21ാം നൂറ്റാണ്ട് അവന്റേതാണ്! അത് കോലിയല്ല- പാക് സൂപ്പര്‍ താരത്തെ വാഴ്ത്തി അക്രം

പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. 21ാം നൂറ്റാണ് അവകാശപ്പെട്ടിരിക്കുന്നത് ബാബറിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാബറിനു കീഴില്‍ പാക് ക്രിക്കറ്റ് വീണ്ടും തിളങ്ങുകയാണെന്നും അക്രം പറയുന്നു. നിലവില്‍ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും റാങ്കിങില്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിച്ച ബാറ്ററാണ് ബാബര്‍.
അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പര അദ്ദേഹത്തിനു കീഴില്‍ പാകിസ്താന്‍ തൂത്തുവാരിയിരുന്നു. ഇതു വെറുമൊരു തുടക്കം മാത്രമാണെന്നും ക്രിക്കറ്റില്‍ ബാബര്‍ ഇനിയും ഒരുപാട് വലിയ നേട്ടങ്ങള്‍ കൈവരിക്കാനിരിക്കുന്നതേയുള്ളൂവെന്നും അക്രം നിരീക്ഷിച്ചു.

പ്രകടനത്തില്‍ സംതൃപ്തനല്ല
ശരിയായ റാങ്കുകളിലൂടെയാണ് ബാബര്‍ ആസം വന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അദ്ദേഹത്തിനോടൊപ്പം ഞാന്‍ കറാച്ചി കിങ്‌സില്‍ പ്രവര്‍ത്തിച്ചിരുന്നു. ബാബറിന്റെ തൊഴില്‍ നൈതികത ഞാന്‍ ഇഷ്ടപ്പെടുന്നു. സ്വന്തം പ്രവര്‍ത്തിയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളാണ് അവന്‍.
സ്വന്തം പ്രകടനത്തില്‍ ബാബര്‍ ഒരിക്കലും സംതൃപ്തനല്ല, അതു മികച്ചൊരു ലീഡറുടെ അടയാളമാണ്. ജോലിയോടുള്ള നൈതികതയും കഴിവുമെല്ലാം നേരത്തേ അറിയാമായിരുന്നതിനാല്‍ തന്നെ ബാബര്‍ തീര്‍ച്ചയായും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന് തനിക്കു നേരത്തേ അറിയാമായിരുന്നുവെന്നും അക്രം വിശദമാക്കി.

ഫാബ് ഫോറിന്റെ ഭാഗം
ലോക ക്രിക്കറ്റില്‍ നിലവിലെ ഫാബുലസ് ഫോറിന്റെ ഭാഗമാണ് ബാബറെന്നും അക്രം നിരീക്ഷിച്ചു. ബാബര്‍ ഇപ്പോള്‍ ഫാബ് ഫോറില്‍ ഒരാളാണ്. വിരാട് കോലി, ഡേവിഡ് വാര്‍ണര്‍, ജോ റൂട്ട് എന്നിവര്‍ക്കൊപ്പം അദ്ദേഹമുണ്ട്. മാത്രമല്ല ഫാബ് ഫോറില്‍ ബാബര്‍ ഏറ്റവും മുകളിലേക്കു വരികയാണ്. കോലിയും അവിടെ ബാബറിനൊപ്പമുണ്ടെന്നും അക്രം അഭിപ്രായപ്പെട്ടു.

മുന്‍ ഇതിഹാസങ്ങള്‍ക്കൊപ്പം
പാകിസ്താന്റെ മുന്‍ ഇതിഹാസ ക്രിക്കറ്റര്‍മാര്‍ക്കൊപ്പം ചേര്‍ത്തു വയ്ക്കാവുന്ന താരമായി ബാബര്‍ ഇപ്പോള്‍ മാറിയിരിക്കുകയാണെന്നു അക്രം പ്രശംസിച്ചു. പാകിസ്താന്‍ ബാറ്റിങിനെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ അവിടെ സഹീര്‍ അബ്ബാസ്, ജാവേദ് മിയാന്‍ദാദ്, സലീം മാലിക്ക്, ഇന്‍സമാമുള്‍ ഹഖ്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസുഫ് എന്നിവരെല്ലാമുണ്ട്. ഇപ്പോള്‍ അവരോടൊപ്പം ബാബര്‍ ആസവും ചേര്‍ന്നിരിക്കുകയാണ്. അവനില്‍ ഇനിയുമൊരു ക്രിക്കറ്റ് ബാക്കിയുണ്ടെന്നും അക്രം വിലയിരുത്തി.

ഇന്ത്യക്കെതിരേ ചരിത്ര വിജയം
ലോകകപ്പ് ചരിത്രത്തില്‍ ചിരവൈരികളായ ഇന്ത്യക്കെതിരേ വിജയം കൊയ്ത ആദ്യ പാകിസ്താന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ബാബര്‍ ആസം അടുത്തിടെ തന്റെ പേരിലാക്കിയിരുന്നു. യുഎഇയില്‍ നടന്ന കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലായിരുന്നു ബാബര്‍ നയിച്ച പാകിസ്താന്‍ വിരാട് കോലിയുടെ ഇന്ത്യയെ പത്തു വിക്കറ്റിനു നാണം കെടുത്തിയത്. നേരത്തേ ഏകദിന, ടി20 ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും പാകിസ്താനെതിരേ ഇന്ത്യ വിജയം കൊയ്തിരുന്നു. പക്ഷെ ഇത്തവണ പാകിസ്താന്‍ ചരിത്രം തിരുത്തുകയായിരുന്നു.
ലോകകപ്പില്‍ സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങളിലും ഉജ്ജ്വല വിജയം കൊയ്ത പാകിസ്താന്‍ ഗ്രൂപ്പ് ജേതാക്കളായിട്ടാണ് സെമി ഫൈനലില്‍ കടന്നത്. പക്ഷെ സെമിയില്‍ ഓസ്‌ട്രേലിയയോടു അവര്‍ തോല്‍ക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ബാറ്റര്‍ തിളങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്ണെടുത്തതും അദ്ദേഹമായിരുന്നു. ബാബറിന്റെ കരിയറിലെ കന്നി ടി20 ലോകകപ്പ് കൂടിയായിരുന്നു യുഎഇയിലേത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications