വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയെ ഇനി 'പിടിച്ചാല്‍ കിട്ടില്ല'... തിരക്കേറിയ ഷെഡ്യൂള്‍, 2023 വരെ ഡേറ്റില്ല!!

2023 വരെയുള്ള ഇന്ത്യയുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു

ദില്ലി: തിരക്കേറിയ ഷെഡ്യൂളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത്. ഒന്നിനു പിറകെ ഒന്നായി പരമ്പരകള്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം 2023ലെ ലോകകപ്പ് വരെയുള്ള വിവിധ ടീമുകളുടെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഐസിസി പുറത്തുവിട്ടു.

ഇതിലാണ് ഇന്ത്യയുടെ ഭാവി പര്യടനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങളുള്ളത്. ഫ്യൂച്ചര്‍ ടൂര്‍ പ്രോഗാമില്‍ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെക്കുറിച്ചും പറയുന്നുണ്ട്. രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരിക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്. ഒമ്പത് ടീമുകള്‍ മൂന്ന് വീതം എവേ പരമ്പരകളും ഹോ പരമ്പരകളും കളിക്കും. 2019 മുതല്‍ 23 വരെ നാലു വര്‍ഷം കൊണ്ട് മൂന്നു ഫോര്‍മാറ്റുകളിലുമായി 200 ദിവസത്തിലധികം ഇന്ത്യക്കു മല്‍സരങ്ങളുണ്ട്.

ഹോം ടെസ്റ്റ് ഷെഡ്യൂള്‍

ഹോം ടെസ്റ്റ് ഷെഡ്യൂള്‍

2019 ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ രണ്ടു വീതം ടെസ്റ്റുകളില്‍ ഇന്ത്യ കളിക്കും. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ അഞ്ചു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്‌ക്കെത്തും.
2021 നവംബറില്‍ ന്യൂസിലന്‍ഡുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടും. 2022 ഫെബ്രുവരിയില്‍ ശ്രീലങ്കയുമായി മൂന്നു ടെസ്റ്റുകളുടെ പരമ്പരയും ഇതേ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയുമായി നാലു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ നാട്ടില്‍ കളിക്കും.

ഇന്ത്യയുടെ എവേ ടെസ്റ്റ് ഷെഡ്യൂള്‍

ഇന്ത്യയുടെ എവേ ടെസ്റ്റ് ഷെഡ്യൂള്‍

2019 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. 2020 ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിലും രണ്ടടു ടെസ്റ്റുകളില്‍ ഇന്ത്യ മാറ്റുരയ്ക്കും. ഇതേ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് നാലു ടെസ്റ്റുകളാണ്.
2021 ജൂണില്‍ ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളും ഡിസംബറില്‍ ദക്ഷിണാഫ്രിക്കയില്‍ മൂന്നു ടെസ്റ്റുകളും ഇന്ത്യ കളിക്കും. 2022ല്‍ ബംഗ്ലദേശില്‍ രണ്ടു ടെസ്റ്റുകളും ഇന്ത്യക്കുണ്ട്.

നിശ്ചിത ഓവര്‍ മല്‍സരം ഷെഡ്യൂള്‍ (ഹോം)

നിശ്ചിത ഓവര്‍ മല്‍സരം ഷെഡ്യൂള്‍ (ഹോം)

2019 നവംബര്‍ - ബംഗ്ലാദേശിനെതിരേ രണ്ടു ട്വന്റി20 മല്‍സരങ്ങള്‍
2019 ഡിസംബര്‍- വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മല്‍സരങ്ങളും
2020 ജനുവരി- ഓസ്‌ട്രേലിയക്കെതിരേ മൂന്ന് ഏകദിനങ്ങള്‍
2020 മാര്‍ച്ച്- ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യും കളിക്കും
2020 സപ്തംബര്‍- ഇംഗ്ലണ്ടിനെതിരേ മൂന്ന് വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങള്‍
2021 മാര്‍ച്ച്- അഫ്ഗാനിസ്താനെതിരേ മൂന്ന് ഏകദിനങ്ങള്‍
2021 ഒക്‌ടോബര്‍- ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നു വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങള്‍
2021 നവംബര്‍- ന്യൂസിലന്‍ഡിനെതിരേ മൂന്ന് ട്വന്റി20 മല്‍സരങ്ങള്‍
2022 ഫെബ്രുവരി- വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങള്‍. ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് ട്വന്റി20 മല്‍സരങ്ങള്‍.
2022 ഒക്ടോബര്‍- ഓസ്‌ട്രേലിയക്കെതിരേ മൂന്ന് ട്വന്റി20 മല്‍സരങ്ങള്‍
2022 ഡിസംബര്‍- ശ്രീലങ്കയ്‌ക്കെതിരേ അഞ്ച് ഏകദിനങ്ങള്‍
2023 ജനുവരി- ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ മൂന്ന് വീതം ഏകദിനങ്ങള്‍
2023 ഫെബ്രുവരി- ഐസിസി ലോകകപ്പ് (വേദി ഇന്ത്യ തന്നെ)

നിശ്ചിത ഓവര്‍ മല്‍സരം ഷെഡ്യൂള്‍ (എവേ)

നിശ്ചിത ഓവര്‍ മല്‍സരം ഷെഡ്യൂള്‍ (എവേ)

2019 ജൂലൈ- വിന്‍ഡീസിനെതിരേ മൂന്നു വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങള്‍
2020 ഫെബ്രുവരി- ന്യൂസിലന്‍ഡിനെതിരേ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മല്‍സരങ്ങളും
2020 ജൂലൈ- ശ്രീലങ്കയ്‌ക്കെതിരേ മൂന്നു വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങള്‍
2020 ഓഗസ്റ്റ്- സിംബാബ്‌വെയ്‌ക്കെതിരേ മൂന്ന് ഏകദിനങ്ങള്‍
2020 ഒക്ടോബര്‍- ഓസ്‌ട്രേലിയക്കെതിരേ 3 ട്വന്റി20 മല്‍സരങ്ങള്‍
2020 ഒക്ടോബര്‍- നവംബര്‍- ലോക ട്വന്റി20 ചാംപ്യന്‍ഷിപ്പ്
2020 നവംബര്‍- ഓസ്‌ട്രേലിയക്കെതിരേ മൂന്ന് ഏകദിനങ്ങള്‍
2021 ജൂലൈ- ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് ഏകദിനങ്ങള്‍
2021 ഡിസംബര്‍- ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് ട്വന്റി20 മല്‍സരങ്ങള്‍
2022 മാര്‍ച്ച്- ന്യൂസിലന്‍ഡിനെതിരേ മൂന്ന് ഏകദിനങ്ങള്‍
2022 ജൂലൈ- ഇംഗ്ലണ്ടിനെതിരേ മൂന്ന് വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങള്‍
2022 ഓഗസ്റ്റ്- വിന്‍ഡീസിനെതിരേ മൂന്നു വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങള്‍
2022 നവംബര്‍- ബംഗ്ലാദേശിനെതിരേ മൂന്ന് ഏകദിനങ്ങള്‍

ഹിറ്റ്മാന് മുന്നില്‍ എന്ത് യോ യോ? അനായാസം... വിമര്‍ശകരെ സിക്‌സറിലേക്ക് പറത്തി ഹിറ്റ്മാന് മുന്നില്‍ എന്ത് യോ യോ? അനായാസം... വിമര്‍ശകരെ സിക്‌സറിലേക്ക് പറത്തി

Story first published: Thursday, June 21, 2018, 15:36 [IST]
Other articles published on Jun 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X