വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇന്നിങ്‌സ് കെള്ളാം, ഇനി ഇതാവര്‍ത്തിക്കരുത്! ക്വിന്റണ്‍ ഡികോക്കിന് കോച്ചിന്റെ മുന്നറിയിപ്പ്

കെകെആറിനെതിരേ ഡികോക്കായിരുന്നു മാന്‍ ഓഫ് ദി മാച്ച്

ഐപിഎല്ലില്‍ വെള്ളിയാഴ്ച രാത്രി നടന്ന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഏകപക്ഷീയമായ വിജയമായിരുന്നു നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. റണ്‍ചേസില്‍ എട്ടു വിക്കറ്റിന് കെകെആറിനെ മുംബൈ കെട്ടുകെട്ടിക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (78*) തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു മുംബൈയുടെ വിജയം എളുപ്പമാക്കിയത്. വെറും 44 പന്തില്‍ ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ദക്ഷിണാഫ്രിക്കന്‍ താരം 78 റണ്‍സ് അടിച്ചെടുത്തത്.

IPL 2020: ക്യാപ്റ്റന്‍സിയില്ല, ഇനി കാര്‍ത്തികിനെ കെകെആര്‍ ടീമില്‍ നിന്ന് 'തട്ടാം'- മൂന്നു വഴികള്‍IPL 2020: ക്യാപ്റ്റന്‍സിയില്ല, ഇനി കാര്‍ത്തികിനെ കെകെആര്‍ ടീമില്‍ നിന്ന് 'തട്ടാം'- മൂന്നു വഴികള്‍

കളിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരകാരം സ്വന്തമാക്കിയതും ഡികോക്കായിരുന്നു. എന്നാല്‍ ബാറ്റിങിനിടെ സംഭവിച്ച ഒരു പിഴവിന്റെ പേരില്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുംബൈ കോച്ച് മഹേല ജയവര്‍ധനെ.

പ്രാക്ടീസ് പാന്റ്‌സ് ധരിച്ചു

പ്രാക്ടീസ് പാന്റ്‌സ് ധരിച്ചു

കെകെആറിനെതിരേ ബാറ്റ് ചെയ്യവെ ഡികോക്ക് ധരിച്ചത് പ്രാക്‌സീനിടെ ഉപയോഗിക്കുന്ന പാന്റ്‌സായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മല്‍സരശേഷം ജയവര്‍ധനെയുടെ മുന്നറിയിപ്പ്.
മല്‍സരത്തിനായി തയ്യാറാക്കിയ ഒഫീഷ്യല്‍ പാന്റ്‌സല്ല, മറിച്ച് പരിശീലനത്തിനിടെ ധരിക്കാറുള്ള പാന്റ്‌സാണ് ഡികോക്ക് അബദ്ധത്തില്‍ ഉപയോഗിച്ചതെന്നും ഇതറിഞ്ഞപ്പോള്‍ ടീമിന്റെ തലപ്പത്തെ പലരും അമ്പരന്ന് പോയതായും ജയവര്‍ധനെ വെളിപ്പെടുത്തി. ബാറ്റിങിനിടെയാണ് ഡികോക്കിനു തനിക്കു സംഭവിച്ച അബദ്ധം മനസ്സിലായത്. ഇതേ തുടര്‍ന്നു പാന്റ്‌സിന് പിറകിലെ ഓറഞ്ച് നിറത്തിലുള്ള കട്ടിങ് കാണാതിരിക്കാന്‍ താരം പലപ്പോഴും ജഴ്‌സി കൊണ്ട് ഇതു മറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

അതൊഴികെ മറ്റെല്ലാം കൊള്ളാമായിരുന്നു

അതൊഴികെ മറ്റെല്ലാം കൊള്ളാമായിരുന്നു

മുംബൈ ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഡികോക്കിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ അബദ്ധത്തെക്കുറിച്ച് ജയവര്‍ധനെ പറഞ്ഞത്. പരിശീലനത്തിനിടെയുള്ള പാന്റ്‌സ് ധരിച്ച് ക്വിന്നി ബാറ്റ് ചെയ്തത് മാറ്റിനിര്‍ത്തിയാല്‍ കളിയില്‍ മറ്റെല്ലാ കാര്യങ്ങളും മുംബൈയെ സംബന്ധിച്ച് ഓക്കെയായിരുന്നുവെന്നായിരുന്നു ജയവര്‍ധനെയുടെ വാക്കുകള്‍. ഇനി ഇതാവര്‍ത്തിക്കരുത്. കാരണം മാര്‍ക്കറ്റിങ് വിഭാഗവും കളി കണ്ട ആളുകളും ഇതു കണ്ട് ഞെട്ടിപ്പോയെന്നും ജയവര്‍ധനെ ചൂണ്ടിക്കാട്ടി.

അവസാനം വരെ ക്രീസില്‍ തുടര്‍ന്നു

അവസാനം വരെ ക്രീസില്‍ തുടര്‍ന്നു

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ഫിനിഷിങ് വരെ ക്രീസില്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ കെകെആറിനെതിരേ വിജയം പൂര്‍ത്തിയാക്കുന്നതു വരെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നതായി ഡികോക്ക് പറഞ്ഞിരുന്നു. മഹേല ഇതേക്കുറിച്ച് തന്നോടു സംസാരിച്ചിരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും ഇടപെടുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതുപോലെയുള്ള വ്യക്തികള്‍ ചുറ്റുമുള്ളത് നല്ല കാര്യമാണ്. വിക്കറ്റ് കീപ്പിങിനെക്കുറിച്ച് കാര്യമായി ചിന്തിക്കാതെയാണ് താന്‍ ബാറ്റ് ചെയ്യാറുള്ളത്. ക്യാച്ചുകള്‍ എല്ലാവരും പാഴാക്കാറുണ്ട്. താനും അവരില്‍ നിന്നു വ്യത്യസ്തനല്ല. വിക്കറ്റ് കീപ്പിങില്‍ ചില കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും ഡികോക്ക് വ്യക്തമാക്കി.

Story first published: Monday, October 19, 2020, 8:53 [IST]
Other articles published on Oct 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X