വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രാഹുല്‍ വൈസ് ക്യാപ്റ്റനായി, രഹാനെക്ക് ഇനി അവസരം ലഭിക്കില്ല- ആകാശ് ചോപ്ര

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതിന്റെ ഭാഗമായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയിട്ടുണ്ട്. ജോഹന്നാസ്ബര്‍ഗില്‍ പരിശീലനവും ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യ ഏറ്റവും മികച്ച താരനിരയെത്തന്നെ ടെസ്റ്റില്‍ അണിനിരത്തേണ്ടതായുണ്ട്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഇത്തവണ വലിയ പ്രതീക്ഷയിലിറങ്ങുന്ന ഇന്ത്യക്ക് പരിക്കും സീനിയര്‍ താരങ്ങളുടെ ഫോമും ആശങ്ക സൃഷ്ടിക്കുന്നതാണ്.

വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് സമീപകാലത്തൊന്നും ഫോമിലേക്കുയരാനായിട്ടില്ല. കോലി രണ്ടര വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടിയിട്ട്. പുജാര 2019 ജനുവരിയിലാണ് അവസാന സെഞ്ച്വറി നേടിയത്. രഹാനെയുടെ ഈ വര്‍ഷത്തെ ശരാശരി 20 മാത്രമാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രഹാനെയെ മാറ്റിയിട്ടുമുണ്ട്. പകരം രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.

പരിക്കേറ്റ രോഹിത് ശര്‍മക്ക് ടെസ്റ്റ് പരമ്പര നഷ്ടമാവുമ്പോള്‍ പകരം കെ എല്‍ രാഹുലിനെയാണ് ഇന്ത്യ വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്. ഇപ്പോഴിതാ രഹാനെയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനാല്‍ത്തന്നെ ഇനി പ്ലേയിങ് 11ല്‍ ഇടം ലഭിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. സമീപകാലത്തെ രഹാനെയുടെ ഫോമും ടീമിന്റെ പദ്ധതികളും വിലയിരുത്തുമ്പോള്‍ ആകാശ് ചോപ്രയുടെ വാദം ശരിയാണെന്ന് വ്യക്തമാകുന്നതാണ്.

ajinkyarahane

'രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലിനെ ഇന്ത്യ ടെസ്റ്റ് വൈസ് ക്യാപ്റ്റനാക്കിയിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകനും രോഹിത് ശര്‍മ വെള്ള ബോള്‍ നായകനുമാണ്. ടെസ്റ്റിലും രാഹുലിനെ വൈസ് ക്യാപ്റ്റനാക്കിയതോടെ രഹാനെ ഇനി പ്ലേയിങ് 11ലെത്താന്‍ സാധ്യത കുറവാണ്. അവന്‍ ഇന്ത്യയെ ചില മത്സരങ്ങളില്‍ നയിക്കുകയും മികച്ച ജയങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവന്‍ വൈസ് ക്യാപ്റ്റനല്ല. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ നടക്കുകയാണ്'-ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നാല് പേസ് ബൗളര്‍മാരെയും ഒരു സ്പിന്നറെയും പരിഗണിക്കാനാണ് സാധ്യത. ദക്ഷിണാഫ്രിക്കയിലേത് വേഗ പിച്ചായതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതായുണ്ട്. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ ടോപ് അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കണം. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും എത്തുമ്പോള്‍ മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്കാണ് അവസരം. നാലാം നമ്പറില്‍ വിരാട് കോലി ഇറങ്ങുമ്പോള്‍ അഞ്ചാം നമ്പറില്‍ റിഷഭ് പന്തും ആറാം നമ്പറില്‍ ഹനുമ വിഹാരിയും ഇറങ്ങാനാണ് സാധ്യത.

21ാം നൂറ്റാണ്ട് അവന്റേതാണ്! അത് കോലിയല്ല- പാക് സൂപ്പര്‍ താരത്തെ വാഴ്ത്തി അക്രം
അജിന്‍ക്യ രഹാനെയുടെ നിലവിലെ ഫോം വിലയിരുത്തി ദക്ഷിണാഫ്രിക്കയില്‍ അവസരം നല്‍കാനാവില്ല. അത് ടീമിന് വലിയ തിരിച്ചടിയാവും. ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ കളിച്ച വിഹാരിയെ പുറത്തിരുത്താനാവില്ല. അതുകൊണ്ട് തന്നെ രഹാനെയെ മാറ്റി വിഹാരിക്ക് ഇന്ത്യ അവസരം നല്‍കിയേക്കും. ദക്ഷിണാഫ്രിക്കയില്‍ അനുഭവസമ്പത്തിന് പ്രാധാന്യമുള്ളതില്‍ പുജാരയെ പുറത്തിരുത്തിയേക്കില്ല. എന്നാല്‍ രഹാനെക്ക് പുറത്തിരിക്കേണ്ടി വരുമെന്നുറപ്പാണ്.

നാട്ടില്‍ നടന്ന ന്യൂസീലന്‍ഡ് പരമ്പരയില്‍ രണ്ട് മത്സരത്തിലും രഹാനെക്ക് അവസരം നല്‍കിയെങ്കിലും അദ്ദേഹത്തിന് തിളങ്ങാനായിട്ടില്ല. പഴയ ടൈമിങ്ങും സ്ഥിരതയും ഇല്ലാത്തതിനാല്‍ രഹാനെയെ മാറ്റിനിര്‍ത്തുന്നതാവും ഇന്ത്യക്കും ഗുണം ചെയ്യുക. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് രഹാനെയെ പരിഗണിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണി തന്നെ നടന്നേക്കും. സീനിയര്‍ താരങ്ങളില്‍ പലര്‍ക്കും പടിയിറങ്ങേണ്ടിവരുമ്പോള്‍ പല യുവതാരങ്ങളും മികവ് കാട്ടി അവസരത്തിനായി കാത്തിരിക്കുകയാണ്.

Story first published: Sunday, December 19, 2021, 19:49 [IST]
Other articles published on Dec 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X