വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND Vs ENG TEST: ഇന്ത്യയുടെ സാധ്യതാ 11 ഇതാ, അശ്വിന് ഇടമില്ല, നാല് പേസര്‍മാര്‍

നാല് മത്സരങ്ങളും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ അഞ്ചാം മത്സരത്തിനിറങ്ങുക രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലാവും

1

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന ഒരു മത്സരത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റിലെ നാല് മത്സരങ്ങള്‍ ആയപ്പോഴേക്കും പരമ്പര മുടങ്ങുകയായിരുന്നു. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ അഞ്ചാം മത്സരത്തിലും ജയിച്ച് പരമ്പര നേടാനാവും ഇന്ത്യയുടെ ശ്രമം. പരമ്പരക്ക് മുന്നോടിയായി ഇന്ത്യ സന്നാഹ മത്സരവും കളിക്കുന്നുണ്ട്. നാല് മത്സരങ്ങളും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ അഞ്ചാം മത്സരത്തിനിറങ്ങുക രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലാവും.

ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഇറങ്ങിയേക്കും. ശുബ്മാന്‍ ഗില്‍ ഓപ്പണറായുണ്ടെങ്കിലും ഇന്ത്യ രാഹുലിന്റെ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കിയേക്കും. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന രാഹുലാണ്. ഇതിന് ശേഷമാവും അദ്ദേഹം ടെസ്റ്റ് ടീമിനൊപ്പം ചേരുക. ഐപിഎല്ലില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച രോഹിത്തിന്റെ ടെസ്റ്റിലെ പ്രകടനം കണ്ടറിയണം.

1

മൂന്നാം നമ്പറിലേക്ക് ചേതേശ്വര്‍ പുജാര തിരിച്ചെത്തും. ഇന്ത്യയുടെ സീനിയര്‍ താരത്തെ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കാതെ കൗണ്ടി കളിക്കാന്‍ പോയത് പുജാരയെ തുണച്ചു. നാല് സെഞ്ച്വറിയടക്കം പുജാര കസറിയതോടെ ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനും പുജാരക്ക് സാധിച്ചു. നാലാം നമ്പറില്‍ വിരാട് കോലിക്ക് തന്നെയാണ് അവസരം. മോശം ഫോമിലുള്ള കോലി ഐപിഎല്ലിന് ശേഷം ഇടവേള ആവിശ്യപ്പെടുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ട് പരമ്പരയിലേക്ക് അദ്ദേഹത്തെയും പരിഗണിച്ചു

2

മൂന്ന് വര്‍ഷത്തിലേറെയായി സെഞ്ച്വറിയില്ലാതെ പ്രയാസപ്പെടുന്ന കോലിക്ക് ഇംഗ്ലണ്ട് പരമ്പരയിലൂടെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാവുമോയെന്ന് കണ്ടറിയാം. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്തെത്തും. ഇംഗ്ലണ്ടില്‍ നേരത്തെ സെഞ്ച്വറി നേടിയിട്ടുള്ള റിഷഭിന്റെ പ്രകടനം ഇത്തവണയും ഇന്ത്യക്ക് നിര്‍ണ്ണായകമാവും. എന്നാല്‍ ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല റിഷഭ് ഇത്തവണ നടത്തിയത്. ആറാം നമ്പറില്‍ ഇന്ത്യ ഹനുമ വിഹാരിയെ പരിഗണിക്കാനാണ് സാധ്യത. ഇംഗ്ലണ്ടിലെ വേഗ പിച്ചില്‍ ബാറ്റിങ് കരുത്ത് അത്യാവശ്യമാണ്.

3

അതുകൊണ്ട് തന്നെ ആറാം ബാറ്റ്‌സ്മാനായി വിഹാരി വേണം. സ്പിന്നറെന്ന നിലയിലും അദ്ദേഹം ടീമിന് ഉപകാരിയാണ്. ഏഴാമനായി രവീന്ദ്ര ജഡേജയാണ്. സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജക്ക് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. അതേ സമയം ഇംഗ്ലണ്ടില്‍ സ്പിന്നിന് വലിയ റോളില്ലാത്തതിനാല്‍ ആര്‍ അശ്വിന് പ്ലേയിങ് 11ല്‍ സ്ഥാനം ലഭിച്ചേക്കില്ല. ജഡേജ പരിക്കിന്റെ പിടിയിലായാല്‍ അശ്വിനെ ഇന്ത്യ പരിഗണിക്കും. ഐപിഎല്ലില്‍ ഇത്തവണ മികച്ച ഫോമിലാണ് അശ്വിന്‍. ബാറ്റിങ്ങിലും അശ്വിന് തിളങ്ങാനായിരുന്നു.

4

നാല് പേസര്‍മാരെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കും. മുഹമ്മദ് ഷമി പേസ് നിരയില്‍ ഇടം പിടിക്കുമെന്നുറപ്പ്. സീനിയര്‍ പേസറായ ഷമിയുടെ സ്വിങ് ചെയ്യുന്ന പന്തുകള്‍ ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് കരുത്തേകും. ഐപിഎല്ലിലും മിന്നും പ്രകടനമാണ് ഷമി നടത്തിയത്. ജസ്പ്രീത് ബുംറ ടീമില്‍ ഒമ്പതാമനായി ഉണ്ടാവും. ഇന്ത്യയുടെ തുറപ്പുചീട്ട് ബുംറയാണ്. സമീപകാലത്തെ ഫോം അല്‍പ്പം മോശമാണെങ്കിലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പേസറാണ് അദ്ദേഹം. മുഹമ്മദ് സിറാജാവും 10ാം നമ്പറില്‍ കളിക്കുക. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സിറാജിന് വലിയ അവസരങ്ങളില്ലെങ്കിലും ടെസ്റ്റില്‍ ആക്രമണോത്സകതയോടെ വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹം മിടുക്കനാണ്.

5

11ാമനായി ആരെന്നതാണ് പ്രധാന പ്രശ്‌നം. സീനിയര്‍ പേസര്‍ ഉമേഷ് യാദവിന്റെ ഫോം മികച്ചതാണ്. അതിവേഗ സ്വിങ് പന്തുകളും ബൗണ്‍സുകളും എറിയാന്‍ കഴിവുള്ള ഉമേഷിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമോ അതോ ഭാവി താരമെന്ന് വിശേഷിപ്പിക്കാവുന്ന പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ പരിഗണിക്കുമോയെന്നതാണ് അറിയേണ്ടത്. എന്തായാലും നാല് പേസര്‍മാരെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ സാധ്യതാ 11: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി, റിഷഭ് പന്ത്, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ / ഉമേഷ് യാദവ്.

Story first published: Tuesday, May 24, 2022, 16:58 [IST]
Other articles published on May 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X