വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് സൂക്ഷിച്ചോ, ഇന്ത്യ തുടങ്ങിക്കഴിഞ്ഞു... ആതിഥേയരെ മലര്‍ത്തിയടിച്ച് എ ടീം ചാംപ്യന്‍മാര്‍

ഫൈനലില്‍ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് ലയണ്‍സിനെ ഇന്ത്യ തോല്‍പ്പിച്ചത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇറങ്ങുന്ന ടീം ഇന്ത്യക്കു പ്രചോദനമേകി എ ടീമിന് കിരീടം. ഇംഗ്ലണ്ടില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലാണ് മറുനാടന്‍ മലയാളി താരം ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യന്‍ എ ടീം ജേതാക്കളായത്. ഫൈനലില്‍ ഇംഗ്ലണ്ട് ലയണ്‍സിനെ അഞ്ചു വിക്കറ്റിന് ശ്രേയസും സംഘവും തകര്‍ത്തുവിടുകയായിരുന്നു.

പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ശേഷമാണ് പിന്നീടുള്ള എല്ലാ കളികളിലും ജയിച്ച് ഇന്ത്യ കപ്പുയര്‍ത്തിയത്. ഇന്ത്യ എ, ഇംഗ്ലണ്ട് ലയണ്‍സ് എന്നിവരെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസ് എ ടീമാണ് പരമ്പരയില്‍ മാറ്റുരച്ച മറ്റൊരു ടീം.

ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍

ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ശ്രേയസ് എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ ഒമ്പതു വിക്കറ്റിന് 264 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. സാം ഹെയ്‌നിന്റെ (108) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 122 പന്തുകളിലല്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
83 റണ്‍സെടുത്ത ലിയാം ലിവിങ്‌സ്‌റ്റോണാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. മറ്റു താരങ്ങളൊന്നും 15നു മുകളില്‍ സ്‌കോര്‍ ചെയ്തില്ല.

 ബൗളിങില്‍ തിളങ്ങി ചഹറും ഖലീലും

ബൗളിങില്‍ തിളങ്ങി ചഹറും ഖലീലും

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട പേസര്‍ ദീപക് ചഹര്‍ ഫൈനലില്‍ മിന്നും പ്രകടനത്തോടെയാണ് ഇത് ആഘോഷിച്ചത്. മൂന്നു വിക്കറ്റുമായി താരം മിന്നി. 10 ഓവറില്‍ 58 റണ്‍സിനാണ് ചഹര്‍ മൂന്നു പേരെ പുറത്താക്കിയത്.
ഖലീല്‍ അഹമ്മദും ഇന്ത്യന്‍ എ ടീമിനായി മൂന്നു വിക്കറ്റ് പോക്കറ്റിലാക്കി. ശര്‍ദ്ദുല്‍ താക്കൂറിന് രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റെടുത്തു.

ടീം ഗെയിമിന്റെ വിജയം

ടീം ഗെയിമിന്റെ വിജയം

മറുപടി ബാറ്റിങില്‍ ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തവരെല്ലം നിര്‍ണായക സംഭാവനകള്‍ നല്‍കി. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും ഒറ്റയക്ക സ്‌കോറില്‍ പുറത്തായില്ലെന്നതാണ് ശ്രദ്ധേയം. 48.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു.
വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. പന്ത് പുറത്താവാതെ 64 റണ്‍സെടുത്തു.

മുന്നില്‍ നിന്ന് നയിച്ച് പന്ത്

മുന്നില്‍ നിന്ന് നയിച്ച് പന്ത്

കഴിഞ്ഞ ഐപിഎല്ലിലെ മിന്നും താരമായിരുന്ന പന്ത് ദേശീയ ടീമിനാപ്പവും പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. 62 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 64 റണ്‍സ് നേടിയ പന്താണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ക്യാപ്റ്റന്‍ ശ്രേയസ് 44 റണ്‍സ് നേടിയപ്പോള്‍ 40 റണ്‍സുമായി മയാങ്ക് അഗര്‍വാളും തിളങ്ങി. ഹനുമാ വിഹാരി (37), ക്രുനാല്‍ പാണ്ഡ്യ (34*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ശുഭ്മാന്‍ ഗില്‍ 20ഉം പൃഥ്വി ഷാ 15ഉം റണ്‍സെടുത്ത് പുറത്തായി.

ആദ്യ കളിയില്‍ തോല്‍വി

ആദ്യ കളിയില്‍ തോല്‍വി

ത്രിരാഷ്ട്ര പരമ്പരയ്ക്കു മുന്നോടിയായി നടന്ന പരിശീല മല്‍സരങ്ങളില്‍ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. എന്നാല്‍ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് അടിതെറ്റി. ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് ഇന്ത്യയെ തുരത്തുകയായിരുന്നു. എന്നാല്‍ ഈ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇന്ത്യ ശക്തമായി തിരിച്ചുവന്നു. തുടര്‍ച്ചയായി മൂന്നു കളികളിലും ജയിച്ച് ഇന്ത്യ കലാശക്കളിക്കു യോഗ്യത നേടുകയായിരുന്നു.
രണ്ടു തവണ വിന്‍ഡീസിനെയും ഒരു കളിയില്‍ ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ തുരത്തിയത്. ഒടുവില്‍ ഫൈനലിലും ഇന്ത്യ ജയമാവര്‍ത്തിക്കുകയായിരുന്നു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Tuesday, July 3, 2018, 12:11 [IST]
Other articles published on Jul 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X