ഐപിഎല്‍: ഒരേയൊരു യൂസഫ്, തോറ്റിട്ടും കുംബ്ലെ കേമന്‍... അപൂര്‍വ്വ റെക്കോര്‍ഡുകള്‍, അറിയാതെ പോവരുത്

Written By:
IPL 2018: അപൂര്‍വ്വ റെക്കോര്‍ഡുകളും സംഭവങ്ങളും | Oneindia Malayalam

മുംബൈ: ഐപിഎല്ലില്‍ ഒരിക്കലും റെക്കോര്‍ഡുകള്‍ക്കു ദാരിദ്ര്യമുണ്ടാിയിട്ടില്ല. 11 വയസ്സ് മാത്രമേ ആയിട്ടുള്ളൂവെങ്കിലും റെക്കോര്‍ഡുകളുടെ പെരുമഴയ്ക്കാണ് ടൂര്‍ണമെന്റ് സാക്ഷിയായത്. റെക്കോര്‍ഡുകള്‍ മാത്രമല്ല ചില അപൂര്‍വ്വ സംഭവങ്ങളും ക്രിക്കറ്റ് പ്രേമികള്‍ ഐപിഎല്ലില്‍ കണ്ടു.

ടൂര്‍ണമെന്റ് 11ാം സീസണിലേക്കു കടന്നപ്പോള്‍ ഇളക്കം തട്ടാതെ തന്നെ നില്‍ക്കുകയാണ് ചില റെക്കോര്‍ഡുകള്‍. ഇത്തരത്തില്‍ ഐപിഎല്ലിലെ അപൂര്‍വ്വ റെക്കോര്‍ഡുകളും സംഭവങ്ങളും എന്തൊക്കെയാണെന്നു ഒന്നു നോക്കാം.

മൂന്നു ഫൈനലുകള്‍ കളിച്ചു

മൂന്നു ഫൈനലുകള്‍ കളിച്ചു

ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ യൂസഫ് പഠാന്റെ പേരില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡുണ്ട്. കഴിഞ്ഞ 10 സീസണുകളിലെ ഫൈനലുകള്‍ പരിശോധിച്ചാല്‍ ഏഴു തവണയും കിരീടമണിഞ്ഞത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. മൂന്നു തവണ മാത്രമാണ് ചേസ് ചെയ്ത ടീം ജേതാക്കളായത്. ഈ മൂന്നു ടീമിലും യൂസഫ് പഠാനാന്‍ ഉണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം.
2008ലെ പ്രഥമ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ജേതാക്കളാക്കിയത്. യൂസഫായിരുന്നു. ഫൈനലില്‍ 22 റണ്‍സിനു മൂന്നു വിക്കറ്റെടുത്ത താരം 56 റണ്‍സും നേടിയാണ് ടീമിന്റെ വിജയശില്‍പ്പിയായത്. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും യൂസഫ് സ്വന്തമാക്കിയിരുന്നു.

 കൊല്‍ക്കത്തയ്‌ക്കൊപ്പം രണ്ടു തവണ

കൊല്‍ക്കത്തയ്‌ക്കൊപ്പം രണ്ടു തവണ

2012ലെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിരയിലായിരുന്നു യൂസഫ്. അന്നു പക്ഷെ കാര്യമായ സംഭാവന നല്‍കാന്‍ താരത്തിനായില്ല. ബാറ്റിങില്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായ യൂസഫ് ബൗളിങില്‍ ഒരോവറില്‍ 17 റണ്‍സും വിട്ടുകൊടുത്തിരുന്നു. എങ്കിലും സിഎസ്‌കെയെ തോല്‍പ്പിച്ചു കൊല്‍ക്കത്ത കിരീടം നേടി.
2014ലെ ഫൈനലില്‍ വീണ്ടും കെകെആറിനു വേണ്ടി യൂസഫ് ഫൈനലില്‍ കളിച്ചു. 200 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്കു വേണ്ടി മനീഷ് പാണ്ഡെയ്‌ക്കൊപ്പം 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ യൂസഫിനു സാധിച്ചു.

ഇന്ത്യക്കു വേണ്ട, ഐപിഎല്ലിനു വേണം

ഇന്ത്യക്കു വേണ്ട, ഐപിഎല്ലിനു വേണം

ഐപിഎല്ലില്‍ നിരവധി താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചിട്ടുണ്ട്. ഓരോ സീസണിലും യുവതാരങ്ങള്‍ ഐപിഎല്ലിലൂടെ ടീം ഇന്ത്യയുടെ ഭാഗമാവുകയും ചെയ്തു. എന്നാല്‍ ഐപിഎല്ലില്‍ 100ന് അടുത്ത മല്‍സരങ്ങള്‍ കളിച്ചിട്ടും ഒരിക്കല്‍പ്പോലും ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ ഭാഗ്യം ലഭിക്കാത്ത താരമാണ് രജത് ഭാട്ടിയ. കഴിഞ്ഞ 10 സീസണുകളിലും ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഭാട്ടിയ 95 മല്‍സരങ്ങളാണ് കളിച്ചത്.
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കു വേണ്ടി കളിച്ച ഭാട്ടിയ 7.40 ശരാശരിയില്‍ 71 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഉത്തപ്പ- പാണ്ഡെ കൂട്ടുകെട്ട്

ഉത്തപ്പ- പാണ്ഡെ കൂട്ടുകെട്ട്

ഐപിഎല്ലില്‍ നിരവധി ശ്രദ്ധേയമായ ബാറ്റിങ കൂട്ടുകെട്ടുകളുണ്ടായിട്ടുണ്ട്. എന്നാല്‍ അപൂര്‍വ്വമായൊരു റെക്കോര്‍ഡിനും ഐപിഎല്‍ സാക്ഷിയായി. റോബിന്‍ ഉത്തപ്പ- മനീഷ് പാണ്ഡെ എന്നിവരാണ് ഈ സൂപ്പര്‍ കോമ്പിനേഷന്‍. കഴിഞ്ഞ 10 സീസണുകളിലും ഇരുവരും ഒരേ ടീമിനുവേണ്ടിയാണ് കളിച്ചത്. തുടര്‍ച്ചയായി 10 സീസണുകള്‍ ഒരുമിച്ച് കളിച്ചെങ്കിലും അത് ഒരേ ടീമിനു വേണ്ടിയല്ലെന്നതാണ് മറ്റൊരു ഹൈലൈറ്റ്.
2008ല്‍ മുംബൈ ഇന്ത്യന്‍സ് നിരയിലായിരുന്നു ഉത്തപ്പയും പാണ്ഡെയും. പിന്നീടുള്ള രണ്ടു സീസണുകളിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് ഇരുവരും ബാറ്റേന്തിയത്. 2009ല്‍ ആര്‍സിബിക്കായി കളിക്കുമ്പോഴാണ് ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് പാണ്ഡെ സ്വന്തം പേരില്‍ കുറിച്ചത്.

 2011ല്‍ പൂനെയിലേക്ക്

2011ല്‍ പൂനെയിലേക്ക്

രണ്ടു സീസണുകള്‍ ആര്‍സിബിക്കു വേണ്ടി കളിച്ച ഉത്തപ്പയെയും പാണ്ഡെയെയും 2011ല്‍ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ റൈസിങ് പൂനെ ജയന്റ്‌സ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നു. 2013 വരെ പൂനെയ്‌ക്കൊപ്പമായിരുന്നു ഇരുവരും.
2013ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഉത്തപ്പയെയും പാണ്ഡെയെയും തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നു. പിന്നീടുള്ള നാലു സീസണുകളിലും കെകെആറിന്റെ മിന്നും താരങ്ങളായിരുന്നു ഇരുവരും. 2014ല്‍ കെകെആറിന്റെ കിരീടവിജയത്തില്‍ ഉത്തപ്പയും പാണ്ഡെയും നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഉത്തപ്പ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായത് പാണ്ഡെയായിരുന്നു.
കഴിഞ്ഞ സീസണോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഉത്തപ്പയെ കെകെആര്‍ നിലനിര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് പാണ്ഡെ.

തോറ്റിട്ടും കുംബ്ലെ കേമന്‍

തോറ്റിട്ടും കുംബ്ലെ കേമന്‍

ഐപിഎല്ലിന്റെ കഴിഞ്ഞ 10 സീസണുകളിലെ ഫൈനല്‍ പരിശോധിച്ചാല്‍ ഫൈനലില്‍ ചില കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. ഇതുവരെ നടന്ന 10 ഫൈനലുകളില്‍ ഒമ്പതു തവണയും ചാംപ്യന്‍മാരായ ടീമിന്റെ താരമാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കിയത്. എന്നാല്‍ ഒരു തവണ റണ്ണറപ്പായ ടീമിന്റെ താരമാണ് കളിയിലെ കേമനായത്. ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പേരിലാണ് ഈ റെക്കോര്‍ഡ്.
2009ല്‍ ഐപിഎല്ലിന്റെ രണ്ടാം സീസണിലെ ഫൈനലിലായിരുന്നു കുംബ്ലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.

 മാസ്മരിക ബൗളിങ്

മാസ്മരിക ബൗളിങ്

ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കുംബ്ലെ തകര്‍പ്പന്‍ ബൗളിങാണ് കാഴ്ചവച്ചത്. നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത കുംബ്ലെ നാലു വിക്കറ്റ് പോക്കറ്റിലാക്കി. പക്ഷെ അദ്ദേഹത്തിന്റെ മാസ്മരിക സ്‌പെല്ലിനും ആര്‍സിബിയെ രക്ഷിക്കാന്‍ സാധിച്ചില്ല.
ആദ്യ ഓവറില്‍ തന്നെ ഡെക്കാന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ആദം ഗില്‍ക്രിസ്റ്റിനെ പൂജ്യത്തിനു പുറത്താക്കിയ കുംബ്ലെ പിന്നീട് അപകടകാരികളായ ആന്‍ഡ്രു സൈമണ്ട്‌സ്, രോഹിത് ശര്‍മ, വേണുഗോപാല്‍ റാവു എന്നിവരെയും പുറത്താക്കി. ആദ്യം ബാറ്റ് ചെയ്ത ഡെക്കാനെ ആറു വിക്കറ്റിന് 143 റണ്‍സിലൊതുക്കിയത് കുംബ്ലെയായിരുന്നു.
പക്ഷെ കുംബ്ലെയുടേതു പോലുള്ള ഹീറോയിസം പുറത്തെടുക്കുന്നതില്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ബാംഗ്ലൂര്‍ ആറു റണ്‍സിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.

ഒരേയൊരു മക്കുല്ലം

ഒരേയൊരു മക്കുല്ലം

2008ലെ ഐപിഎല്ലിന്റെ പ്രഥമ സീസണിലെ ഉദ്ഘാടന മല്‍സരം വെടിക്കെട്ടോടെയാണ് തുടങ്ങിയത്. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ കളിയില്‍ അന്നു സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി പുറത്താവാതെ 158 റണ്‍സ് വാരിക്കൂട്ടിയിരുന്നു.
മക്കുല്ലത്തിന്റെ ഈ മിന്നല്‍ സെഞ്ച്വറിക്കു ശേഷം 49 സെഞ്ച്വറികള്‍ കൂടി ഐപിഎല്ലില്‍ കണ്ടു. പക്ഷെ മക്കുല്ലത്തിനു ശേഷം കൊല്‍ക്കത്തയുടെ ഒരു താരത്തിനു പോലും ഐപിഎല്ലില്‍ സെഞ്ച്വറി നേടാന്‍ ആയിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.
ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ ടീമെന്ന റെക്കോര്‍ഡ് ബാംഗ്ലൂരിന്റെ പേരിലാണ്. 12 സെഞ്ച്വറികളാണ് ആര്‍സിബി താരങ്ങള്‍ നേടിയത്. താരങ്ങളില്‍ തലപ്പത്ത് ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. ആറു സെഞ്ച്വ്വറികളാണ് വിവിധ ടീമുകള്‍ക്കായി ഗെയ്ല്‍ അടിച്ചെടുത്തത്.

ഐപിഎല്‍: ഈ സീസണിലെ 'വല്ല്യേട്ടന്‍'മാര്‍... തലപ്പത്ത് താഹിര്‍, ടീമിനു ബാധ്യത ആരൊക്കെ?

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, May 14, 2018, 12:19 [IST]
Other articles published on May 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍