വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പര്‍പ്പിള്‍ ക്യാപ്പ് പോരില്‍ കഗിസോ റബാദയ്ക്ക് ജയം, ബുംറയ്ക്ക് ഫൈനലില്‍ വിക്കറ്റില്ല!!

By Vaisakhan MK

ദുബായ്: ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ കഗിസോ റബാദയ്ക്ക് ജയം. 29 വിക്കറ്റുകളുമായി നേരത്തെ തന്നെ മുന്നിലായിരുന്നു റബാദ. തൊട്ടുപിന്നില്‍ മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയാണ് ഉണ്ടായിരുന്നത്. 27 വിക്കറ്റുകള്‍ ബുംറയ്ക്കുണ്ടായിരുന്നു. ഫൈനലില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നെങ്കില്‍ ബുംറ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു. എന്നാല്‍ ഫൈനലില്‍ ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 28 റണ്‍സാണ് ബുംറ വഴങ്ങിയത്.

IPL 2020- Kagiso Rabada wins Purple Cap, Jasprit Bumrah finishes second | Oneindia Malayalam
1

റണ്ണൊഴുക്ക് തടയുന്നതില്‍ ബുംറ ഒരിക്കല്‍ കൂടി വിജയിച്ചു. താരം എറിഞ്ഞ 19ാം ഓവറില്‍ വെറും ആറ് റണ്‍സാണ് വിട്ടുകൊടുത്തത്. അതേസമയം മൂന്നാം സ്ഥാനത്തുള്ളത് മുംബൈയുടെതന്നെ ബൗളര്‍ ട്രെന്‍ഡ് ബൂള്‍ട്ടാണ്. ഫൈനില്‍ ബൂള്‍ട്ട് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. നാലോവറില്‍ 30 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതടക്കം സീസണില്‍ മൊത്തം 25 വിക്കറ്റുകളാണ് ബൂള്‍ട്ട് വീഴ്ത്തിയത്. എന്നാല്‍ റബാദയെ മറികടക്കാന്‍ ബൂള്‍ട്ടിനും സാധിച്ചില്ല. ഇനിയുള്ളവരൊന്നും ഫൈനലില്‍ കളിക്കാനില്ലാത്ത ബൗളര്‍മാരാണ്. അതുകൊണ്ട് റബാദയുടെ നേട്ടം സേഫാണ്.

നാലാം സ്ഥാനത്തുള്ളത് ആര്‍സിബിയുടെ യുസവേന്ദ്ര ചാഹലാണ്. 21 വിക്കറ്റുണ്ട് ചാഹലിന്. ബാംഗ്ലൂര്‍ നേരത്തെ തന്നെ പുറത്തായതിനാല്‍ ചാഹലിന് ഇനിയൊന്നും ചെയ്യാനില്ല. അഞ്ചാം സ്ഥാനത്ത് റാഷിദ് ഖാനാണ്. 16 കളിയില്‍ 20 വിക്കറ്റുള്ള റാഷിദിന്റെ ടീം ഹൈദരാബാദും രണ്ടാം ക്വാളിയഫയറില്‍ പുറത്തായതാണ്. ആറാം സ്ഥാനത്തുള്ള ജോഫ്ര ആര്‍ച്ചറുടെ ടീം രാജസ്ഥാന്‍ പ്ലേഓഫിലേ എത്തിയിരുന്നില്ല. പിന്നീടുള്ളത് ഡല്‍ഹിയുള്ള ആന്റിജ് നോര്‍ട്ടെയാണ്. താരം 16 കളിയില്‍ നിന്ന് 20 വിക്കറ്റെടുത്തിട്ടുണ്ട്. പത്ത് വിക്കറ്റെങ്കിലും എടുത്താലേ റബാദയെ മറികടക്കാന്‍ താരത്തിന് സാധിക്കൂ. അത് എന്തായാലും സാധ്യമല്ല.

നേരത്തെ ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറില്‍ നാല് വിക്കറ്റ് വീഴ്ത്തിയാണ് റബാദ പര്‍പ്പിള്‍ ക്യാപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അതേസമയം ബുംറ ആദ്യ പ്ലേഓഫില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അത് ഡല്‍ഹിക്കെതിരെയായിരുന്നു. കളിയിലെ താരമായതും ബുംറയായിരുന്നു. അതേസമയം ഫൈനലില്‍ റബാദയ്ക്കും ഇതുവരെ വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ റബാദയേക്കാള്‍ കുറച്ച് മത്സരമാണ് ബുംറ കളിച്ചത്. പര്‍പ്പിള്‍ ക്യാപ്പ് ആര്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോഴും സസ്‌പെന്‍സുണ്ട്.

Story first published: Tuesday, November 10, 2020, 22:15 [IST]
Other articles published on Nov 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X