വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ ഡബിള്‍ സെഞ്ച്വറി ആര്‍ക്ക്? പ്രവചിച്ച് പൂനം യാദവ്

മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുകയെന്നത് അത്ര വലിയ സംഭവല്ല. കാരണം വെറും സെഞ്ച്വറി നേടുന്ന ലാഘവത്തോടെ പലരും ഇതിനകം ഈ നേട്ടം കൈവരിച്ചു കഴിഞ്ഞു. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ആദ്യമായി ഡബിളടിച്ച് മറ്റുള്ളവര്‍ക്കു പ്രചോദനമായത്. പിന്നീട് വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഫഖര്‍ സമാന്‍ എന്നിവരും ഈ നേട്ടത്തിന് അവകാശികളായിട്ടുണ്ട്.

കോലി അത്ര പോരാ! തനിക്ക് അദ്ദേഹമാവേണ്ട, പകരം ആ താരമാവണമെന്ന് പാക് സെന്‍സേഷന്‍

ഐപിഎല്ലും ഇന്ത്യയുടെ 'ഫാബ് ഫോറും'... മിന്നിയത് ആര്? എല്ലാം പറയും ഈ കണക്കുകള്‍

അതേസമയം, വനിതാ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് അത്ര സാധാരണ കാര്യമല്ല. രണ്ടു പേര്‍ മാത്രമേ ഏകദിനത്തില്‍ ഇതുവരെ ഡബിള്‍ നേടിയിട്ടുള്ളൂ. ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ ഡബിള്‍ നേടാന്‍ ശേഷിയുള്ള താരം ആരെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പ്രമുഖ സ്പിന്നര്‍ പൂനം യാദവ്.

ഇന്ത്യയുടെ യുവ ഓപ്പണര്‍ സ്മൃതി മന്ദാനയായിരിക്കും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുകയെന്ന് പൂനം പറഞ്ഞു. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം. വുമണ്‍ ഇന്‍ ബ്ലൂവിനായി ഏകദിനത്തില്‍ ആരായിരിക്കും ഡബിള്‍ നേടുകയെന്നാണ് നിങ്ങള്‍ക്കു തോന്നുന്നത് എന്നായിരുന്നു ചോദ്യം. സ്മൃതി മന്ദാനയായിരിക്കുമെന്നാണ് തനിക്കു തോന്നുന്നത്. നിങ്ങള്‍ക്കു എന്തു തോന്നുന്നുവെന്ന് പൂനവും തിരിച്ചു ചോദിക്കുകയായിരുന്നു.

ബൗള്‍ ചെയ്യാന്‍ ഏത് ബുദ്ധിമുട്ട് നേരിട്ട താരം ആരെന്ന മറ്റൊരു ചോദ്യത്തിനു ന്യൂസിലാന്‍ഡിന്റെ സോഫി ഡെവിനെന്നായിരുന്നു പൂനത്തിന്റെ ഉത്തരം.

വനിതകളുടെ ഏകദിന ക്രിക്കറ്റില്‍ ഇതുവരെ രണ്ടു താരങ്ങളാണ് ഡബിള്‍ സെഞ്ച്വറി തങ്ങളുടെ പേരിലാക്കിയിട്ടുള്ളത്. ന്യൂസിലാന്‍ഡിന്റെ അമേലിയ കേര്‍, ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്ക് എന്നിവരാണ് എലൈറ്റ് ലിസ്റ്റിലുള്ള താരങ്ങള്‍. അയര്‍ലാന്‍ഡിനെതിരേ പുറത്താവാതെ 232 റണ്‍സെടുത്ത കേറിന്റെ പേരിലാണ് റെക്കോര്‍ഡ്. ഡെന്‍മാര്‍ക്കിനെതിരേ പുറത്താവാതെ 229 റണ്‍സാണ് ക്ലാര്‍ക്ക് നേടിയത്.

അതേസമയം, ഏകദിനത്തില്‍ ഇന്ത്യയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ദീപ്തി ശര്‍മയുടെ പേരിലാണ്. 2017ല്‍ നടന്ന ഏകദിനത്തില്‍ അയര്‍ലാന്‍ഡിനെതിരേ 188 റണ്‍സാണ് പൂനം അടിച്ചെടുത്തത്.

വനിതാ ക്രിക്കറ്റില്‍ ആകെ പിറന്ന ഡബിള്‍ സെഞ്ച്വറികളേക്കാള്‍ കൂടുതല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ പേരിലുണ്ടെന്നതാണ് ശ്രദ്ധേയം. മൂന്നു ഡബിള്‍ സെഞ്ച്വറികളാണ് ഹിറ്റ്മാന്‍ ഇതിനകം വാരിക്കൂട്ടിയത്. ഉയര്‍ന്ന സ്‌കോര്‍ 264 റണ്‍സാണ്. ഇവ രണ്ടും ലോക റെക്കോര്‍ഡ് കൂടിയാണ്.

2010ലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സച്ചിന്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി നേടി ചരിത്രം കുറിക്കുന്നത്. ഈ മല്‍സരം നടന്നത് ഇന്ത്യയില്‍ തന്നെയായിരുന്നു.

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മാസം നടന്ന വനിതകളുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം കൂടിയാണ് പൂനം. ഓസ്‌ട്രേലിയക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ നാലു വിക്കറ്റുകളടക്കം 10 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. ടൂര്‍ണമെന്റിലെ കൡക്കാരെ ഉള്‍പ്പെടുത്തി ഐസിസി ഡ്രീം പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഇന്ത്യയില്‍ നിന്നും ഇടംപിടിച്ച ഏക താരവും പൂനമായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, March 23, 2020, 14:49 [IST]
Other articles published on Mar 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X