വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇത്തരം ക്യാച്ച് സ്വപ്‌നങ്ങളില്‍ മാത്രം, തരംഗമായി ജഡേജ- ഡുപ്ലെസിയുടെ അഭ്ഭുത പ്രകടനം

സുനില്‍ നരെയ്‌നെയാണ് ഇരുവരും ചേര്‍ന്നു പുറത്താക്കിയത്

അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മല്‍സരത്തില്‍ സിഎസ്‌കെയുടെ രവീന്ദ്ര ജഡേജ- ഫാഫ് ഡുപ്ലെസി ജോടി ചേര്‍ന്നെടുത്ത വണ്ടര്‍ ക്യാച്ചിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഉറപ്പായും ബൗണ്ടറിയാവേണ്ടിയിരുന്ന പന്താണ് ഇരുവരും ചേര്‍ന്ന് വിലപ്പെട്ട വിക്കറ്റായി മാറ്റിയെടുത്തത്.

പാറിപ്പറന്ന് ജഡേജ | stunning catch by Jadeja and du Plessis | Oneindia Malayalam
1

കൡയുടെ 11ാം ഓവറിലായിരുന്നു കാണികളെ അമ്പരപ്പിച്ച ക്യാച്ചിന്റെ പിറവി. ഇതിന് ഇരയായതാവട്ടെ സുനില്‍ നരെയ്‌നുമായിരുന്നു. സ്പിന്നര്‍ കാണ്‍ ശര്‍മയുടെ ഓവറായിരുന്നു ഇത്. ഓവറിലെ അവസാനത്തെ പന്ത് മിഡ് വിക്കറ്റിനും ലോങ് ഓണിനും ഇടയിലുള്ള ഗ്യാപ്പിലൂടെ നരെയ്ന്‍ ഉയര്‍ത്തിയടിച്ചു. മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജ തന്റെ വലതു വശത്തേക്ക് ഓടിയ ശേഷം മുഴുനീളെ ഡൈവ് ചെയ്ത് പന്ത് കൈയ്ക്കുള്ളിലാക്കി.

പക്ഷെ ഗ്രൗണ്ടില്‍ നിന്നും തെന്നിനീങ്ങിയ താരം ബൗണ്ടറി ലൈനില്‍ തൊടുമെന്ന് മനസ്സിലാക്കിയതോടെ വലതു കൈ കൊണ്ട് പന്ത് ലോങ് ഓണില്‍ തയ്യാറായി നിന്ന ഡുപ്ലെസിക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. ഡുപ്ലെസി ഇത് അനായാസം പിടികൂടിയതോടെ ക്യാച്ച് പൂര്‍ത്തിയാവുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് പോലും വിശ്വസിക്കാനാവാതെ സ്തബ്ധനായാണ് നരെയ്ന്‍ ക്രീസ് വിട്ടത്.

IPL 2020: ഫിഞ്ചിനെ റണ്ണൗട്ടാമാക്കായിരുന്നില്ലേയെന്നു പോണ്ടിങ്! ചെയ്യാത്തതിനു കാരണം അശ്വിന്‍ പറയുംIPL 2020: ഫിഞ്ചിനെ റണ്ണൗട്ടാമാക്കായിരുന്നില്ലേയെന്നു പോണ്ടിങ്! ചെയ്യാത്തതിനു കാരണം അശ്വിന്‍ പറയും

IPL 2020: ഇവരെ നേരിടുക അസാധ്യം; എക്കാലത്തേയും മികച്ച ട്വന്റി-20 ബൗളര്‍മാരെ തിരഞ്ഞെടുത്ത് വാട്‌സണ്‍IPL 2020: ഇവരെ നേരിടുക അസാധ്യം; എക്കാലത്തേയും മികച്ച ട്വന്റി-20 ബൗളര്‍മാരെ തിരഞ്ഞെടുത്ത് വാട്‌സണ്‍

സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഈ ക്യാച്ചിന്റെ വീഡിയോ ഷെയര്‍ ചെയ്യുകയും ജഡേജ- ഡുപ്ലെസി ജോടിയുടെ ടീം വര്‍ക്കിനെ പുകഴ്ത്തുകയും ചെയ്തിരിക്കുന്നത്. എന്തൊരു ക്യാച്ചാണിത്. എന്തുകൊണ്ടാണ് താന്‍ മികച്ച ഫീല്‍ഡറെന്ന് ജഡേജ വീണ്ടും തെളിയിച്ചുവെന്നായിരുന്നു ഒരു ട്വീറ്റ്.

മല്‍സരത്തില്‍ ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ അവസാന പന്തില്‍ 167 റണ്‍സിന് പുറത്താവുകയായിരുന്നു. ഓപ്പണിങിലേക്ക് ആദ്യമായി പ്രൊമോഷന്‍ ലഭിച്ച രാഹുല്‍ ത്രിപാഠിയാണ് (81) കെകെആറിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 51 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മറ്റുള്ളവരൊന്നും 20 റണ്‍സ് പോലും തികച്ചില്ല. സിഎസ്‌കെയ്ക്കു വേണ്ടി ഡ്വയ്ന്‍ ബ്രാവോ മൂന്നും സാം കറെന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, കാണ്‍ ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Wednesday, October 7, 2020, 22:27 [IST]
Other articles published on Oct 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X