വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഉമിനീര് വിലക്ക് പേസര്‍മാരുടെ കാര്യം കഷ്ടത്തിലാക്കുന്നു: ബുംറ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ നിറംമങ്ങാന്‍ കാരണമെന്ത്? ചെന്നൈയിലെ 'ചത്ത' പിച്ചില്‍ ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന കാര്യം വസ്തുതയാണ്. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭിപ്രായത്തില്‍ മറ്റൊരു പ്രശ്‌നം കൂടി ഇപ്പോള്‍ പേസര്‍മാര്‍ അഭിമുഖീകരിക്കുന്നുണ്ട്. പന്തു മിനുസപ്പെടുത്താന്‍ ഉമിനീര് ഉപയോഗിക്കാന്‍ പാടില്ലെന്ന വിലക്കുതന്നെ. വിയര്‍പ്പ് ഉപയോഗിക്കാമെങ്കിലും ഉമിനീരിന്റെയത്ര ഫലപ്രദമല്ല ഈ രീതിയെന്ന് ബുംറ പറയുന്നു.

India vs England 1st Test: Saliva-Ban Leaves Bowlers With Limited Options, Says Jasprit Bumrah

ചെപ്പോക്കില്‍ ആദ്യ ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് ഇംഗ്ലണ്ട് കുറിച്ചത്. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പുറത്താകാതെ നേടിയ സെഞ്ച്വറി സന്ദര്‍ശകരുടെ സ്‌കോര്‍ബോര്‍ഡിന് അടിത്തറ പാകുന്നു. പറഞ്ഞുവരുമ്പോള്‍ ആദ്യ ദിനം 40 ഓവര്‍ കഴിഞ്ഞപ്പോഴേക്കും എസ്ജി നിര്‍മ്മിച്ച ചുവപ്പു പന്തിന് കാഠിന്യം നഷ്ടപ്പെട്ടിരുന്നു. ബുംറയുന്നതും ഇക്കാര്യംതന്നെ. 'ഒന്നാം ദിവസം ഏറെ കഴിയും മുന്‍പേ പന്തിന് കാഠിന്യം നഷ്ടപ്പെട്ടു. പിച്ചാണെങ്കില്‍ ബൗണ്‍സില്ലാതെ ഫ്‌ളാറ്റായും കിടക്കുന്നു. ഈ അവസരത്തില്‍ പന്തു മിനുക്കുകയാണ് മുന്നിലെ മാര്‍ഗം. പക്ഷെ പന്തു മിനുക്കാന്‍ ഇപ്പോള്‍ കൂടുതല്‍ ഓപ്ഷനുകളില്ല', ബുംറ അറിയിച്ചു.

കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയാണ് ക്രിക്കറ്റില്‍ ബൗളര്‍മാര്‍ ഉമിനീര് ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്ന രീതിക്ക് ഐസിസി വിലക്ക് പ്രഖ്യാപിച്ചത്. ഉമിനീരിന് പകരം ശരീരത്തിലെ വിയര്‍പ്പാണ് താരങ്ങള്‍ പന്തു മിനുക്കാനായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതു ഫലപ്രദമല്ലെന്ന് ബുംറ സൂചിപ്പിക്കുന്നു. 'പന്തിന് കാഠിന്യം നഷ്ടപ്പെടുകയും കാര്യമായ തിളക്കം ലഭിക്കാതെയും വന്നാല്‍ കാര്യങ്ങള്‍ ദുഷ്‌കരമാവും. പുതിയ കോവിഡ്-19 ചട്ടമുള്ളതുകൊണ്ട് ഉമിനീര് ഉപയോഗിക്കാന്‍ അനുവാദമില്ല. ഈ സാഹചര്യം പേസര്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. റിവേഴ്‌സ് സ്വിങ്ങിനായി പന്തിനെ ഒരുക്കിയെടുക്കുന്നതില്‍ ഉമിനീര് വലിയ പങ്കു വഹിക്കാറുണ്ട്. വിയര്‍പ്പുകൊണ്ട് കാര്യമായ റിവേഴ്‌സ് സ്വിങ്ങ് ലഭിക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബുംറ വ്യക്തമാക്കി.

Story first published: Friday, February 5, 2021, 21:52 [IST]
Other articles published on Feb 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X