്ച് ഗെയിം പ്ലാനിലും ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ മികച്ച മനോനിലയിലാണ്. കെകെആറിനെതിരേയും ഏറ്റവും മികച്ച പ്രകടനം നടത്താന്‍ തന്നെയാണ് ശ്രമമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാത്രി 7.30നാണ് രാജസ്ഥാനും കെകെആറും നേര്‍ക്കുനേര്‍ വരുന്നത്. ദുബായില്‍ രാജസ്ഥാന്‍ കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണിത്. നേരത്തേ അവരുടെ രണ്ടു മല്‍സരങ്ങളും ഷാര്‍ജയിലായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, September 29, 2020, 20:07 [IST]
Other articles published on Sep 29, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X