വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കെകെആര്‍ ക്യാപ്റ്റനായി കാര്‍ത്തിക് മതി, എന്തുകൊണ്ട് മോര്‍ഗന്‍ വേണ്ട? ഹോഗ് പറയുന്നു

സ്ഥിരതയാര്‍ന്ന പ്രകടനമല്ല കെകെആര്‍ കാഴ്ചവയ്ക്കുന്നത്

1

ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനാവാതെ വിഷമിക്കുന്ന മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ദിനേഷ് കാര്‍ത്തികിനെ മാറ്റണമെന്ന് പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ബാറ്റിങിലും ദയനീയ പ്രകടനമാണ് ഈ സീസണില്‍ കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടു വീതം ജയവും തോല്‍വിയുമടക്കം നാലു പോയിന്റോടെ കെകെആര്‍ നാലാംസ്ഥാനത്താണ്.

IPL 2020: ഇന്ത്യക്കായി ഇനിയും കളിച്ചില്ലെന്ന് വിശ്വസിക്കാനാവുന്നില്ല- യാദവിന് കൈയടിIPL 2020: ഇന്ത്യക്കായി ഇനിയും കളിച്ചില്ലെന്ന് വിശ്വസിക്കാനാവുന്നില്ല- യാദവിന് കൈയടി

IPL 2020: 'ഗെയ്‌ലാട്ടം' എന്നു തുടങ്ങും? ആരാധകരുടെ കാത്തിരിപ്പ് നീളില്ല, പ്രതികരിച്ച് ജാഫര്‍IPL 2020: 'ഗെയ്‌ലാട്ടം' എന്നു തുടങ്ങും? ആരാധകരുടെ കാത്തിരിപ്പ് നീളില്ല, പ്രതികരിച്ച് ജാഫര്‍

കാര്‍ത്തികിനെ മാറ്റി പകരം ഇംഗ്ലണ്ടിനു ലോകകപ്പ് നേടിക്കൊടുത്ത നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ന് നായകസ്ഥാനം നല്‍കണമെന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ അഭിപ്രായത്തോടു താന്‍ യോജിക്കുന്നില്ലെന്നു ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് വ്യക്തമാക്കി. കാര്‍ത്തിക് തന്നെ ക്യാപ്റ്റനായി തുടരണമെന്നും അദ്ദേഹം പറയുന്നു.

മോര്‍ഗന്‍ മികച്ച ക്യാപ്റ്റന്‍ തന്നെ

മോര്‍ഗന്‍ മികച്ച ക്യാപ്റ്റന്‍ തന്നെ

കെകെആര്‍ ക്യാപ്റ്റനായി കാര്‍ത്തിക് തന്നെ തുടരണം. ടീമിനെ നയിക്കുന്നതില്‍ മോര്‍ഗന്റെ അനുഭവസമ്പത്ത് അദ്ദേഹം ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഹോഗ് ചൂണ്ടിക്കാട്ടി.
മോര്‍ഗന്‍ മഹാനായ ക്യാപ്റ്റന്‍ തന്നെയാണ്. ഇതുപോലൊരു താരത്തെ ടീമില്‍ ലഭിക്കുമ്പോള്‍ അയാളുടെ കഴിവ് പരമാവധി ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷെ കാര്‍ത്തിക് നന്നായി തന്നെ ടീമിനെ നയിക്കുന്നുണ്ട്, ക്യാപ്റ്റന്‍സിയില്‍ മോഗന്റെ മിടുക്ക് ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ഹോഗ് വിലയിരുത്തി.

മോര്‍ഗന്‍ എന്ത് കൊണ്ട് നായകനാവേണ്ട

മോര്‍ഗന്‍ എന്ത് കൊണ്ട് നായകനാവേണ്ട

ടീമില്‍ നാലു വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളൂവെന്ന കാര്യം നിങ്ങള്‍ തിരിച്ചറിയണം. മോര്‍ഗന്‍ ഇനി ചിലപ്പോള്‍ ബാറ്റിങില്‍ കുറച്ച് മല്‍സരങ്ങളില്‍ ഫ്‌ളോപ്പായാല്‍ പകരക്കാരനായി ടോം ബാന്റണിനെ കെകെആറിനു ടീമിലേക്കു കൊണ്ടുവരാം. എന്നാല്‍ മോര്‍ഗന്‍ ക്യാപ്റ്റനാണെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കി ബാന്റണിനെ കളിപ്പിക്കാന്‍ സാധിക്കില്ല.
അതുകൊണ്ടു തന്നെയാണ് ക്യാപ്റ്റനായി കാര്‍ത്തികില്‍ തന്നെ ഉറച്ചുനില്‍ക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നത്. അതോടൊപ്പം മോര്‍ഗന്റെ അനുഭവസമ്പത്ത് ഉപയോഗിക്കുകയും ചെയ്യണമെന്നും ഹോഗ് പറഞ്ഞു.

കെകെആര്‍ ഇന്നു സിഎസ്‌കെയ്‌ക്കെതിരേ

കെകെആര്‍ ഇന്നു സിഎസ്‌കെയ്‌ക്കെതിരേ

ഇന്നു എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് കെകെആറിന്റെ അഞ്ചാം റൗണ്ട് പോരാട്ടം. തൊട്ടുമുമ്പത്തെ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 18 റണ്‍സിനു തോറ്റ കെകെആര്‍ വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമിടുന്നത്.
മറുഭാഗത്ത് തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്കു ശേഷം അവസാന കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പത്തു വിക്കറ്റിനു കശാപ്പ് ചെയ്ത് തകര്‍പ്പന്‍ ഫോമിലേക്കു തിരിച്ചെത്തിയ സിഎസ്‌കെ ഇതാവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക.

Story first published: Wednesday, October 7, 2020, 8:25 [IST]
Other articles published on Oct 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X