വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം ഇനി മുംബൈയും- ചരിത്രം തിരുത്തിയ റണ്‍ചേസ്

അഞ്ചു വിക്കറ്റിനാണ് മുംബൈയുടെ വിജയം

ദുബായ്: ഐപിഎല്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും ചാംപ്യന്‍മാരായതോടെ മുംബൈ ഇന്ത്യന്‍സ് എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം നോക്കിയാല്‍ തുടര്‍ച്ചയായി രണ്ടു തവണ ജേതാക്കളായ ഒരു ടീം മാത്രമേ നേരത്തേ ഉണ്ടായിരുന്നുള്ളൂ. അത് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് അഞ്ചാം കിരീടം ചൂടിയതോടെ സിഎസ്‌കെയുടെ ഈ വമ്പന്‍ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് മുംബൈ.

IPL 2020- MI retain trophy, become first since CSK to win back-to-back titles | Oneindia Malayalam
1

2010, 11 സീസണുകളിലായിരുന്നു ധോണിക്കു കീഴില്‍ തുടരെ രണ്ടു കിരീടങ്ങളുമായി സിഎസ്‌കെ ചരിത്രം കുറിച്ചത്. ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം സിഎസ്‌കെയുടെ ഈ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് മുംബൈ. 2013, 15, 17, 19 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ മറ്റു കിരീട വിജയങ്ങള്‍. ഈ സീസണ്‍ മാറ്റി നിര്‍ത്തിയാല്‍ ഓരോ വര്‍ഷത്തെ ഇടവേളയിലാണ് മുംബൈ ചാംപ്യന്‍മാരായിട്ടുള്ളതെന്നു കാണാം. ഒരു സീസണില്‍ ജേതാക്കളായാല്‍ അടുത്ത സീസണില്‍ അവര്‍ക്ക് ഇതു ആവര്‍ത്തിക്കാനായിരുന്നില്ല. ഈ ചരിത്രമാണ് രോഹിത് ശര്‍മയും സംഘവും യുഎഇയില്‍ തിരുത്തിക്കുറിച്ചത്. മാത്രമല്ല ഒറ്റയക്ക വര്‍ഷത്തിലായിരുന്നു നേരത്തേ മുംബൈയുടെ കിരീട വിജയങ്ങളെല്ലാമെന്നു കാണാന്‍ സാധിക്കും. ഈ പതിവും 2020ല്‍ മുംബൈ തെറ്റിച്ചിരിക്കുകയാണ്.

IPL 2020- ക്യാപ്റ്റനാക്കിയപ്പോള്‍ ആദ്യം സംശയിച്ചു, പക്ഷെ ഇപ്പോഴില്ല- ശ്രേയസിനെ പുകഴ്ത്തി വീരുIPL 2020- ക്യാപ്റ്റനാക്കിയപ്പോള്‍ ആദ്യം സംശയിച്ചു, പക്ഷെ ഇപ്പോഴില്ല- ശ്രേയസിനെ പുകഴ്ത്തി വീരു

IPL 2020: മുംബൈക്കായി ഐപിഎല്ലില്‍ അപൂര്‍വ നേട്ടം കുറിച്ച് രോഹിത് ശര്‍മ, 4000 റണ്‍സ് തികച്ചു!!IPL 2020: മുംബൈക്കായി ഐപിഎല്ലില്‍ അപൂര്‍വ നേട്ടം കുറിച്ച് രോഹിത് ശര്‍മ, 4000 റണ്‍സ് തികച്ചു!!

ഇതു കൊണ്ടും തീര്‍ന്നിട്ടില്ല. ഐപിഎല്ലില്‍ ഇതാദ്യമായാണ് റണ്‍ചേസ് നടത്തി മുംബൈ കിരീടം ചൂടിയത്. നേരത്തേ 2010ല്‍ ആദ്യമായി ഫൈനലിലെത്തിയപ്പോള്‍ റണ്‍ചേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു മുംബൈ തോറ്റിരുന്നു. പിന്നീട് നാലു തവണയും മുംബൈ ജേതാക്കളായത് ആദ്യം ബാറ്റ് ചെയ്തിട്ടായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ ഡല്‍ഹിക്കെതിരേ മുംബൈയ്ക്കു റണ്‍ചേസ് നടത്തേണ്ടി വന്നപ്പോള്‍ ആരാധകര്‍ക്കു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രോഹിത് ശര്‍മ (68) മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ മുംബൈ റണ്‍ചേസ് പൂര്‍ത്തിയാക്കി.

Story first published: Tuesday, November 10, 2020, 23:25 [IST]
Other articles published on Nov 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X