വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈയില്‍ കരീബിയന്‍ കശാപ്പ്... വിന്‍ഡീസിനെ നാണംകെടുത്തി ടീം ഇന്ത്യ, ജയം 224 റണ്‍സിന്

രോഹിത്തും റായുഡുവും ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടി

1
44269
മുംബൈയില്‍ കരീബിയന്‍ കശാപ്പ് | Oneindia Malayalam

മുംബൈ: ലോക ഒന്നാം റാങ്കുകാരുടെ തനിനിറം പുറത്തെടുത്ത ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നാണംകെടുത്തി. നാലാം ഏകദിനത്തില്‍ 224 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. മൂന്നാം ഏകദിനത്തിലെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇന്ത്യ കരീബിയന്‍സിനു മേല്‍ കത്തിക്കയറുകയായിരുന്നു.ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിന്‍ഡീസിന് അപ്രാപ്യമായ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് ഇന്ത്യ നേടിയിരുന്നു. മറുപടിയില്‍ ഖലീല്‍ അഹമ്മദിന്റെ തീപ്പൊരി ബൗളിങ് വിന്‍ഡീസിന്റെ കഥ കഴിക്കുകയായിരുന്നു. 36.2 ഓവറില്‍ വെറും 153 റണ്‍സിന് വിന്‍ഡീസ് കൂടാരംകയറി.

11

ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (54*) പൊരുതിനേടിയ ഫിഫ്റ്റിയാണ് വിന്‍ഡീസിനെ കൂടുതല്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല.
ഈ പരമ്പരയില്‍ വിന്‍ഡീസിന്റെ ഹീറോകളായ ഷെയ് ഹോപ്പിനെയും (0) ഷിംറോണ്‍ ഹെറ്റ്‌മെയറെയും (13) നേരത്തേ തന്നെ പുറത്താക്കിയാണ് ഇന്ത്യ ജയം അനായാസമാക്കിയത്.

നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ വമ്പന്‍ ജയത്തിലേക്ക്. ഇന്ത്യ നല്‍കിയ 378 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 14 ഓവര്‍ കഴിഞ്ഞപ്പോള്‍ ആറു വിക്കറ്റിന് 56 റണ്‍സെന്ന പരിപാതകരമായ അവസ്ഥയിലാണ്. നാലു വിക്കറ്റ് മാത്രം ശേഷിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 322 റണ്‍സ് വേണം. ചന്ദര്‍പോള്‍ ഹേംരാജ് (14), കിരെണ്‍ പവല്‍ (4), ഷെയ് ഹോപ്പ് (0), മര്‍ലോണ്‍ സാമുവല്‍സ് (18), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (13), റോമെന്‍ പവെല്‍ (1) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റ് വീതമെടുത്ത ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാറിനും രവീന്ദ്ര ജ‍ഡേജയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 377 റണ്‍സ് അടിച്ചെടുത്തത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (162) അമ്പാട്ടി റായുഡുവിന്റെയും (100) സെഞ്ച്വറികളാണ് ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്. 137 പന്തുകളില്‍ 20 ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. കരിയറില്‍ താരത്തിന്റെ 21ാം സെഞ്ച്വറിയാണിത്. 81 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും പായിച്ചാണ് റായുഡു 100 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍ (38), വിരാട് കോലി (16), എംഎസ് ധോണി (23) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കേദാര്‍ ജാദവും (16*) രവീന്ദ്ര ജഡേജയും (7*) പുറത്താവാതെ നിന്നു.

 മികച്ച തുടക്കം

മികച്ച തുടക്കം

മികച്ച തുടക്കമാണ് ഇന്ത്യക്കു രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഈ സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനിടെയാണ് ധവാനെ പുറത്താക്കി വിന്‍ഡീസ് കളിയിലേക്കു തിരിച്ചുവന്നത്. 12ാം ഓവറിലെ അഞ്ചാം പന്തില്‍ കീമോ പോളിന്റെ ബൗളിങില്‍ ധവാനെ മിഡ് വിക്കറ്റില്‍ കിരെണ്‍ പവെല്‍ പിടികൂടുകയായിരുന്നു.
40 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.

കോലിക്കു നാലാം സെഞ്ച്വറിയില്ല

കോലിക്കു നാലാം സെഞ്ച്വറിയില്ല

കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും സെഞ്ച്വറിയുമായി നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ കോലിക്ക് പക്ഷെ ഈ മല്‍സരത്തില്‍ സെഞ്ച്വറി ആവര്‍ത്തിക്കാനായില്ല.
17ാം ഓവറിലെ നാലാം പന്തില്‍ കെമര്‍ റോച്ചാണ് സ്‌റ്റേഡിയത്തെ നിശബ്ധമാക്കി കോലിയെ (16) പുറത്താക്കിയത്. റോച്ചിന്റെ മികച്ചൊരു പന്തില്‍ കോലിയെ വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പ് ക്യാച്ചെടുക്കുകയായിരുന്നു. 17 പന്തുകളില്‍ രണ്ടു ബൗണ്ടറികളോടെയാണ് കോലി 16 റണ്‍സെടുത്തത്.

കോലിയല്ല, രോഹിത്തിന്റെ ഊഴം

കോലിയല്ല, രോഹിത്തിന്റെ ഊഴം

കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഇന്ത്യന്‍ ബാറ്റിങിന്റെ ചുമതല വൈസ് ക്യാപ്റ്റന്‍ രോഹിത് ഏറ്റെടുക്കുകയായിരുന്നു. കോലി നേരത്തേ പുറത്തായെങ്കിലും മികച്ച ഇന്നിങ്‌സിലൂടെ രോഹിത് ടീമിനെ കരകയറ്റി. കരിയറിലെ
21ാം ഏകദിന സെഞ്ച്വറിയാണ് ഹിറ്റ്മാന്‍ കണ്ടെത്തിയത്.
ഓപ്പണറെന്ന നിലയില്‍ ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ നിന്നും 21 സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ താരമാണ് രോഹിത്. 107 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം. 102 ഇന്നിങ്‌സുകളില്‍ 21 സെഞ്ച്വറിയടിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് തലപ്പത്ത്.

ടീമില്‍ സ്ഥാനമുറപ്പിച്ച് റായുഡു

ഇന്ത്യയുടെ ഏകദിന ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കിക്കൊണ്ടാണ് റായുഡു സെഞ്ച്വറിയുമായി കസറിയത്. കരിയറിലെ മൂന്നാമത്തെ ഏകദിന സെഞ്ച്വറിയാണ് റായുഡു ഈ കളിയില്‍ നേടിയത്. 80 പന്തുകളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് റായുഡു സെഞ്ച്വറിയിലേക്കു കുതിച്ചെത്തിയത്.
2017ല്‍ കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരേ യുവരാജ് സിങ് സെഞ്ച്വറി നേടിയ ശേഷം നാലാം നമ്പറില്‍ 100 തികച്ച ആദ്യ ഇന്ത്യന്‍ താരമായി റായുഡു മാറി.

ഖലീല്‍ മാജിക്ക്

ഖലീല്‍ മാജിക്ക്

ഏകദിനത്തില്‍ ഇന്ത്യയുടെ മൂന്നാം പേസറെന്ന റോില്‍ തനിക്കു തിളങ്ങാനാവുമെന്ന് തെളിയിച്ചാണ് ഖലാല്‍ വിന്‍ഡീസ് ബാറ്റിങ് നിരയെ കട പുഴക്കിയത്.
കഴിഞ്ഞ മല്‍സരങ്ങളില്‍ ഏറെ റണ്‍സ് വിട്ടുകൊടുത്ത ഖലീല്‍ പക്ഷെ ഇത്തവണ എതിരാളികള്‍ക്കു റണ്ണെടുക്കാന്‍ ഒരു പഴുതും നല്‍കിയില്ല. നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയാണ് താരം മൂന്നു വിക്കറ്റ് പോക്കറ്റിലാക്കിയത്. സാമുവല്‍സ്, ഹെറ്റ്‌മെയര്‍, പവെല്‍ എന്നിവരായിരുന്നു ഖലീലിന്റെ ഇരകള്‍.

രണ്ടു മാറ്റങ്ങളുമായി ഇന്ത്യ

മൂന്നാം ഏകദിനത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിലുള്ള യുസ് വേന്ദ്ര ചഹലിനു പകരം രവീന്ദ്ര ജഡേജയെയും റിഷഭ് പന്തിനു പകരം കേദാര്‍ ജാദവിനെയും ഇന്ത്യ ടീമിലുള്‍പ്പെടുത്തി.
മറുഭാഗത്ത് വിന്‍ഡീസ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. ഒബെഡ് മക്കോയ്ക്കു പകരം കീമോ പോള്‍ പ്ലെയിങ് ഇലവനിലെത്തി
പ്ലെയിങ് ഇലവന്‍
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ.
വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കിരെണ്‍ പവെല്‍, ചന്ദര്‍പോള്‍ ഹേംരാജ്, ഷെയ് ഹോപ്പ്, മര്‍ലോണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോമെന്‍ പവെല്‍, ഫാബിയന്‍ അലന്‍, ആഷ്‌ലി നഴ്‌സ്, കെമര്‍ റോച്ച്, കീമോ പോള്‍.

Story first published: Monday, October 29, 2018, 20:41 [IST]
Other articles published on Oct 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X