വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊറോണ ഭീതി, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പര ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത

രാജ്യമെങ്ങും കൊറോണ ഭീതി പിടിമുറുക്കവെ ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ തുടര്‍ മത്സരങ്ങള്‍ അടഞ്ഞ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സൂചന. മാര്‍ച്ച് 15 -ന് ലഖ്‌നൗവിലാണ് പരമ്പരയിലെ രണ്ടാം മത്സരം. മാര്‍ച്ച് 18 -ന് കൊല്‍ക്കത്തയില്‍ മൂന്നാം ഏകദിനവും അരങ്ങേറും. കേന്ദ്ര കായിക മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശം പ്രകാരം ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കാന്‍ രാജ്യത്തെ കായിക സംഘടനകള്‍ ബാധ്യസ്തരാണ്.

കൊറോണ ഭീതി, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പര ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത

മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ കഴിയില്ലെങ്കില്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ വെച്ചാകണം ഇവ സംഘടിപ്പിക്കേണ്ടത്, കേന്ദ്രം പറയുന്നു. ഈ പശ്ചാത്തലത്തില്‍ പരമ്പരയിലെ ബാക്കിയുള്ള മറ്റു രണ്ടു മത്സരങ്ങള്‍ അടഞ്ഞ സ്റ്റേഡിയത്തില്‍ നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നതായാണ് വിവരം. ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

Most Read: മടങ്ങിവരവ് വൈകിപ്പിച്ചത് പരിക്ക് മാത്രമല്ല! മറ്റൊന്ന് കൂടി... വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യMost Read: മടങ്ങിവരവ് വൈകിപ്പിച്ചത് പരിക്ക് മാത്രമല്ല! മറ്റൊന്ന് കൂടി... വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

സ്റ്റേഡിയത്തില്‍ ചെന്ന് കാണാന്‍ കഴിയില്ലെങ്കിലും മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം മുടങ്ങില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ വഴിയും ഹോട്‌സ്റ്റാര്‍ ആപ്പ് വഴിയും ക്രിക്കറ്റ് പ്രേമികള്‍ക്ക് പരമ്പര കാണാന്‍ കഴിയും. ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ച്ചയാണ് തുടക്കമായത്. ധര്‍മ്മശാലയില്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചും കാണികള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. എന്നാല്‍ മഴ തുടര്‍ച്ചയായി പെയ്തതോടെ ഒന്നാം ഏകദിനം ബിസിസിഐ ഉപേക്ഷിച്ചു.

കൊറോണ ഭീതി, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പര ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത

കൊറോണ വൈറസ് വ്യാപനം മുന്‍നിര്‍ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കാനിരിക്കുന്നത്. ശനിയാഴ്ച്ച നിശ്ചയിച്ച ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സിയും എടികെയും ആളൊഴിഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷിയാക്കി ഏറ്റുമുട്ടും. ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

മത്സരം കാണാന്‍ ടിക്കറ്റ് സ്വന്തമാക്കിയവര്‍ക്ക് തുക മടക്കി നല്‍കാനുള്ള നടപടികളും ഫുട്‌ബോള്‍ അധികൃതര്‍ സ്വീകരിച്ചു കഴിഞ്ഞു. നേരത്തെ, കൊവിഡ് ഭീഷണി മുന്‍നിര്‍ത്തി ഖത്തറുമായുള്ള ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരവും മാറ്റിവെച്ചിരുന്നു. നിലവില്‍ കൊറോണ വൈറസ് ഭീതി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

വിദേശ യാത്രികര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസാ വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഐപിഎല്‍ നേരിടുന്ന പ്രതിസന്ധികളിലൊന്ന്. കൊവിഡിനെ മഹാമാരിയായി ലോകാരോഗ്യ പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിസാ വിലക്ക് കൊണ്ടുവരികയായിരുന്നു. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെ വിസ വിലക്കുണ്ട്. ഇക്കാരണത്താല്‍ വിദേശ താരങ്ങള്‍ക്ക് ഏപ്രില്‍ 15 വരെ ഇന്ത്യയില്‍ എത്താനാകില്ല.

മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 29 -ന് ഐപിഎല്‍ 13 ആം സീസണ്‍ ആരംഭിക്കുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ ആലോചന. വിഷയത്തില്‍ ഐപിഎല്‍ ഭരണസമിതി ശനിയാഴ്ച്ച യോഗം ചേരും. മാര്‍ച്ച് 29 -ന് വാംഖഡേയില്‍ വെച്ചാണ് ഐപിഎല്‍ ഉദ്ഘാടന മത്സരം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ പോരാട്ടം.

Story first published: Monday, March 16, 2020, 15:49 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X