വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അവന്‍ കുറച്ചുകൂടി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഡല്‍ഹി കപ്പടിച്ചേനെ!- ആകാഷ് ചോപ്ര

ഫൈനലില്‍ അഞ്ചു വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ നടന്ന ഫൈനലിനെ വിശകലനം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പുറത്താവലാണ് കളിയുടെ ഗതി തന്നെ മാറ്റിയതെന്നും പന്ത് കുറച്ചു നേരം കൂടി ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഡല്‍ഹി കിരീടം നേടുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലിലായിരുന്നു ചോപ്ര ഇക്കാര്യം പറഞ്ഞത്. റിഷഭ് പന്തിന്റെ വിക്കറ്റാണ് ഫൈനലിലെ ടേണിങ് പോയിന്റെന്നു നിസംശയം പറയാം. കാരണം ശ്രേയസ് അയ്യരും പന്തും ചേര്‍ന്ന് അപ്പോള്‍ മികച്ച കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്നു. നാലിന് 22 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇരുവരും 96 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടു വന്നതെന്നും ചോപ്ര വിലയിരുത്തി.

1

പുറത്തായ ഓവറില്‍ പന്ത് രണ്ടു ബൗണ്ടറികളടിച്ചിരുന്നു. കുറച്ചു നേരം കൂടി അദ്ദേഹം ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ 175-180 റണ്‍സോ ചിലപ്പോള്‍ 190 റണ്‍സോ ഡല്‍ഹി നേടുമായിരുന്നുവെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ഈ സീസണില്‍ ആദ്യമായി പന്ത് അപകടകാരിയായ കാണപ്പെട്ട മല്‍സരം കൂടിയായിരുന്നു ഫൈനലെന്നും അദ്ദേഹം പറയുന്നു.

IPL 2020: ധോണി മുതല്‍ ഉനദ്ഘട്ട് വരെ, ഫ്രാഞ്ചൈസികളുടെ കാശുകളഞ്ഞ 'ഫ്‌ളോപ്പ് ഇലവന്‍'IPL 2020: ധോണി മുതല്‍ ഉനദ്ഘട്ട് വരെ, ഫ്രാഞ്ചൈസികളുടെ കാശുകളഞ്ഞ 'ഫ്‌ളോപ്പ് ഇലവന്‍'

വളരെ നിരാശ ഉണ്ടാക്കുന്ന കാര്യമാണത്'- വിരാട് കോലി പാതി വഴിയില്‍ മടങ്ങുന്നതിനെക്കുറിച്ച് ലയണ്‍വളരെ നിരാശ ഉണ്ടാക്കുന്ന കാര്യമാണത്'- വിരാട് കോലി പാതി വഴിയില്‍ മടങ്ങുന്നതിനെക്കുറിച്ച് ലയണ്‍

ഒരുപാട് സമയമത്തിനു വളരെ മികച്ച രീതിയില്‍ പന്ത് ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പന്ത് തന്റെ അപകരമായ ശൈലി മറ്റെവിടേക്കോ കുടിയേറി പാര്‍ത്തുവെന്നു വരെ മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. അവിടെ നിന്നും പന്തിനെ തിരികെ കൊണ്ടു വന്നതാണ് നമ്മള്‍ ഫൈനലില്‍ കണ്ടതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. പന്ത് ഇതുപോലെ ബാറ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം എക്‌സ് ഫാക്ടറായി മാറുന്നതെന്നു നമുക്കറിയാം. ഞാന്‍ പന്തിന്റെ വലിയൊരു ഫാനാണ്, അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നതായും ചോപ്ര പറഞ്ഞു.

2

ഫൈനലില്‍ പന്ത് കുറച്ചു കൂടി ശ്രദ്ധിച്ച് ബാറ്റ് ചെയ്യേണ്ടിയിരുന്നു. കാരണം അദ്ദേഹം പുറത്തായ ഓവറില്‍ അതിനകം തന്നെ നല്ല റണ്‍സ് വന്നിരുന്നു. വേഗം കുറഞ്ഞ ആ ബൗണ്‍സറിനെതിരേ അദ്ദേഹം ശ്രദ്ധയോടെ കളിക്കണമായിരുന്നു. മറ്റൊരു ബൗണ്ടറിക്ക് പന്ത് ശ്രമിക്കരുതായിരുന്നു. എങ്കില്‍ മല്‍സരം മറ്റൊരു തലത്തിലേക്കു മാറുകയും ചെയ്യുമായിരുന്നു. ഐപിഎല്ലില്‍ പുതിയ ചാംപ്യന്‍മാരെയും നമുക്ക് കാണാന്‍ സാധിക്കുമായിരുന്നുവെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ഫൈനലിനു മുമ്പ് വരെയുള്ള മല്‍സരങ്ങളില്‍ പന്തിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്കുയര്‍ന്നിരുന്നില്ല. എന്നാല്‍ കലാശക്കളിയില്‍ 56 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ഈ സീസണില്‍ പന്തിന്റെ കന്നി ഫിഫ്റ്റി് കൂടിയായിരുന്നു ഇത്.

Story first published: Wednesday, November 11, 2020, 22:09 [IST]
Other articles published on Nov 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X