വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvSA: 'റിഷഭ് പന്ത് മറ്റൊരു സെവാഗ്' മെരുക്കുക പ്രയാസം, ദ്രാവിഡ് നടക്കേണ്ടത് ഗാംഗുലിയുടെ വഴിയില്‍

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ അവസാനിക്കുമ്പോള്‍ രണ്ട് ടീമും 1-1 എന്ന നിലയിലാണ്. കേപ്ടൗണ്‍ ടെസ്റ്റില്‍ ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുക. സെഞ്ച്വൂറിയനില്‍ ബോക്‌സിങ് ഡേ ടെസ്റ്റ് ജയിച്ച ഇന്ത്യക്ക് ജോഹാനസ്ബര്‍ഗില്‍ ഏഴ് വിക്കറ്റിന് ജയിച്ചാണ് ദക്ഷിണാഫ്രിക്ക മറുപടി നല്‍കിയത്. കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ജോഹാനസ്ബര്‍ഗിലിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു.

ഇന്ത്യ ആദ്യമായാണ് ജോഹാനസ്ബര്‍ഗില്‍ ടെസ്റ്റ് തോല്‍ക്കുന്നതെന്നാണ് എടുത്തുപറയേണ്ടത്. മത്സരത്തിലെ തോല്‍വിക്ക് ശേഷം ഏറ്റവും ചര്‍ച്ചയാവുന്നത് ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനമാണ്. പ്രത്യേകിച്ച് റിഷഭ് പന്തിന്റെ ബാറ്റിങ് പ്രകടനം. ഓസ്‌ട്രേലിയയില്‍ രണ്ടാം തവണ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുത്തതില്‍ റിഷഭിന്റെ പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ മികവ് കാട്ടാന്‍ റിഷഭിനാവുന്നില്ല. ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് വലിച്ചെറിയുന്നു. റിഷഭ് ഫോമിലേക്കെത്തേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എങ്ങനെ റിഷഭ് പന്തിനെ പഴയ ഫോമിലേക്കെത്തിക്കുമെന്നാണ് ആശങ്കയുണ്ടാക്കുന്ന ചോദ്യം.

Also Read : 'എതിരാളികള്‍ നിന്നെ ഭയക്കുന്നു', തന്റെ വിക്കറ്റിന്റെ പ്രാധാന്യം റിഷഭ് തിരിച്ചറിയണം- സല്‍മാന്‍ ബട്ട്

സെവാഗിനെപ്പോലെ തന്നെ റിഷഭും

സെവാഗിനെപ്പോലെ തന്നെ റിഷഭും

ഏത് ഫോര്‍മാറ്റിലാലായും തന്റെ ആക്രമണ ശൈലി വിട്ടുകളിക്കാത്ത താരമാണ് വീരേന്ദര്‍ സെവാഗ്. ടെസ്റ്റും ഏകദിനവും ടി20യും തമ്മിലുള്ള വ്യത്യാസം ജഴ്‌സി മാറ്റം മാത്രമാണെന്ന് ചിന്തിച്ച് കളിച്ചിരുന്ന സെവാഗിന്റെ അതേ ശൈലിയാണ് റിഷഭിന്റേതും. ടെസ്റ്റ് എന്നാല്‍ ക്ഷമയുടേയും ശ്രദ്ധയുടേയും ഫോര്‍മാറ്റാണെന്നും കോപ്പീബുക്ക് ശൈലികള്‍ക്കപ്പുറമുള്ള അതിസാഹസിക ഷോട്ടുകള്‍ ടെസ്റ്റില്‍ പാടില്ലെന്നുമുള്ള പഴഞ്ചന്‍ രീതികളൊന്നും റിഷഭിന്റെ നിഘണ്ടുവിലില്ല.

ജെയിംസ് ആന്‍ഡേഴ്‌സനേയും ജോഫ്രാ ആര്‍ച്ചറെയും ടെസ്റ്റില്‍ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ച് ബൗണ്ടറി പായിക്കാന്‍ ധൈര്യം കാണിച്ച റിഷഭിന് ഇപ്പോള്‍ നല്ല കാലമല്ല. പഴയ അതേ ശൈലി ഇപ്പോള്‍ ക്ലിക്കാവുന്നില്ല. പ്രത്രേ്യകിച്ച് ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തില്‍. വരണ്ടു കീറിയ പിച്ചില്‍ അപ്രതീക്ഷിത ബൗണ്‍സും വേഗവും പ്രതീക്ഷിക്കാമെന്നിരിക്കെ റിഷഭിന്റെ കടന്നാക്രമണം ഒരിക്കലും ഗുണം ചെയ്യില്ല. റിഷഭിനും ടീമിനും നല്ലത് അല്‍പ്പം കൂടി ക്ഷമ കാട്ടുന്നതാണ്.

ദ്രാവിഡും പറഞ്ഞു, ഇൗ കളി പോരാ

ദ്രാവിഡും പറഞ്ഞു, ഇൗ കളി പോരാ

2021ല്‍ റിഷഭില്‍ നിന്ന് കണ്ടത് ഉത്തരവാദിത്തം ഏറ്റെടുക്കാനും അത് നടപ്പിലാക്കാനുമുള്ള ചങ്കൂറ്റമാണ്. എന്നാല്‍ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം കളിമാറി. റിഷഭിന് പഴയതുപോലെ ഉത്തരവാദിത്തം കാട്ടാനാവുന്നില്ല. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി ശൈലി. ക്രീസിലേക്ക് വരുന്നു വലിയ ഷോട്ടിന് ശ്രമിക്കുന്നു വിക്കറ്റ് നഷ്ടപ്പെടുത്തുന്നു. ടെസ്റ്റില്‍ വലിയ ഷോട്ടുകള്‍ കളിക്കരുതെന്ന് നിയമില്ലെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റിന്റെ രീതി പരിഗണിക്കുമ്പോള്‍ അമിതമായുള്ള ആക്രമണം വലിയ ഗുണം ചെയ്യില്ല.

റിഷഭ് ഓവറില്‍ ഒരു തവണയെങ്കിലും ക്രീസില്‍ നിന്ന് കയറി വമ്പന്‍ ഷോട്ടിന് ശ്രമിക്കുന്ന രീതിയാണുള്ളത്. മൂന്ന് ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നതിനാല്‍ പെട്ടെന്ന് സ്ഥാനം നഷ്ടമാകില്ലെന്ന ആത്മവിശ്വാസവും റിഷഭിന്റെ നിരുത്തരവാദിത്തപരമായ പ്രകടനത്തിന്റെ കാരണമായി പറയാം. ദ്രാവിഡ് പറയുന്നത് ഷോട്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിഷഭിനോട് സംസാരിക്കണമെന്നാണ്. ദ്രാവിഡിന്റെ ഉപദേശം റിഷഭിനെ ഫോമിലേക്ക് മടക്കിയെത്തിക്കുമെന്ന് തന്നെ കരുതാം.

ഗാംഗുലി ചെയ്തതാണ് ദ്രാവിഡും ചെയ്യേണ്ടത്

ഗാംഗുലി ചെയ്തതാണ് ദ്രാവിഡും ചെയ്യേണ്ടത്

ഇന്ന് പന്ത് നേരിടുന്ന അവസ്ഥയിലൂടെ ഒരുകാലത്ത് സെവാഗും കടന്നുപോയതാണ്. സെവാഗ് ഒരു കാരണവശാലും തന്റെ ശൈലി മാറ്റില്ല. എന്നാല്‍ വലിയ സ്‌കോര്‍ നേടുന്നതിന് മുമ്പ് തുടര്‍ച്ചയായി പുറത്താവുന്നു. ഈ അവസരത്തില്‍ അന്ന് നായകനായിരുന്ന സൗരവ് ഗാംഗുലി സെവാഗിനെ ചേര്‍ത്തുനിര്‍ത്തി ആത്മവിശ്വാസം നല്‍കുകയാണ് ചെയ്തത്. ആ പിന്തുണയാണ് സെവാഗിന് കരുത്തായത്. ഇന്ന് റിഷഭും ഇതേ പാതയിലൂടെ സഞ്ചരിക്കവെ ദ്രാവിഡും ചെയ്യേണ്ടത് പിന്തുണ നല്‍കുകയെന്നതാണ്. ഇവരുടെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. അതുകൊണ്ട് തന്നെ റിഷഭിന് ഇപ്പോള്‍ പിന്തുണയാണ് ആവിശ്യം. 24 വയസ് മാത്രം പ്രായമുള്ള റിഷഭ് ഇക്കാലയളവില്‍ ഇന്ത്യക്ക് നേടിത്തന്നത് എന്തൊക്കെയാണെന്നതും പരിഗണിക്കപ്പെടേണ്ടതാണ്.

Story first published: Saturday, January 8, 2022, 15:12 [IST]
Other articles published on Jan 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X