വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇന്ത്യക്കു വേണ്ടെങ്കില്‍ ഇങ്ങോട്ടു വരൂ, യാദവിന് ന്യൂസിലാന്‍ഡ് ടീമിലേക്കു ക്ഷണം!

ഓസീസ് പര്യടനത്തിനുള്ള ടീമില്‍ താരം ഇടം പിടിച്ചിരുന്നില്ല

ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരം സൂര്യകുമാര്‍ യാദവിന്റെ പ്രകടനത്തെക്കുറിച്ചാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യാദവിനെ ഉള്‍പ്പെടുത്താതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ യാദവിന് ഇത്തവണ അവസരം ലഭിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു.

Suryakumar Yadav Gets Offer From New Zealand Legend To Play For Black Caps | Oneindia Malayalam

രോഹിത്തിന് പരിക്കല്ല! ആണെങ്കില്‍ അങ്ങനെ ചെയ്യില്ല- ഇന്ത്യ ഒഴിവാക്കിയതിനെതിരേ വീരുരോഹിത്തിന് പരിക്കല്ല! ആണെങ്കില്‍ അങ്ങനെ ചെയ്യില്ല- ഇന്ത്യ ഒഴിവാക്കിയതിനെതിരേ വീരു

ഇന്ത്യ x ഓസീസ്: കംഗാരുപ്പടയും റെഡി- ഒരു പുതുമുഖം, വെറ്ററന്‍ താരം തിരിച്ചെത്തി, ടീം പ്രഖ്യാപിച്ചുഇന്ത്യ x ഓസീസ്: കംഗാരുപ്പടയും റെഡി- ഒരു പുതുമുഖം, വെറ്ററന്‍ താരം തിരിച്ചെത്തി, ടീം പ്രഖ്യാപിച്ചു

ഐപിഎല്ലില്‍ ബുധനഴ്ച രാത്രി നടന്ന കളിയില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുംബൈ അഞ്ചു വിക്കറ്റിന്റെ വിജയമാഘോഷിപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായത് യാദവായിരുന്നു. ഈ പ്രകടനത്തിനു പിന്നാലെ ന്യൂസിലാന്‍ഡ് ടീമിലേക്കു അദ്ദേഹത്തിനു ക്ഷണവും ലഭിച്ചിരിക്കുകയാണ്.

ക്ഷണം മുന്‍ സൂപ്പര്‍ താരത്തിന്റേത്

ക്ഷണം മുന്‍ സൂപ്പര്‍ താരത്തിന്റേത്

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ സ്‌കോട്ട് സ്‌റ്റൈറിസാണ് സൂര്യകുമാര്‍ യാദവിനെ അവരുടെ ടീമിലേക്കു ക്ഷണിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഇത്. ഐപിഎല്ലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വേണ്ടി മല്‍സരം വിശകലനം ചെയ്യുന്ന പാനലില്‍ അംഗം കൂടിയാണ് സ്റ്റൈറിസ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ യാദവ് ആഗ്രഹിക്കുന്നുവെങ്കില്‍ വിദേശത്തേക്കു മാറേണ്ടി വരുമെന്ന് താന്‍ അദ്ഭുതപ്പെടുകയാണെന്ന് ന്യൂസിലാന്‍ഡ് ടീമിനെ ടാഗ് ചെയ്തു കൊണ്ട് സ്റ്റൈറിസ് ട്വിറ്ററില്‍ തമാശരൂപേണ കുറിച്ചു.

ചോദ്യം ചെയ്ത് പ്രമുഖര്‍

ചോദ്യം ചെയ്ത് പ്രമുഖര്‍

ഇന്ത്യന്‍ ടീമിലേക്കു യാദവിനെ പരിഗണിക്കാത്തതിനെ തുടര്‍ന്ന് വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ് മനോജ് തിവാരിയടക്കമുള്ള താരങ്ങള്‍ നേരത്തേ രംഗത്തു വന്നിരുന്നു. ട്വിറ്ററിലൂടെ ശക്തമായ ഭാഷയിലായിരുന്നു ഭാജി സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്തത്.
ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയെന്താണ് സൂര്യകുമാര്‍ യാദവ് ചെയ്യേണ്ടതെന്നറിയില്ല. എല്ലാ ഐപിഎല്ലുകളിലും രഞ്ജി സീസണുകളിലും അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. വ്യത്യസ്ത വ്യക്തികള്‍ക്കു വ്യത്യസ്ത നിയമങ്ങളാണെന്നാണ് ഞാന്‍ ഊഹിക്കുന്നത്. ദയവ് ചെയ്ത് സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡുകള്‍ ഒന്നു പരിശോധിക്കണമെന്ന് എല്ലാ സെലക്ടര്‍മാരോടും അഭ്യര്‍ഥിക്കുകയാണെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

മുംബൈയ്ക്കായി മികച്ച പ്രകടനം

മുംബൈയ്ക്കായി മികച്ച പ്രകടനം

ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് യാദവ്. 11 ഇന്നിങ്‌സുകളില്‍ നിന്നുമ 40.22 ശരാശരിയില്‍ 362 റണ്‍സ് താരം നേടിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ആര്‍സിബിക്കെതിരായ കഴിഞ്ഞ കളിയില്‍ പുറത്താവാതെ നേടിയ 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ആറോവറില്‍ ഒന്നിന് 37 റണ്‍സെന്ന നിലയിലുള്ളപ്പോഴായിരുന്നു യാദവ് ക്രീസിലെത്തിയത്. തുടര്‍ന്ന് മുംബൈയുടെ വിജയം പൂര്‍ത്തിയാക്കുന്നതു വരെ ക്രീസില്‍ തുടര്‍ന്ന അദ്ദേഹം 43 പന്തില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 79 റണ്‍സെടുക്കുകയും ചെയ്തു.
77 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 93 ലിസ്റ്റ് എ മല്‍സരങ്ങളും യാദവ് കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 44ന് മുകളില്‍ ശരാശരിയില്‍ 5326 റണ്‍സും ലിസ്റ്റ് ക്രിക്കറ്റില്‍ 93 മല്‍സരങ്ങളില്‍ 2447 റണ്‍സുമാണ് യാദവിന്റെ സമ്പാദ്യം. 160 ടി20 മല്‍സരങ്ങളിലും യാദവ് കളിച്ചിട്ടുണ്ട്. 17 ഫിഫ്റ്റികളോടെ 3295 റണ്‍സാണ് അദ്ദേഹം നേടിയത്.

Story first published: Thursday, October 29, 2020, 13:43 [IST]
Other articles published on Oct 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X